വാക്കുകൾ മുറിയുന്നു കണ്ണുകളിൽ ഇരുട്ടു മൂടുന്നു: ഇന്നസെന്റിന്റെ വേർപാടിൽ നെഞ്ചു പൊട്ടി നടൻ ദിലീപ്

389

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടും മലയാളികളുടെ പ്രിയ നടനുമായ ഇന്നസെന്റിന്റെ വേർപാട് ഏൽപ്പിത്ത അഗാധ ദുഖത്തിലാണ് സിനിമാലോകവും ആരാധകരും ഇപ്പോൾ. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു നടനും മുൻ എം പിയുമായ ഇന്നസെന്റിന്റെ അന്ത്യം. 75 വയസ്സ് ആയിരുന്നു അദ്ദേഹത്തിന്.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീ്ഡ്രൽ ദേവാലയത്തിൽ നടക്കും. മന്ത്രി പി രാജീവാണ് ഇന്നസെന്റിന്റെ മ ര ണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ദ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയാക്കിയ ശേഷമായിരുന്നു മന്ത്രി മ ര ണ വാർത്ത അറിയിച്ചത്.

Advertisements

നേരത്തെ മന്ത്രി സജി ചെറിയാനും ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗു രു ത ര മാണെന്ന് അറിയിച്ചിരുന്നു. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും ഗുരുതരമായ പല രോഗാവസ്ഥകൾ പ്രകടമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

Also Read
ഞാന്‍ കാരണമാണ് മമ്മൂട്ടിയുടെ കഥാപാത്രം ജീവനൊടുക്കേണ്ടി വന്നതെന്ന് പറഞ്ഞു, ആ രംഗം മമ്മൂട്ടി ഫാന്‍സിനെ വേദനിപ്പിച്ചിരുന്നു, നടി ശാന്തി കൃഷ്ണ പറയുന്നു

അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേ സമയം മലയാള സിനിമയിലെ താരങ്ങൾക്ക് ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ ആയിരുന്നു ഇന്നസെന്റ്. ഏത് വലിയ പ്രതിസന്ധി ഘട്ടത്തിലും ലാഘവത്തോടെ ഉള്ള മറുപടികളാൽ അവർക്ക് താങ്ങായി നിന്ന സഹ പ്രവർത്തകൻ.

ഇപ്പോഴിതാ ഇന്നസെന്റ് തനിക്ക് ആരായിരുന്നുവെന്ന് പറയുകയാണ് ജനപ്രിയ നടൻ ദിലീപ്. അച്ഛനെ പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ ഒപ്പം ഉണ്ടായിരുന്ന മനുഷ്യനാണ് വിട പറഞ്ഞിരിക്കുന്നത് എന്ന് ദിലീപ് കുറിച്ചു. തന്റെ സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ദിലീപിന്റെ കുറിപ്പ്

ദിലീപിന്റെ വാക്കുകൾ ഇങ്ങനെ:

വാക്കുകൾ മുറിയുന്നു കണ്ണുകളിൽ ഇരുട്ടു മൂടുന്നു ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്. ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു.

കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു.

ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ വാക്കുകൾ മുറിയുന്നു. ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും എന്നായിരുന്നു ദിലീപ് കുറിച്ചത്.

അതേ സമയം ഇന്നസെന്റിന്റെ മരണകാരണം ക്യാൻസർ രോഗം മടങ്ങി വന്നതല്ലെന്ന് ഡോ. വി പി ഗംഗാധരൻ വ്യക്തമാക്കി. പ്രിയ താരത്തിന്റെ മരണ കാരണം കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

രണ്ട് തവണ അർബുദ രോഗത്തോട് പോരാടി അതിജീവനത്തിന്റെ സന്ദേശം മറ്റു രോഗികൾക്കും പകർന്ന വ്യക്തിത്വം ആയിരുന്നു ഇന്നസെന്റിന്റേത്. അതിനിടയിലാണ് ക്യാൻസർ രോഗമല്ല ഇന്നസെന്റിന്റെ ജീവനെടുത്തത് എന്ന് ഡോ. വി പി ഗംഗാധരൻ അറിയിച്ചത്.

രാവിലെ 8 മുതൽ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് 1 മണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയായ പാർപ്പിടത്തിലും പൊതു ദർശനത്തിനു വയ്ക്കും. ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ സംസ്‌ക്കാര ചടങ്ങുകൾ നടക്കും.

Also Read
ഉര്‍വശി ചേച്ചിയുടെ തേപ്പാണ് ശരിക്കും തേപ്പ്, അന്ന് സോഷ്യല്‍മീഡിയ ഇല്ലാത്തത് കൊണ്ട് ചേച്ചി രക്ഷപ്പെട്ടു, തുറന്നുപറഞ്ഞ് അനുശ്രീ

Advertisement