ധനുഷുമായി ജൂലൈയിൽ വിവാഹം: ഒടുവിൽ എല്ലാം തുറന്നു പറഞ്ഞ് മീന, ഞെട്ടി ആരാധകർ

80879

കഴിഞ്ഞ ദിവസങ്ങളിൽ കാട്ടുതീ പോലെ പടർന്ന ഒരു വാർത്ത ആയിരുന്നു തെന്നിന്ത്യൻ സൂപ്പർ നടി
മീനയും തമിഴ് യുവ സൂപ്പർതാരം നടൻ ധനുഷും വിവാഹിതരാകുന്നു എന്നത്. ഇരുവരുടേയും ആരാധകരെ അമ്പരപ്പിക്കുന്നത് ആയിരുന്നു ഇത്. തമിഴ്‌നടൻ ബെയിൽവാൻ രംഗനാഥൻ ആയിരുന്നു ഇവരുടെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്.

ഏറെ ഞെട്ടലോടെ ഈണ് ആ വാർത്ത ആരാധകർ കേട്ടത്. താര വിവാഹം ജൂലായിൽ ഉണ്ടാകും എന്നും പറഞ്ഞിരുന്നു ബെയിൽവാൻ പറഞ്ഞിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ബെയിൽവാൻ രംഗനാഥന്റെ വെളിപ്പെടുത്തൽ.

Advertisements

രണ്ടുപേരും ചെറുപ്പക്കാരാണ്. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയാണ്. അതുകൊണ്ട് ഇരുവർക്കും ഇനിയൊരു ജീവിതം ഉണ്ടാകുന്നതിൽ തെറ്റൊന്നുമില്ല. ചിലപ്പോൾ വിവാഹിതരാകാതെ ലിവിംഗ് ടുഗദർ പോലെ ജീവിക്കാൻ സാദ്ധ്യതയുണ്ട് എന്നാണ് ബെയിൽവാൻ രംഗനാഥൻ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്.

Also Read
വേണോ വേണ്ടയോ എന്ന കൺഫ്യൂഷനിലായിരുന്നു; ഒടുവിൽ അത് തേജസേട്ടനെ കണ്ടുമുട്ടാനുള്ള നിമിത്തമായി മാറി; മനസ് തുറന്ന് മാളവിക

ഇത് വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ ഇപ്പോൾ ഇതാ ഈ വിഷയത്തിൽ മീന പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ആ വാർത്ത വ്യാജം ആണെന്നും, ഭർത്താവ് മരിച്ചെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ ആയിട്ടില്ലെന്നും, അപ്പോഴേക്ക് ഇങ്ങനെയൊരു കഥയുണ്ടാക്കുന്നത് എങ്ങനെയെന്നും മീന ചോദിക്കുന്നു.

സിനിമയിൽ നല്ല വേഷങ്ങൾ ചെയ്യാനും മകൾക്ക് നല്ലൊരു ഭാവി നൽകുന്ന കാര്യത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് മീന പറയുന്നു. കഴിഞ്ഞ വർഷമാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരണപ്പെടുന്നത്. അതേസമയം മീനയുടെ പ്രതികരണവുമായി ബന്ധപെട്ടു നോക്കുമ്പോൾ ബെയിൽവാൻ രംഗനാഥൻ തന്റെ യുട്യൂബ് ചാനലിലൂടെ നടത്തിയത് വെറും നുണ പ്രചാരണം ആണെന്നതാണ് വ്യക്തമാകുന്നത്.

അതേ സമയം തെന്നിന്ത്യൻ സിനിമകളിൽ എല്ലാം മികച്ച വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത നമ്പർ വൺ നായികാ നടിയാണ് താരസുന്ദരി മീന. ബാല താരമായി സിനിമയിലേക്ക് കടന്നുവന്ന് അതിന് ശേഷം നായികയായി നിരവധി സിനിമകളിൽ അഭിനയിച്ച് താരം സിനിമയിൽ തന്റെ സ്ഥാനം നേടിയെടുക്കുക ആയിരുന്നു.

എല്ലാ തെന്നിന്ത്യൻ ഭാഷകളിലും സജീവമായ മീനയ്ക്ക് മലയാളത്തോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. അതിന് കാരണം മീനയുടെ പിതാവ് തമിഴ്‌നാട് സ്വദേശിയും മാതാവ് കണ്ണൂർ സ്വദേശിനിയും ആയതിനാൽ ആയിരുന്നു. ബാലതാരമായി അഭിനയിച്ച് തിരക്ക് വർദ്ധിച്ചതോടെ എട്ടാം ക്ലാസിൽ പഠനം നിർത്തുകയും പിന്നീട് സ്വകാര്യ കോച്ചിങ് സൗകര്യത്തോടെ പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കുകയും ചെയ്തു.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം മീന അഭിനയിച്ചിട്ടുണ്ട്. അവയിൽ എടുത്തു പറയേണ്ടത് താരരാജാവ് മോഹൻലാലിന് ഒപ്പമുള്ള അഭിനയമാണ്.

Also Read
വിജു, ഐ ലവ് യൂ ഫോർഎവർ; വിജയ് യേശുദാസിന് പിറന്നാൾ ആശംസയുമായി രഞ്ജിനി ജോസ്; എന്നാണ് വിവാഹമെന്ന ചോദ്യവുമായി പ്രേക്ഷകർ

Advertisement