ഞാന്‍ കാരണമാണ് മമ്മൂട്ടിയുടെ കഥാപാത്രം ജീവനൊടുക്കേണ്ടി വന്നതെന്ന് പറഞ്ഞു, ആ രംഗം മമ്മൂട്ടി ഫാന്‍സിനെ വേദനിപ്പിച്ചിരുന്നു, നടി ശാന്തി കൃഷ്ണ പറയുന്നു

1671

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടി. അഭിനയ ജീവിതത്തിന്റെ 50 വര്‍ഷം പിന്നിട്ടിട്ടും ഇന്നും പകരം വെക്കാനില്ലാത്ത അഭിനയ കുലപതിയായി ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍താരമായ മമ്മൂട്ടി ഇതിനോടകം ഒത്തിരി ചിത്രങ്ങളില്‍ അബിനയിച്ചു.

Advertisements

ഇതില്‍ കൂടുതല്‍ ചിത്രങ്ങള്‍ വന്‍ഹിറ്റായിരുന്നു. മമ്മൂട്ടി നായകനായി എത്തിയ സുകൃതം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാന്തി കൃഷ്ണയായിരുന്നു ചിത്രത്തിലെ നായിക. താരം അവതരിപ്പിച്ച ദുര്‍ഗ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Also Read: സുല്‍ഫത്തിനെ വിളിച്ചപ്പോള്‍ വരാന്‍ പറ്റില്ലെന്ന് മമ്മൂക്ക തുറന്നടിച്ച് പറഞ്ഞു, ഞാന്‍ ശരിക്കും ഷോക്കായി, പകച്ചുപോയ നിമിഷങ്ങളെക്കുറിച്ച് ജുവല്‍ മേരി പറയുന്നു

ഇപ്പോഴിതാ ചിത്രത്തെപ്പറ്റിയും നടന്‍ മമ്മൂട്ടിയെ കുറിച്ചും സംസാരിക്കുകയാണ് ശാന്തി കൃഷ്ണ. തന്നോട് ഇന്നും ആ സിനിമയെക്കുറിച്ച് ആളുകള്‍ സംസാരിക്കാറുണ്ടെന്നും മമ്മൂട്ടിയുടെ കഥാപാത്രം താന്‍ കാരണമാണ് മരിച്ചതെന്നും പലരും പറയാറുണ്ടെന്നും ശാന്തി പറയുന്നു.

ശരിക്കും ആ സിനിമ ചെയ്യുമ്പോള്‍ ആ കഥാപാത്രത്തിന്‌റെ ഡെപ്ത് മനസ്സിലായിരുന്നില്ല. പിന്നീടാണ് താന്‍ അതേപ്പറ്റി ആലോചിച്ചതെന്നും ആ കാലഘട്ടത്തില്‍ എംടി സര്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് സെല്‍ഫ് റെസ്‌പെക്ട് കൊണ്ടുവന്നിട്ടുണ്ടെന്നും ശാന്തി പറയുന്നു.

Also Read: അച്ഛന്‍ ഉപേക്ഷിച്ച് പോകുമ്പോള്‍ വാടക വീട്ടില്‍, നല്ല ഡ്രസ്സുകളും ഭക്ഷണവും വലിയ സ്വപ്നം, ഒടുവില്‍ സ്വയം അധ്വാനിച്ച് സ്വപ്‌നങ്ങളെല്ലാം നിറവേറ്റി കുടുംബത്തിന് തുണയായി രസ്‌ന, നടിയുടെ ആരുമറിയാത്ത ജീവിതം

എന്നാല്‍ ആ ചിത്രത്തിലെ സീന്‍ കണ്ട് മമ്മൂക്ക ഫാന്‍സ് വിഷമിച്ചിരുന്നു. താന്‍ അങ്ങനെയൊക്കെ പറഞ്ഞിട്ടാണല്ലോ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം ജീവനൊടുക്കേണ്ടി വന്നതെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും അങ്ങനെയൊക്കെയാണ് അവര്‍ ചിന്തിക്കുന്നതെന്നും താരം പറയുന്നു.

Advertisement