മറ്റ് നടിമാരെല്ലാം അങ്ങനെ ചെയ്യുന്നുണ്ട്, പിന്നെ എന്തുകൊണ്ട് നിനക്ക് പറ്റില്ലെന്ന് പലരും ചോദിച്ചു, അവസരങ്ങള്‍ കുറയുന്നതിന് കാരണം ഇതാണോ, കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നുപറഞ്ഞ് സാനിയ ഇയ്യപ്പന്‍

240

മിനിസ്‌ക്രീന്‍ നൃത്ത റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് സിനിമയില്‍ നായികയായും സഹനടിയായും ഒക്കെ തിളങ്ങി മലയാളം യുവ താരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയ ആയ നടിയാണ് സാനിയ ഇയ്യപ്പന്‍. അഭിനേത്രിയും മികച്ചൊരു നര്‍ത്തകിയുമായ താരം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന ചിത്രത്തലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.

Advertisements

പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ താരം അഭിനയിച്ചു. താരരാജാവ് മോഹന്‍ലാലിന്റെ ലൂസിഫറിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read: ഞാന്‍ കാരണമാണ് മമ്മൂട്ടിയുടെ കഥാപാത്രം ജീവനൊടുക്കേണ്ടി വന്നതെന്ന് പറഞ്ഞു, ആ രംഗം മമ്മൂട്ടി ഫാന്‍സിനെ വേദനിപ്പിച്ചിരുന്നു, നടി ശാന്തി കൃഷ്ണ പറയുന്നു

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ സാനിയ പലപ്പോഴും തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും എല്ലാം താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്. തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പാഴും താരം സൈബര്‍ അറ്റാക്കുകളും നേരിടാറുണ്ട്.

saniya-iyyappan-1

ഇപ്പോഴിതാ സിനിമാമേഖലയില്‍ നിന്നും നേരിട്ട കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സംസാരിക്കുകയാണ് താരം. അഭിനയത്തോട് ഒത്തിരി ഇഷ്ടം തോന്നിയെത്തുന്ന പെണ്‍കുട്ടികള്‍ക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.

Also Read: അച്ഛന്‍ ഉപേക്ഷിച്ച് പോകുമ്പോള്‍ വാടക വീട്ടില്‍, നല്ല ഡ്രസ്സുകളും ഭക്ഷണവും വലിയ സ്വപ്നം, ഒടുവില്‍ സ്വയം അധ്വാനിച്ച് സ്വപ്‌നങ്ങളെല്ലാം നിറവേറ്റി കുടുംബത്തിന് തുണയായി രസ്‌ന, നടിയുടെ ആരുമറിയാത്ത ജീവിതം

തനിക്ക് വളരെ കുറച്ച് അനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ. പലരും ഇതിന് സമ്മതിക്കുന്നത് കൊണ്ടാണ് ഇപ്പോഴും കാസ്റ്റിംഗ് കൗച്ച് പോലുള്ള സംഭവങ്ങള്‍ നിലനില്‍ക്കുന്നതെന്നും പലരും ചെയ്യുന്നുണ്ട് അതുകൊണ്ട് നിനക്കും ചെയ്തുടേ എന്ന് തന്നോട് ചിലര്‍ പറഞ്ഞിട്ടുണ്ടെന്നും സാനിയ പറയുന്നു.

Advertisement