ഞാൻ ഇങ്ങനെയൊക്കെ ആകാനുള്ള പ്രധാന കാരണക്കാരൻ എന്റെ ഭർത്താവാണ്: നടി സോനാ നായർ വെളിപ്പെടുത്തിയത്

855

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സോനാ നായർ. സിനിമയ്ക്ക് പിന്നാലെ മിനി സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന താരം കൂടിയാണ് നടി സോന നായർ. സത്യൻ അന്തിക്കാട് മോഹൻലാൽ ടീമിന്റെ ടിപി ബാരഗോപാലൻ എംഎ എന്ന സിനിമയിൽ ബാലതാരം ആയിട്ടാണ് 1986ൽ സോനാ നായർ മലയാള സിനിമാ ആഭിനയ രംഗത്തേക്ക് എത്തുന്നത്.

പിന്നീട് 1996 ൽ തൂവൽക്കൊട്ടാരം ചിത്രത്തിലൂടെ പ്രധാന റോളിലെത്തിയ സോന നായർ നിരവധി വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുക ആയിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Advertisements

സോനാ നായർ തന്റെ വിശേഷങ്ങൾ ഒരു ചാനലുമായി മുന് ഒരിക്കൽ പങ്കുവെച്ചത് ഏറെ വവൈറലായി മാറിയിരുന്നു. തമിഴിലെ സീരിയലിലൂടെ ഏറെ പ്രേക്ഷകരുടെ പ്രിയ താരമായി മാറാൻ കഴിഞ്ഞു. അത് തനിക്ക് സന്തോഷമുള്ള കാര്യമാണ്. തമിഴിലെ തന്റെ ആദ്യ പരമ്പരയായിരുന്നു ഉയിരേ.

Also Read
ധനുഷുമായി ജൂലൈയിൽ വിവാഹം: ഒടുവിൽ എല്ലാം തുറന്നു പറഞ്ഞ് മീന, ഞെട്ടി ആരാധകർ

ഇതിന് ശേഷം എയർപോർട്ടിലു മറ്റും നിൽക്കുമ്പോൾ ആളുകൾ തിരിച്ചറിയാറുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമല്ലേ? മലയാളത്തിൽ അഭിനയിച്ചത് കാരണം മലയാളികൾ എപ്പോഴും തന്നെ തിരിച്ചറിയും. എന്നാൽ ഇതര ഭാഷകളിലെ ജനങ്ങൾ തന്നെ മനസിലാക്കുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്.

ചെന്നൈയിൽ മാളുകളിലും മറ്റും പോകുമ്പോൾ ഇവർ ഓടി വരുകയും സെൽഫി എടുക്കുകയും ചെയ്യാറുണ്ട്. കൂടുതലും സ്ത്രീ പ്രേക്ഷകരാണ്. അവരാണല്ലോ സീരിയൽ കൂടുതൽ കാണുന്നത്. ഇതൊക്കെ തനിക്ക് ലഭിച്ചതിന്റെ പ്രധാന കാരണം തന്റെ ഭർത്താവാണ്.

കാരണം വിവാഹത്തിന് മുന്നെയാണ് സിനിമയിൽ എത്തിയതെങ്കിലും കൂടുതൽ സജീവമായത് വിവാഹത്തിന് ശേഷമാണ്. ആളുകൾ അറിഞ്ഞ് തുടങ്ങിയത് വിവാഹത്തിന് ശേഷമായിരുന്നു.
അതിനുളള എല്ലാ പിന്തുണയും നൽകിയത് എന്റെ വീട്ടുകാരണ്.

അദ്ദേഹത്തിനെ പോലെ ഒരാൾ അല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഒരിക്കലും ഇങ്ങനെ ആകില്ലായിരുന്നു. വീട്ടമ്മയോ അല്ലെങ്കിൽ മറ്റൊരു ജോലിയിലേക്കോ താൻ പോകുമായിരുന്നു. ഒരിക്കലും അഭിനയത്തിലേക്ക് വരില്ലായിരുന്നു. ആളുകൾ തിരിച്ചറിയുക എന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ്.

ആയിരം കോടി ജനങ്ങൾക്ക് ഇടയിൽ ഒരു നൂറ് പേര് തിരിച്ചറിയുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. ഇതിനെല്ലാം ഈശ്വരൻ ആണ് നന്ദി പറയുന്നത്. കാരണം മേഖലയിൽ എത്തിയിട്ട് ഒരു 30 വർഷത്തോളം ആയി.

പല ഭാഷകളിലായി സിനിമകൾ ചെയ്തു അതുപോലെ നിറയെ സീരിയലുകൾ ചെയ്തു. ഒരുപാട് പുരസ്‌കാരങ്ങൾ ലഭിച്ചു. ഇതൊക്കെ എനിക്ക് ലഭ്യമായത് ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ്. അതിൽ ഭർത്താവും കുടുംബവും സുഹൃത്തുക്കളും അടങ്ങിയിട്ടുണ്ട് എന്നും ആയിരുന്നു സോനാ നായർ വ്യക്തമാക്കിയത്.

Also Read
എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ചേച്ചിയാണ്, മനോജ് കെ ജയനും ആയുളള പ്രണയ വിവാഹമാണ് എന്നെയും കൽപ്പനയെയും ശത്രുക്കളാക്കിയത്: ഉർവശി അന്ന് പറഞ്ഞത്

Advertisement