ഷോട്‌സ് ഇട്ടാൽ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോൾ, ചേട്ടൻ ഷർട്ട് ഊരിയാൽ അനുശ്രീയും ഷർട്ട് ഊരുമോ എന്നാണ് ചോദിച്ചത്; വെളിപ്പെടുത്തി അനുശ്രീ

1357

മലയാള സിനിമ ലോകത്തിന് താര ജാഡയില്ലാത്ത തനി നാട്ടിൻ പുറത്തുകാരി എന്ന പേരോടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. എന്നാൽ തന്റെ കരിയറിന്റെ തുടക്കം അത്ര സുഖകരമല്ലായിരുന്നു എന്ന് അനുശ്രി ഒരിക്കൽ വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.

കരിയറിന്റെ തുടക്കകാലത്ത് നാട്ടുകാരുടെ ഭാഗത്തു നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും തന്നപ്പറ്റി ഒരുപാട് കഥകൾ അക്കാലത്ത് പ്രചരിച്ചിരുന്നെന്നും അനുശ്രീ പറയുന്നു. തന്റെ ആദ്യ ചിത്രമായ ഡയമണ്ട് നെക്ലേസിന്റെ ചിത്രീകരണ സമയത്താണ് മനസ് വിഷമിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായതെന്നാണ് അനുശ്രീ പറയുന്നത്.

Advertisements

കരിയറിന്റെ തുടക്ക കാലത്ത് നാട്ടുകാരുടെ ഭാഗത്തു നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. തന്നെപ്പറ്റി ഒരുപാട് തെറ്റായ കഥകൾ അക്കാലത്ത് പ്രചരിച്ചിരുന്നു. ആ കെട്ടുകഥകൾ കേട്ട് മനസു തകർന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഒരു പൊതുവേദിയിൽ തുറന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ട്.

ALSO READ- ഞാൻ എന്നും ബിഗ് ബോസിൽ നിന്നിട്ടുള്ളത് അങ്ങനെ! അല്ലാത്ത ഒരു ദിവസം വന്നാൽ അന്ന് ഇറങ്ങും ഇവിടെ നിന്നും; മനസ് തുറന്ന് മോഹൻലാൽ

മോശം വാർത്തകൾ കേൾക്കുമ്പോഴൊക്കെ ഞാൻ ലാൽജോസ് സാറിനെ വിളിച്ച് സങ്കടം പറയുമായിരുന്നു. ആ സമയത്തൊക്കെ എന്റെ കോൾ വരുമ്പോൾ ദാ അനുശ്രീ കരയാൻ വേണ്ടി വിളിക്കുകയാണെന്ന് അദ്ദേഹം പറയുമായിരുന്നുവെന്നും അനുശ്രീ പറയുന്നു. ഇപ്പോഴും സിനിമാ രംഗത്ത് തിളങ്ങി നിൽക്കുന്ന നടി സോഷ്യൽ മീഡിയകളിലും സജീവമാണ്. തന്റെ പുതിയ ഫോട്ടോ ഷൂട്ടുകളും വിശേഷങ്ങളും എല്ലാം ആരാധകർക്കായി അനുശ്രി പങ്കുവെയ്ക്കാറുണ്ട്.

anusree-2

അതേസമയം, എപ്പോഴും എന്ത് പറഞ്ഞാലും കുറ്റം കാണുന്ന ചിലരാണ് ഫേസ്ബുക്കിൽ ഉള്ളത് എന്നാണ് അനുശ്രീ പറയുന്നത്. ഇപ്പോൾ ഫേസ്ബുക്ക് ഓൺ ആക്കാൻ കഴിയില്ല എന്ന അവസ്ഥയായി. എന്ത് പറഞ്ഞാലും കുറ്റമാണ്. ചിലപ്പോഴൊക്കെ മതി നിർത്തിയിട്ട് പോയാലോ എന്ന് ആലോചിച്ച് പോകുമെന്നും അനുശ്രീ പറയുകയാണ്. നമ്മൾ പറയുന്ന കാര്യങ്ങൾക്ക് ചിന്തിയ്ക്കുക പോലും ചെയ്യാത്ത അർത്ഥം നൽകിയാണ് ചിലർ കമന്റുകൾ ഇടുന്നത്. ഇൻസ്റ്റഗ്രാമിലെ കമന്റുകൾ അത്രത്തോളം മടുപ്പിക്കാറില്ലെന്നും താരം പറയുന്നുണ്ട്.

