ഉര്‍വശി ചേച്ചിയുടെ തേപ്പാണ് ശരിക്കും തേപ്പ്, അന്ന് സോഷ്യല്‍മീഡിയ ഇല്ലാത്തത് കൊണ്ട് ചേച്ചി രക്ഷപ്പെട്ടു, തുറന്നുപറഞ്ഞ് അനുശ്രീ

2337

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുശ്രീ. 2012 മുതല്‍ മലയാള സിനിമയില്‍ സജീവമാണ് അനുശ്രീ. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ ആണ് അനുശ്രീ സിനിമയില്‍ എത്തിയത്.

പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച നടിക്ക് ആരാധകരും ഏറെയാണ്. ഡയമണ്ട് നെക്ലേസിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ നിരവധി ചിത്രങ്ങ ളില്‍ അനുശ്രീ അഭിനയിച്ചു.

Advertisements

റെഡൈ്വന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കന്‍ഡ്‌സ്, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവര്‍ണ്ണതത്ത, ഓട്ടോര്‍ഷ, മധുരരാജ, സേഫ്, ഉള്‍ട്ട, പ്രതി പൂവന്‍കോഴി, ദി ട്വല്‍ത്ത് മാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ.

Also Read: സുല്‍ഫത്തിനെ വിളിച്ചപ്പോള്‍ വരാന്‍ പറ്റില്ലെന്ന് മമ്മൂക്ക തുറന്നടിച്ച് പറഞ്ഞു, ഞാന്‍ ശരിക്കും ഷോക്കായി, പകച്ചുപോയ നിമിഷങ്ങളെക്കുറിച്ച് ജുവല്‍ മേരി പറയുന്നു

അനുശ്രീ ചെയ്ത സിനിമകളില്‍ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന കഥാപാത്രമാണ് മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യ. ഒരു തേപ്പുകാരി എന്ന ലേബലിലാണ് സോഷ്യല്‍മീഡിയയില്‍ എല്ലാം നിറഞ്ഞുനിന്നത്.

ഇപ്പോഴിതാ ഈ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം എങ്കിലും താന്‍ ഇപ്പോഴും സൗമ്യ എന്ന കഥാപാത്രത്തില്‍ അറിയപ്പെടാറുണ്ടെന്നും മറ്റ് സിനിമകളിലെ ഇങ്ങനുള്ള കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകര്‍ സൗമ്യയുമായിട്ടാണ് താരതമ്യം ചെയ്യാറുള്ളതെന്നും അനുശ്രീ പറയുന്നു.

Also Read: അച്ഛന്‍ ഉപേക്ഷിച്ച് പോകുമ്പോള്‍ വാടക വീട്ടില്‍, നല്ല ഡ്രസ്സുകളും ഭക്ഷണവും വലിയ സ്വപ്നം, ഒടുവില്‍ സ്വയം അധ്വാനിച്ച് സ്വപ്‌നങ്ങളെല്ലാം നിറവേറ്റി കുടുംബത്തിന് തുണയായി രസ്‌ന, നടിയുടെ ആരുമറിയാത്ത ജീവിതം

ഹിറ്റ് മലയാള ചിത്രമായ പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയിലെ ഉര്‍വശിയുടെ കഥാപാത്രമായ സ്വര്‍ണലത തേച്ച തേപ്പൊക്കെയാണ് തേപ്പ്. അന്ന് സോഷ്യല്‍മീഡിയയും ട്രോളും ഒന്നുമില്ലാത്തത് കൊണ്ട് ഉര്‍വശി ചേച്ചി രക്ഷപ്പെട്ടുവെന്നും തന്റെ കഥാപാത്രത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചതെന്നും അനുശ്രീ പറയുന്നു.

Advertisement