ആരും നമ്മുടെ സ്വന്തം പ്രോപ്പർട്ടി ഒന്നും അല്ല, കാമുകൻ വേറെ ചാറ്റ് ചെയ്താലും വഴക്കിന് പോകാനും ആ ത്മ ഹ ത്യ ചെയ്യാനൊന്നും എനിക്ക് വയ്യ: ശ്രീലക്ഷ്മി അറയ്ക്കൽ

886

മലയാളികൾക്ക് ഏറെ സുപരിചിതയായി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റാണ് ശ്രീലക്ഷ്മി അറയ്ക്കൽ. ഒട്ടുമിക്ക വിഷയങ്ങളിലും തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന വ്യക്തി കൂടിയാണ് ശ്രീലക്ഷ്മി.

ഇപ്പോഴിതാ ബൈജു രാജു എന്ന ന്യൂസിലൻഡ് പ്രവാസിയായ മലയാളി യുവാവ് ഭാര്യ വഞ്ചിച്ച് എന്ന് പറഞ്ഞ് ആ ത്മ ഹ ത്യ ചെയ്ത സംഭവവുമയായി ബന്ധപ്പെടുത്തി കുറിപ്പുമായി എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി അറയ്ക്കൽ.

Advertisements

ബൈജു രാജുവിന്റെ ആ ത്മ ഹ ത്യ യ്ക്ക് പിന്നാലെ ഭാര്യക്ക് നേരെ സൈബർ ആക്രമണമാണ് നടക്കുന്നത്. ബൈജുവിന്റെ ഭാഗത്താണ് ന്യായമെന്ന് ഒരു കൂട്ടർ പറയുമ്പോൾ, അതല്ല ഭാര്യയുടെ ഭാഗമാണ് ശരിയെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്.

Also Read
വാക്കുകൾ മുറിയുന്നു കണ്ണുകളിൽ ഇരുട്ടു മൂടുന്നു: ഇന്നസെന്റിന്റെ വേർപാടിൽ നെഞ്ചു പൊട്ടി നടൻ ദിലീപ്

അതേ സമയം പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടായെന്ന് വിചാരിച്ച് ആ ത്മ ഹ ത്യ ചെയ്യുന്നത് ശരിയായ നിലപാടല്ലെന്ന നിരീക്ഷണമാണ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ പങ്കുവെയ്ക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിഷയത്തിലെ കുറിപ്പ് ശ്രീലക്ഷി അറയ്ക്കൽ പങ്കുവെച്ചത്.

ശ്രീലക്ഷി അറയ്ക്കലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ആൾക്കാർക്ക് അങ്ങോട്ടും ഇങ്ങോട്ടും എത്ര വലിയ ദിവ്യ പ്രണയം ഉണ്ടെങ്കിലും ആളുകൾ വേറെ ആളേ തേടി പോകും. അതിനു പല കാരണങ്ങൾ ഉണ്ട്. വേറെ ഒരാളുടെ കൂടെ പോയി കിടന്നു എന്ന് വിജാരിച്ച് പങ്കാളിക്ക് നമ്മളോട് ഉള്ള സ്‌നേഹം ഇല്ലാതാവുകയില്ല.

അങ്ങോട്ടും ഇങ്ങോട്ടും വേറെ ആളിന്റെ കൂടെ പോയാലും വലിയ രീതിയിൽ എഫക്റ്റ് ആകാതെ ഇരിക്കാൻ സ്വയം ട്രെയിൻ ചെയ്തു എടുക്കണം. റിലേഷൻ 2 പേർക്കും താൽപര്യം ഉണ്ടെങ്കിൽ കണ്ടിന്യൂ ചെയ്യാം. പങ്കാളിയുടെ റിലേഷൻ അറിയുമ്പോൾ ദേഷ്യം, സങ്കടം, നിരാശ ഒക്കെ വരും.

പക്ഷേ റിയാലിറ്റി അക്‌സെപ്റ്റ് ചെയ്യാൻ പഠിക്കണം. അത് ഇത്തിരി ടഫ് ആണ് പ്രാക്ടീസ് ചെയ്യാൻ. എന്നാലും ആരും നമ്മുടെ സ്വന്തം പ്രോപ്പർട്ടി ഒന്നും അല്ല. എല്ലാവർക്കും അവരവരുടെ ചോയ്‌സ് ഉണ്ട്. കല്യാണം കഴിഞ്ഞ് കൊണ്ടോ പ്രേമിച്ച് നടക്കുന്ന കൊണ്ടോ ആ ചോയ്‌സ് ഇല്ലാതെ ആകുന്നില്ല.

എന്റെ ബോയ്ഫ്രണ്ടിന്റെ ചാറ്റ് ഞാൻ അറിഞ്ഞാലും വലിയ വഴക്കിന് പോകാറില്ല. ദേഷ്യവും സങ്കടവും ഒക്കെ വരും. പക്ഷേ അതുകൊണ്ട് ആ ബന്ധം മുറിക്കാനൊ ആത്മഹത്യ ചെയ്യാനോ ഒന്നും എനിക്ക് വയ്യ. ഐആം ലേണിങ്ങ് ടു അക്‌സെപ്റ്റ് റിയാലിറ്റി എന്നായിരുന്നു ശ്രീലക്ഷമിയുടെ കുറിപ്പ്.

Also Read
ഉര്‍വശി ചേച്ചിയുടെ തേപ്പാണ് ശരിക്കും തേപ്പ്, അന്ന് സോഷ്യല്‍മീഡിയ ഇല്ലാത്തത് കൊണ്ട് ചേച്ചി രക്ഷപ്പെട്ടു, തുറന്നുപറഞ്ഞ് അനുശ്രീ

Advertisement