ALSO READ- പോലീസ് വേഷത്തിൽ നിന്ന് മുണ്ടുമടക്കിക്കുത്തി അടിവസ്ത്രം വെളിയിൽ ചാടിനിൽക്കുന്ന ആളായി; മോഹൻലാലിനും മമ്മൂട്ടിക്കും പകരം എത്തിയ കഥ പറഞ്ഞ് സുരേഷ് ഗോപി

കൂടാതെ, അടുത്തിടെ ഒരു ഇന്റർവ്യുയിൽ ഷോട്സ് ധരിച്ചതിനെ കുറിച്ച് പറഞ്ഞിരുന്നു. ഷോട്സ് ഇട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ ഈ കോലത്തിലാണോ വരുന്നത് എന്ന് ചേട്ടൻ ചോദിച്ചപ്പോൾ, അതിനെന്താ ചേട്ടൻ മുണ്ടല്ലേ ഉടുത്തത് അതിൽ ചേട്ടന്റെ മുട്ട് കാണുന്നുണ്ടല്ലോ, അപ്പോൾ താൻ ഷോട്സ് ഇട്ടാൽ എന്താണ് പ്രശ്നം എന്ന് ചോദിച്ചു എന്നാണ് ആ അഭിമുഖത്തിൽ പറഞ്ഞത്.

എന്നാൽ, അതുകണ്ട് ഫേസ്ബുക്കിൽ വന്ന കമന്റുകൾ ഒന്നും പറയേണ്ട. ചേട്ടൻ ഷർട്ട് ഊരിയാൽ അനുശ്രീയും ഷർട്ട് ഊരുമോ എന്നൊക്കെ ചോദിച്ചുകൊണ്ട് ആണ് കമന്റുകൾ. ഇത്രയും ഫ്രസ്റ്റേറ്റഡ് ആണോ ആളുകൾ എന്ന് ചിന്തിച്ചു പോയി. ഇങ്ങനെയുള്ള നെഗറ്റീവ് കമന്റ് ഇടുന്ന ഫേസ്ബുക്ക് അമ്മാവന്മാരോടും അമ്മായി മാരോടും ഒന്നും പറയാനില്ല. നിങ്ങൾക്കൊന്നും ഒരു പണിയും ഇല്ലേ എന്ന് ചോദിക്കാനേയുള്ളൂവെന്നും അനുശ്രീ കുറിച്ചു.

അതേസമയം, തന്ന എപ്പോഴും നാടൻ വേഷത്തിൽ കാണാനാണ് ഇഷ്ടം എന്ന് പറഞ്ഞ് ഒരുപാട് മെസേജുകൾ ആദ്യ കാലങ്ങളിൽ വരുമായിരുന്നു. അത് കാണുമ്പോൾ മടുപ്പ് വരും. പിന്നീട് അതൊന്നും മൈന്റ് ചെയ്യാതെയായി. അതൊക്കെ മൈന്റ് ചെയ്തിരുന്നുവെങ്കിൽ ഒരിക്കലും തനിക്ക് മാറാൻ സാധിക്കുമായിരുന്നില്ല. നാടൻ കുട്ടി, നാട്ടിൻ പുറത്തെ ലുക്ക് എന്നൊക്കെ സ്ഥിരം വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അനുശ്രീ വെളിപ്പെടുത്തി.

Advertisement