ആരുമായും പ്രശ്‌നങ്ങളില്ല, പൊരുത്തപ്പെടാൻ കഴിയുന്നില്ല: വെളിപ്പെടുത്തി ദർശന ദാസ്

201

സീരിയൽ നടി ദർശന ദാസ് കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ എന്നി സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ്. വില്ലത്തിയായി കറുത്ത മുത്തിൽ തിളങ്ങി നിൽക്കവെയാണ് സാധാരണക്കാരിയായ ഒരു പെൺകുട്ടിയായി സുമംഗലീഭവ എന്ന പരമ്പരയിൽ ദർശന പ്രത്യക്ഷപ്പെടുന്നത്.

അഭിനയ മികവ് തന്നെയാണ് ദർശനയെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ
ഉറപ്പിച്ചു നിർത്തിയത്. ഏതുവേഷവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച നടി വളരെ വേഗമാണ് സുമംഗലീഭവ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്.

Advertisements

എന്നാൽ പൊടുന്നിനെയാണ് ദർശന സീരിയലിൽ നിന്നും അപ്രത്യക്ഷയായത്. ഇതിനെ കുറിച്ച് നിരവധി വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സമയം മലയാളത്തിലൂടെ ഇതിന്റയെ കാരണം പറയുകയാണ്.

കുറേകാലമായി സീരിയലിൽ നിന്നും പിന്മാറണം എന്ന് തോന്നിയിരുന്നു. അത് മാനസികമായി പൊരുത്തപ്പെടാൻ ആകാത്തത് കൊണ്ട് മാത്രമാണ് പിൻവാങ്ങിയത്. അല്ലാതെ ആരുമായും ഉണ്ടായ പ്രശ്‌നങ്ങൾ മുഖാന്തിരം ആയിരുന്നില്ലെന്നും താരം പ്രതികരിച്ചു.

ഡിസംബർ അഞ്ചിന് താൻ വിവാഹിത ആയതായും, വരുന്ന ജനുവരി നാലിന് എല്ലാവർക്കുമായി വിവാഹസത്ക്കാരം നടത്തുന്നുണ്ടെന്നും ദർശന അറിയിച്ചു. സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദർശനയുടെ ഭർത്താവ്. കുറെ വർഷങ്ങളായി തങ്ങൾ സൗഹൃദത്തിൽ ആയിരുന്നതായും പിന്നീട് അത് പ്രണയം ആവുകയായിരുനെന്നും അനൂപ് പറയുന്നു.

താരം സീരിയലിൽ നിന്നും പിന്മാറിയതിനെത്തുടർന്ന് നിരവധി അഭ്യൂഹങ്ങൾ പ്രേക്ഷകർക്കിടയിൽ നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ വിവാഹ വാർത്തയെചുറ്റിപ്പറ്റിയും ചർച്ചകൾ നടന്നത്.

Advertisement