സുല്‍ഫത്തിനെ വിളിച്ചപ്പോള്‍ വരാന്‍ പറ്റില്ലെന്ന് മമ്മൂക്ക തുറന്നടിച്ച് പറഞ്ഞു, ഞാന്‍ ശരിക്കും ഷോക്കായി, പകച്ചുപോയ നിമിഷങ്ങളെക്കുറിച്ച് ജുവല്‍ മേരി പറയുന്നു

2702

അവതാരകയായി എത്തി പിന്നീട് മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ജുവല്‍ മേരി. മിനിസ്‌ക്രീന്‍ പരിപാടികളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ജുവല്‍ മേരി പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു.

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിന്റെ അവതാരകയായിരുന്നു ജുവല്‍ മേരി. പിന്നീട് സിനിമയില്‍ ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലൂടെയായിരുന്നു ജുവല്‍ മേരിയുടെ അരങ്ങേറ്റം.

Advertisements

ജുവലിന്റെ ആദ്യ സിനിമയായ ഉട്ടോപ്യയിലെ രാജാവിലെ നായകന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ആയിരുന്നു. പ്രസിദ്ധ സംവിധായകന്‍ കമല്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. 2015 ല്‍ ആയിരുന്നു ഉട്ടോപ്യയിലെ രാജാവ് പുറത്തിറങ്ങിയത്. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ സലീം അഹമ്മദിന്റെ പത്തേമാരിയിലും മമ്മൂട്ടിയുടെ നായികയായി ജുവല്‍ മേരി അഭിനയിച്ചു.

Also Read: അച്ഛന്‍ ഉപേക്ഷിച്ച് പോകുമ്പോള്‍ വാടക വീട്ടില്‍, നല്ല ഡ്രസ്സുകളും ഭക്ഷണവും വലിയ സ്വപ്നം, ഒടുവില്‍ സ്വയം അധ്വാനിച്ച് സ്വപ്‌നങ്ങളെല്ലാം നിറവേറ്റി കുടുംബത്തിന് തുണയായി രസ്‌ന, നടിയുടെ ആരുമറിയാത്ത ജീവിതം

പിന്നീട് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമായി ജുവല്‍ മേരി നിറഞ്ഞു നില്‍ക്കുകയാണ്. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ താന്‍ പകച്ചുപോയ നിമിഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജുവല്‍. മമ്മൂട്ടിയും ഭാര്യയുമൊത്തുള്ള ഒരു പരിപാടിടെയായിരുന്നു സംഭവം.

സാധാരണ സ്റ്റേജിലേക്കൊന്നും വരാന്‍ ഇഷ്ടമില്ലാത്ത ഒരാളായിരുന്നു മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത്. എന്നാല്‍ ഒരു പരിപാടിക്കിടെ ദുല്‍ഖറിന് അവാര്‍ഡ് കൊടുക്കാന്‍ മമ്മൂക്കയുടെ ഭാര്യ സുല്‍ഫത്തിനെ വിളിക്കണമെന്ന് വന്നിട്ട് സംഘാടകര്‍ പറഞ്ഞു. താന്‍ ശരിക്കും വെള്ളം കുടിച്ച് പോയിരുന്നുവെന്നും വിളിച്ചാല്‍ വരുമോ എന്തായിരിക്കും പ്രതികരണം എന്നോര്‍ത്ത് ടെന്‍ഷനടിച്ചിരുന്നുവെന്നും താരം പറയുന്നു.

Also Read: വരദയെ ഉപേക്ഷിച്ച് ഇവളെ കെട്ടിയോ എന്ന് ചോദിച്ചു; താൻ നേരിടുന്നത് തുറന്ന് പറഞ്ഞ് ജിഷിൻ

എന്നാല്‍ താന്‍ കോണ്‍ഫിഡന്‍സോടെ സുല്‍ഫത്ത് മാഡം അവാര്‍ഡ് നല്‍കാന്‍ സ്റ്റേജിലേക്ക് വരണമെന്ന് അനൗണ്‍സ് ചെയ്തു. അതിനിടെ മമ്മൂക്ക പറഞ്ഞു ഇത് നടക്കില്ലെന്നും താന്‍ ശരിക്കും തകര്‍ന്നുപോയെന്നും എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയിരുന്നുവെന്നും താരം പറയുന്നു.

എന്നാല്‍ അതൊക്കെ എഡിറ്റ് ചെയ്ത് മാറ്റാന്‍ പറ്റുന്നത് മനസ്സിലായത്. തളരരുത് എന്ന് താന്‍ തന്നോട് തന്നെ പറഞ്ഞ് പിടിച്ച് നിന്നു. അവാര്ഡ് കൊടുക്കാന്‍ പോകേണ്ട എന്നായിരുന്നു ദുല്‍ഖറും മമ്മൂക്കയും പറഞ്ഞതെന്നും എന്നാല്‍ സുല്‍ഫത്ത് മാഡം അത് സമ്മതിച്ച് ഒടുവില്‍ സ്‌റ്റേജിലെത്തിയെന്നും ജുവല്‍ പറഞ്ഞു.

പിന്നീട് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അത് ദുല്‍ഖറിനാണെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ശരിക്കും സന്തോഷമായെന്നും ദുല്‍ഖറും മമ്മൂക്കയും എല്ലാം ഹാപ്പിയായെന്നും അത്രേയെയുള്ളു സംഭവമെന്നും ജുവല്‍ പറയുന്നു.

Advertisement