ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു രസ്ന. പേര് പരിചിതമല്ലെങ്കിലും പാരിജാതം എന്ന സീരിയലിലെ സീമയെന്നോ അരുണയെന്നോ പറഞ്ഞാല്‍ മലയാളികളുടെ മനസില്‍ തെളിയുന്ന മുഖം നടി രസ്നയുടേത് തന്നെയായിരിക്കും. അത്രമേല്‍ ഈ മുഖം പ്രേക്ഷകരുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു കഴിഞ്ഞു. ആറാം ക്ലാസില്‍ പഠിക്കുമ്പൊഴാണ് ആദ്യമായി കാമറക്കു മുന്നിലേയ്ക്ക് നടി എത്തിയത്.
ശേഷം, ഷാജു ശ്രീധറിന്റെ സംഗീത ആല്‍ബങ്ങളിലാണ് രസ്ന ആദ്യം അഭിനയിക്കുന്നത്. അതിനുശേഷം നിരവധി വേഷങ്ങളണിഞ്ഞു. ടി.വി. പരമ്പര സംവിധായകനായ ഷാജി സുരേന്ദ്രന്റെ അമ്മക്കായ് എന്ന സിനിമയില്‍ അഭിനയിച്ചതോടെ മലയാളം ടി.വി. പരമ്പരകളിലേക്കുള്ള അരങ്ങേറ്റമായി. തുടര്‍ന്നാണ് ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ പാരിജാതത്തിലും രസ്ന എത്തിയത്. പിന്നീട് ഈ മുഖം മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരു മുഖമായി മാറി.
പിന്നീട് സിന്ദൂരച്ചെപ്പ് എന്ന അമൃത ടി.വി. പരമ്പരയാണ് ചെയ്തത്. ശേഷം, വേളാങ്കണ്ണി മാതാവ്, വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷത്തിലെത്തി. ബൈജു ദേവരാജ് ഒരുക്കിയ സീരിയലില്‍ അരുണ്‍ ഘോഷ് ആയിരുന്നു നായകനായി എത്തിയത്.
Also Read: അതുല്യ നടന്‍ വിടവാങ്ങി, നടന്‍ ഇന്നസെന്റിന്റെ വിയോഗത്തില്‍ കണ്ണീരോടെ മലയാള സിനിമാലോകം
ഇരട്ട സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ ജീവിതമായിരുന്നു പരമ്പരയുടെ പ്രമേയം. ഈ വേഷമാണ് താരത്തെ കൂടുതല്‍ ജനപ്രിയമാക്കിയത്. ഒരുകാലത്ത് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെയായിരുന്നു രസ്ന. ചില സിനിമകളിലും രസ്ന അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഒരു ടിവി ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ രസ്‌ന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. താന്‍ ചെറുപ്പം മുതലേ അഭിനയത്തില്‍ ഉണ്ടായിരുന്നുവെന്നും നിരവധി പ്രശ്‌നങ്ങളിലൂടെയാണ് തന്റെ ജീവിതം കടന്നുപോകുന്നതെന്നും രസ്‌ന പറഞ്ഞു.
നല്ല ഡ്രസ്സും ഭക്ഷമവുമൊക്കെ തന്റെ വലിയ സ്വപ്‌നങ്ങളായിരുന്നു. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ തന്നെയും സഹോദരിയെയും അമ്മയെയും ഉപേക്ഷിച്ച് പോയിരുന്നുവെന്നും തിരുവനന്തപുരത്ത് ഒരു വാടക വീട്ടിലായിരുന്നു തങ്ങള്‍ കഴിഞ്ഞിരുന്നതെന്നും പിന്നീട് താന്‍ സ്വന്തമായി അധ്വാനിച്ച് ഒരു വീടുവെച്ചുവെന്നും നല്ല ഭക്ഷണം വാങ്ങി കഴിച്ചുവെന്നും വസ്ത്രങ്ങള്‍ വാങ്ങിയെന്നും താരം പറയുന്നു.