കല്യാണം കഴിഞ്ഞിട്ട് 2 മാസം ആകും മുമ്പേ ഷംന കാസിമിന്റെ ജീവിതത്തിൽ പുതിയ സന്തോഷ വാർത്ത, ആശംസകളുമായി ആരാധകർ

580

ഒരു മിനിസ്‌ക്രീൻ റിയാലിറ്റി ഷോയിലൂടെ സിനിമാ അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി ഷംന കാസ്സിം. മികച്ച ഒരു നർത്തകി കൂടിയായ ഷംന കാസ്സിം 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോൾ മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. പൂർണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യൻ സിനിമ ലോകത്ത് അറിയപ്പെടുന്നത്.

Advertisements

എം പത്മകുമാർ സംവിധാനം ചെയ്ത വിസിതിരനാണ് തമിവിൽ ഷംനയുടേതായി പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം. പത്മകുമാറിന്റെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ ജോസഫിന്റെ തമിഴ് പതിപ്പാണ് വിസിതിരൻ. ഷംനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ സെലക്ടീവായിട്ടാണ് ഷംന സിനിമകൾ ചെയ്യുന്നത്. അത് സമയം അടുത്തിടെ ആയിരുന്നു നടി വിവാഹിത ആയത്.

Also Read
നമ്മുടെ നാടിന് അഭിമാനം, അഭിനന്ദനങ്ങൾ പ്രിയ ബേസിൽ; ബേസിൽ ജോസഫിന്‌ പ്രശംസകൾ വാരിച്ചൊരിഞ്ഞ് ലാലേട്ടൻ

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയെ ആണ് ഷംന കാസ്സിം വിവാഹം കഴിച്ചത്. ലളിതമായ നിക്കാഹ് ചടങ്ങുകൾക്ക് പിന്നാലെ അത്യാഡംബര വിവാഹ സൽക്കാര ചടങ്ങുകളാണ് നടന്നത്. ദുബായിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ്.

ഇപ്പോൾ ദുബായിൽ ഭർത്താവിനൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരം. ഇതിനിടയിൽ മറ്റൊരു സന്തോഷവാർത്ത കൂടി താരത്തെ തേടി എത്തിയിരിക്കുകയാണ്. യുഎഇയുടെ ദീർഘകാല താമസത്തിന് നടിക്ക് ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നത് ഇപ്പോൾ. ഈ വിസ താരം ഏറ്റുവാങ്ങുകയും ചെയ്തു. നടി ഗോൾഡൻ വിസ സ്വീകരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

വിവാഹം കഴിഞ്ഞ് രണ്ടുമാസം തികയുമ്പോൾ തന്നെ ഇത്തരം ഒരു സന്തോഷവാർത്ത താരത്തെ തേടിയെത്തിയല്ലോ എന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. അതേ സമയം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എല്ലാം സജീവമായിരുന്നു താരം.

മലയാളത്തേക്കാൾ കൂടുതൽ അഭിനയ പ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറുള്ളത്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല.

മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ആദ്യ കാലങ്ങളിൽ സിനിമയിൽ ഒരുപാട് മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് താരം പറഞ്ഞിരുന്നു. ഒരുപാട് കഴിവ് ഉണ്ടായിട്ടും ഇന്നും മലയാള സിനിമയിൽ നാലൊരു വേഷം തനിക്ക് ലഭിച്ചിരുന്നില്ലെന്ന് താരം വെളിപ്പെടുത്തി യിരുന്നു. മലയാളികൾ ഷംന എന്ന വിളിക്കുന്ന താരം തെലുങ്കിലും തമിഴിലും അറിയപ്പെടുന്നത് പൂർണ എന്ന പേരിലാണ്.

Also Read
ഞാൻ അപ്പോഴെ പറഞ്ഞതാണ് അയാൾ പറ്റിക്കുമെന്ന്, സ്റ്റുഡിയോയിൽ നിന്ന് എന്റെ അച്ഛനെ വരെ പുറത്താക്കി, പുള്ളിക്ക് എല്ലാരേം വിശ്വാസമാണ്: ഉണ്ണി മുകുന്ദന് എതിരെ തുറന്നടിച്ച് എലിസബത്ത്

Advertisement