രണ്ട് തവണ മോഹൻലാൽ എന്നെ പിടിച്ച് പൊക്കിയിട്ടും ഡ്രസ്സിനകത്തിട്ട കീ വെളിയിൽ വന്നില്ല, പിന്നെ ചെയ്തത് ഇങ്ങനെ: ഗാന്ധർവം സിനിമയിലെ ആ രംഗത്തെ കുറിച്ച് നായിക കാഞ്ചൻ

16531

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി സംഗീത് ശിവന്റെ സംവിധാനത്തിൽ 1993 ൽ ഇറങ്ങിയ ചിത്രമാണ് ഗാന്ധർവം. ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ ചിത്രം വൻ വിജയം നേടിയിരുന്നു.

സിനിമക്ക് ഒപ്പം അതിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് നടിയും മോഡലുമായ കാഞ്ചൻ ആയിരുന്നു മോഹൻലാലിന്റെ നായികയായി ഇ സിനിമയിൽ എത്തിയത്. തെലുങ്ക്, ഹിന്ദി മലയാളം ചിത്രങ്ങളിൽ തിളങ്ങി നിന്ന താരത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ഗന്ധർവം.

Advertisements

പിന്നീട് ഹിന്ദിയിലും തെലുങ്കിലും സജീവമായ താരം വിവാഹത്തോടെ സിനിമ ജീവിതം അവസാനിപ്പിച്ചിരുന്നു. അതേ സമയം അടുത്തിടെ താരം മോഹൻലാലിനെ പറ്റിയും ഗന്ധർവം സിനിമയെ പറ്റിയും തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു.

Also Read
എനിക്ക് തെറ്റുപറ്റി ക്ഷമിക്കുക ഇനി ഇതാവർത്തിക്കില്ല എന്ന് അവർ പറഞ്ഞിട്ടും അടിമച്ചങ്ങല കൈയ്യിലുള്ളതുപോലെയാണ് അയാളുടെ ഭാവം: വൈറൽ കുറിപ്പ്

തന്റെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു അനുഭവമാണ് ലാലേട്ടൻ ഒപ്പം ഗന്ധർവം സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായതെന്ന താരം പറയുന്നു. മറ്റ് ഇൻഡസ്ട്രികളിൽ ഇത്രയും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും താരം പറയുന്നു. ആദ്യമായി മലയാളം സിനിമയിൽ അഭിനയിക്കുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു.

എന്നാൽ ഷൂട്ടിംഗ് പുരോഗമിച്ചപ്പോൾ സൈറ്റിൽ ഉള്ളവരുമായി സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞ് എന്നും അന്ന് മോഹൻലാൽ അത്ര വലിയ നടനാണ് എന്ന് അറിഞ്ഞിരുന്നില്ല. എന്നാൽ അദേഹത്തിന്റെ ഒപ്പം അഭിനയിച്ചപ്പോൾ ഒരിക്കൽ പോലും മോശമായോ മുഖം കറപ്പിച്ചോ അദ്ദേഹം സംസാരിച്ചിട്ടില്ലെന്നും താരം പറയുന്നു.

ഗാന്ധർവം സിനിമയിൽ അഭിനയത്തിന്റെ ഇടക്ക് ഉണ്ടായ ഒരു രംഗം ഓർക്കുമ്പോൾ ഇപ്പോളും ചിരി വരാറുണ്ടെന്നും. ഒരു കീ ഒളിപ്പിക്കുന്ന രംഗത്തിൽ അത് തന്റെ ഡ്രെസ്സിന്റെ അകത്ത് എടുത്ത് ഇടുകയും തുടർന്ന് മോഹൻലാൽ വന്ന് പൊക്കി തിരിച്ചു കുലുക്കി കീ വെളിയിൽ ഇടുന്നതുമാണ് രംഗം.

എന്നാൽ ആ രംഗം രണ്ട് തവണ എടുത്തപ്പോളും മോഹൻലാൽ തന്നെ എത്ര പിടിച്ചു കുലിക്കിയിട്ടും കീ വെളിയിൽ വന്നില്ല. പിന്നീട് കീ വീഴുന്ന ഷോട്ട് മാത്രമായി ഷൂട്ട് ചെയ്യുക ആയിരുന്നു. ഡ്രസ്സിനകത്ത് നിന്ന് കീ എടുത്ത് കൈ കൊണ്ട് താഴെ ഇടുന്ന ഷോട്ട് ആണ് പിന്നീട് ചെയ്തത് എന്നും താരം വ്യ്ക്തമാക്കിയിരുന്നു.

Also Read
ഞാൻ ഇങ്ങനെയൊക്കെ ആകാനുള്ള പ്രധാന കാരണക്കാരൻ എന്റെ ഭർത്താവാണ്: നടി സോനാ നായർ വെളിപ്പെടുത്തിയത്

Advertisement