വരദയെ ഉപേക്ഷിച്ച് ഇവളെ കെട്ടിയോ എന്ന് ചോദിച്ചു; താൻ നേരിടുന്നത് തുറന്ന് പറഞ്ഞ് ജിഷിൻ

3938

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജിഷിൻ മോഹനും വരദയും. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. സീരിയൽ ലൊക്കേഷനിൽ നിന്ന് തുടങ്ങിയ പ്രണണം പിന്നീട് വിവാഹത്തിലേക്ക് എത്തുക ആയിരുന്നു.

ഒന്നിച്ച് അഭിനയിച്ച അമല എന്ന സീരിയലിന്റെ സെറ്റിൽ വെച്ചായിരുന്നു ഇവർ പ്രണയത്തിൽ ആയതും പിന്നീട് വിവാഹിതർ ആയതും. അതേ സമയം കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഇവർ വിവാഹ മോചിതരായി എന്ന പേരിലാണ് ഇരുവരും സോഷ്യൽ മീഡിയ വാർത്തകളിൽ ഇടം പിടിക്കുന്നത്.

Advertisements

ഈ വിഷയത്തെ കുറിച്ച് ഇരുവരും പല രീതിയിലും പ്രതികരണവുമായി എത്തിയിരുന്നു. എന്നാൽ വിവാഹമോചിതരായോ എന്ന് ഇരുവരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, തന്നെ സീരിയലിൽ കാണുമ്പോൾ തന്റെ കഥാപാത്രത്തെ കുറിച്ച് കുറ്റം പറയുന്നവരുണ്ടെന്നും സീരിയലിലെ മോശം വീഡിയോ എല്ലാം എടുത്ത് അയച്ച് തരുന്നവരുണ്ടെന്നും ജിഷിൻ പറയുന്നു.

ALSO READ – ഷോട്‌സ് ഇട്ടാൽ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോൾ, ചേട്ടൻ ഷർട്ട് ഊരിയാൽ അനുശ്രീയും ഷർട്ട് ഊരുമോ എന്നാണ് ചോദിച്ചത്; വെളിപ്പെടുത്തി അനുശ്രീ

‘അവൻ അങ്ങനെ ചെയ്യുന്നവനാ, ഇങ്ങനെ ചെയ്യുന്നവനാ, അവന്റെ സ്വഭാവം നന്നില്ല എന്നൊക്കെ പറയുന്നത് വീഡിയോയിൽ കാണാം.’- എന്നും ജിഷിൻ പറയുന്നു. അതേസമയം, താൻ സീരിയലിൽ വേറെ വിവാഹം ചെയ്യുന്നത് കണ്ട്, അവൻ വരദയെ ഉപേക്ഷിച്ച് ഇവളെ കെട്ടിയോ എന്ന് ചോദിച്ച ഒരു ഉമ്മയുണ്ടെന്നും അവർക്കൊക്കെ അത്രയ്ക്കും ക്ലോസ് ആണ് സീരിയലെന്നും ജിഷിൻ പറയുന്നു.

അതേസമയം, തന്നെപ്പോലെ വില്ലൻ വേഷം ഒക്കെ ചെയ്യുന്ന സീരിയൽ നടന്മാർക്ക് ഒരു മാസം എല്ലാം മെയിന്റൈയിൽ ചെയ്യുക എന്നത് പ്രയാസമാണ്. സെലിബ്രിറ്റി എന്ന ടാഗ് ഉണ്ടാവുമ്പോൾ അത് നമ്മൾ ജീവിതത്തിൽ പാലിക്കേണ്ടി വരുമെന്നും താം വെളിപ്പെടുത്തുന്നു.

ALSO READ – ഞാൻ എന്നും ബിഗ് ബോസിൽ നിന്നിട്ടുള്ളത് അങ്ങനെ! അല്ലാത്ത ഒരു ദിവസം വന്നാൽ അന്ന് ഇറങ്ങും ഇവിടെ നിന്നും; മനസ് തുറന്ന് മോഹൻലാൽ

അതേ സമയം സീരിയൽ താരങ്ങൾക്ക് ദിവസ വേദനം ആണ്. എല്ലാ ദിവസവും സീരിയൽ ഉണ്ടാവണം എന്നും ഇല്ല. അപ്പോൾ രണ്ടോ മൂന്നോ സീരിയൽ ചെയ്താൽ മാത്രമേ മാസ വരുമാനം തികയുകയുള്ളൂവെന്നും അഭിനയം ചെലവേറിയതാണെന്നും ഉപയോഗിക്കുന്ന വസ്ത്രങ്ങളെല്ലാം സ്വന്തം കാശ് കൊടുത്ത് വാങ്ങുന്നതാണെന്നും ജിഷിൻ വ്യക്തമാക്കുന്നു.

അതേസമയം, എന്തും മുഖത്ത് നോക്കി വെട്ടിത്തുറന്ന് പറയുന്ന ശീലം കാരണം ഒരുപാട് ശത്രുക്കളെ സമ്പാദിക്കാൻ സാധിച്ചെന്നാണ് ജിഷിൻ പറയുന്നത്. ആത്മാർത്ഥത ജിഷിന് കൂടുതലാണ് എന്ന് നവീൻ അറക്കലും മനീഷ് കൃഷ്ണയും പറയുന്നുണ്ട്. അത് കാരണം പെട്ടന്ന് പറ്റിക്കപ്പെടാം. കാശിന്റെ കാര്യത്തിലും അല്ലാതെയും തന്നെ ഒരുപാട് ആളുകൾ പറ്റിച്ചിട്ടുണ്ടെന്നും ജിഷിൻ തുറന്നുപറയുന്നു.

Advertisement