പ്രഭാസിനെ അനുഷ്‌ക ചതിച്ചതോ? മുതിർന്ന താരവുമായി അനുഷ്‌കയ്ക്ക് ബന്ധം; പ്രഭാസിന്റെ അമ്മയും അനുഷ്‌ക-പ്രഭാസ് ബന്ധം തകരാൻ കാരണമെന്ന് ടോളിവുഡ്

1108

ബാഹുബലി സീരിസ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ സിനിമാ ലോകത്തിന്റെ ദേവസേന കൂടിയാണ് അനുഷ്‌ക ഷെട്ടി.്. ആയിരം കോടിക്ലബ്ബിൽ എത്തിയ എസ്എസ് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലി അടക്കമുള്ള സിനിമകളിലൂടെയാണ് അനുഷ്‌ക ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.മലയാളത്തിലും അനുഷ്‌കയ്ക്ക് ധാരാളം ആരാധകരുണ്ട്.

വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായ താരം ഈയടുത്തായി കരിയറിൽ ബ്രേക്ക് എടുത്തിരിക്കുന്നത്. ഇതിനിടെ, മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ‘മിസ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അനുഷ്‌ക ഷെട്ടി വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഈ ചിത്രത്തിൽ ഷെഫിന്റെ റോളാണ് അനുഷ്‌കയ്ക്ക്.

Advertisements

ചുരുങ്ങിയ കാലയളവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെ പേരും അടയാളപ്പെടുത്തിയ അനുഷ്‌കയുടെ സ്വകാര്യ ജീവിത വിശേഷം അറിയാൻ എന്നും പ്രേക്ഷകർക്ക് താൽപര്യമാണ്. നായകന് അലങ്കാരമായ നായികയായി തന്നെയാണ് അനുഷ്‌കയും കരിയർ തുടങ്ങിയത്. എന്നാൽ അവിടെ നിന്ന് അനുഷ്‌ക ഷെട്ടി എന്ന നടി നേടിയെടുത്ത താരപദവി അത്ഭുതപ്പെടുത്തുന്നത് ആയിരുന്നു. ബാഹുബലിയും ബാഗ്മതിയും, രുദ്രമ്മാദേവിയും അടക്കം നിരവധി ബ്രഹ്‌മാണ്ഡ വിജയ ചിത്രങ്ങളിൽ അനുഷ്‌ക ഷെട്ടി നായികയായി എത്തിയിരുന്നു.

ALSO READ- വിജു, ഐ ലവ് യൂ ഫോർഎവർ; വിജയ് യേശുദാസിന് പിറന്നാൾ ആശംസയുമായി രഞ്ജിനി ജോസ്; എന്നാണ് വിവാഹമെന്ന ചോദ്യവുമായി പ്രേക്ഷകർ

എന്നാൽ താരത്തിന് പ്രായം 41 കഴിഞ്ഞെങ്കിലുംം ഇതുവരെയും വിവാഹിതയായിട്ടില്ല. അതിനാൽ തന്നെ പലപ്പോഴും അനുഷ്‌കയുടെ പേരിനൊപ്പം പല നടന്മാരുടെ പേരുകളും ചേർത്ത് ഗോസിപ്പുകൾ വരാറുണ്ട്. ഏറ്റവും കൂടുതൽ തവണ അനുഷ്‌കയുടെ പേരിനൊപ്പം വാർത്തകളിൽ നിറഞ്ഞിട്ടുള്ളത് തെലുങ്ക് സൂപ്പർസ്റ്റാറും ബഹുബലി സീരിസിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയെടുച്ച പ്രഭാസിന്റെ പേര് ആയിരുന്നു

ഇന്ത്യൻ സിനിമയിലെ ബ്രഹ്‌മാണ്ഡം ബാഹുബലി ഇറങ്ങിയ നാൾ മുതൽ പ്രഭാസും അനുഷ്‌കയും തമ്മിൽ പ്രണയം ആണെന്ന രീതിയിൽ ഗോസിപ്പ് പരന്നു. എന്നാൽ ഇരുവരും ഇത് പല തവണ നിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം, ഇരുവരും പ്രണയത്തിലായിരുന്നെന്ന് വിശ്വസിച്ചിരുന്ന ടോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം അനുഷ്‌കയും പ്രഭാസും ഇപ്പോൾ പിരിഞ്ഞിരിക്കുകയാണ്.

ALSO READ- വേണോ വേണ്ടയോ എന്ന കൺഫ്യൂഷനിലായിരുന്നു; ഒടുവിൽ അത് തേജസേട്ടനെ കണ്ടുമുട്ടാനുള്ള നിമിത്തമായി മാറി; മനസ് തുറന്ന് മാളവിക

നിരവധി കാരണങ്ങളാണ് താരങ്ങളുടെ വേർപിരിയലിനെ സംബന്ധിച്ച് പ്രചരിക്കുന്നത്. ബാഹുബലി സമയത്ത് ഇരുവരും ഡേറ്റിംഗിലായിരുന്നെങ്കിലും ഇരുവരും അകന്നെന്ന് പിന്നീട് റിപ്പോർട്ടുകൾ വരാൻ കാരണം ആ സമയത്ത് തന്നെ അനുഷ്‌കയ്ക്ക് മറ്റൊരു മുതിർന്ന നടനുമായുള്ള ബന്ധമുണ്ടെന്ന് ആയിരുന്നു ടോളിവുഡിലെ ഗോസിപ് കോളങ്ങൾ പറയുന്നത്. ഈ. മുതിർന്ന നടന്റെ പേര് പുറത്തു വന്നില്ലെങ്കിലും അനുഷ്‌ക പ്രഭാസിനെ ചതിച്ചെന്ന നിലയിലാണ് വാർത്ത പരന്നിരുന്നത്.

പ്രഭാസും അനുഷ്‌കയും ഒരുമിച്ച് നിരവധി തവണ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരും ഡേറ്റിംഗിലാണെന്നുള്ള വാർത്ത പരന്നത്. പിന്നീട് ഇരുവരും അകന്നതിന് പ്രഭാസിന്റെ അമ്മ മുഖ്യ കാരണമായെന്നും ഗോസിപ്പുകളുണ്ട്. ആദ്യം മുതൽ അനുഷ്‌കയുമായുള്ള ബന്ധം പ്രഭാസിന്റെ അമ്മയ്ക്ക് താൽപര്യമില്ലായിരുന്നു. പിന്നീട് അനുഷ്‌കയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും അറിഞ്ഞതോടെ വിവാഹത്തിന് പ്രഭാസിന്റെ അമ്മ വിസമ്മതിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

ഈയടുത്തകാലത്ത് ആകട്ടെ പ്രഭാസും ബോളിവുഡ് താരം കൃതി സനോണും തമ്മിലുള്ള വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട വാർത്തകൾ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു്. പ്രഭാസും കൃതിയും സഹപ്രവർത്തകരാണ്, ഇരുവർക്കുമിടയിൽ മറ്റൊരു ബന്ധവുമില്ലെന്നായിരുന്നു വിവാഹ നിശ്ചയ വാർത്തയോട് പ്രഭാസിന്റെ അടുത്ത വൃത്തങ്ങൾ അന്നു പ്രതികരിച്ചത്.

anushka-shetty-3

അതേസമയം, അനുഷ്‌കയെ അവസാനം വെള്ളിത്തിരിൽ കണ്ടത് 2020 ൽ പുറത്തിറങ്ങിയ നിശബ്ദം എന്ന ഹൊറർ ചിത്രത്തിലൂടെയായിരുന്നു. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ‘മിസ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അനുഷ്‌ക ഷെട്ടി വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

ഷെഫിന്റെ റോളാണ് അനുഷ്‌ക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 2200 കോടിക്ക് മുകളിൽ ബഡ്ജറ്റ് വരുന്ന എട്ടു ചിത്രങ്ങളാണ് പ്രഭാസ് നായകനായി അടുത്ത നാലു വർഷത്തേക്ക് എത്തുന്നത്. 850 കോടിയാണ് ഈ ചിത്രങ്ങളിലൂടെ പ്രതിഫലമായി പ്രഭാസിനു ലഭിക്കുന്നത്. ബോളിവുഡിൽ നിന്നുമെത്തുന്ന ‘ആദിപുരുഷ്’ ആണ് ആദ്യം തിയറ്ററിലെത്തുന്നത്.

ബാഹുബലിക്ക് ശേഷം കരിയറിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ പ്രഭാസിനും അനുഷ്‌കയ്ക്കും സാധിച്ചിരുന്നില്ല. ഇരുവരും വലിയ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.

2200 കോടിക്ക് മുകളിൽ ബഡ്ജറ്റ് വരുന്ന എട്ടു ചിത്രങ്ങളാണ് പ്രഭാസ് നായകനായി ഒരുങ്ങുന്നത്. 850 കോടിയോളമാണ് ഈ ചിത്രങ്ങളിലൂടെ പ്രതിഫലമായി പ്രഭാസിനു ലഭിക്കുന്നത്. ബോളിവുഡിൽ നിന്നുമെത്തുന്ന ‘ആദിപുരുഷ്’ ആണ് ആദ്യം തീയറ്ററിലെത്തുക.

Advertisement