ഓട്ടോറിക്ഷയിലെ നിത്യേനയുള്ള സഞ്ചരം അരുതാത്ത ബന്ധായി മാറി, പ്രവാസിയുടെ ഭാര്യയായ രണ്ട് മക്കളുള്ള യുവതി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി

11572

പ്രവാസിയുടെ ഭാര്യയായ രണ്ട് മക്കളുള്ള യുവതി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി പരാതി. കാസർഗോഡ് ചിട്ടഞ്ചാലിൽ ആണ് പ്രവാസിയുടെ ഭാര്യ ഓട്ടോറിക്ഷ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയത്. ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്തു.

ആറു വയസുള്ള മകളെയും യുവതി കൂടെ കൊണ്ടു പോയെന്ന് പരാതിയിൽ പറയുന്നു. അബ്ദു നാസറിന്റെ ഭാര്യ മിസ്രിയ ആണ് 43കാരനായ നാസർ എന്ന ഓട്ടോഡ്രൈവർക്കൊപ്പം ഒളിച്ചോടിയത്. 13ന് രാത്രിയാണ് യുവതിയെയും മകളെയും കാണാതായത്.

Advertisements

Also Read
ഒരു മണിക്കൂറിന് 25,000 രൂപ വരെ, കൂടുതൽ മണിക്കൂറുകൾക്ക് ഡിസ്‌കൗണ്ട്, തങ്ങൾ തിരഞ്ഞെടുക്കുന്ന സ്ത്രീകൾ ഏത് വസ്ത്രം ധരിക്കണമെന്ന് കസ്റ്റമേഴ്‌സിന് തീരുമാനിക്കാം: തൊടുപുഴയിൽ ബ്യൂട്ടി പാർലറിൽ നടന്നത്

തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകുക ആയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് മിസ്രിയ നാസറിനൊപ്പം പോയതായി കണ്ടെത്തിയത്. 12, 6 വയസുള്ള രണ്ട് മക്കളുടെ മാതാവാണ് മിസ്രിയ. ഓട്ടോറിക്ഷ ഡ്രൈവറായ നാസർ അവിവാഹിതനാണ്.

ഓട്ടോറിക്ഷയിൽ നിത്യേന സഞ്ചരിക്കുമ്പോഴുള്ള ബന്ധം അടുപ്പമായി മാറുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ഭാര്യയും നാസറുമായുള്ള ബന്ധം ഭർത്താവ് കഴിഞ്ഞ വർഷം അറിയുകയും താക്കീത് നൽകുകയും ചെയ്തിരിന്നു. 2023 ജനുവരി മാസമാണ് നാസർ നാട്ടിലേക്ക് തിരിച്ചെത്തുന്നത് .

ആഡംബര ജീവിതവും മറ്റു സുഖസൗകര്യങ്ങളും ഇല്ലാതായാൽ തന്റെ ഭാര്യ എല്ലാം മനസ്സിലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് യുവതി വിവാഹ മോചനം വേണമെന്നു ആവശ്യപെട്ട് രംഗത്തെത്തിയത്. തന്നെ ആവശ്യമില്ലാത്ത ഭാര്യ തനിക്ക് വിവാഹമോചനം അനുവദിക്കട്ടെ എന്ന നിലപാട് നാസർ സ്വീകരിച്ചതോടുകൂടി പള്ളിക്കര താഴെ മൗവലിൽ സഹോദരനോടൊപ്പം താമസിച്ചുവന്നിരുന്ന യുവതി ഓട്ടോഡ്രൈവറുമായി ഒളിച്ചോടുകയായിരുന്നു.

6 വർഷം മുമ്പ് 2300 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉള്ള വീട് നാസർ തന്റെ കുടുംബത്തിനായി നിർമ്മിച്ചിരുന്നു. ഇവിടെയാണ് നാസറിന്റെ ഭാര്യയും രണ്ടു മക്കളും താമസിച്ചു വന്നിരുന്നത്. വീടിനായി ബാങ്കിൽ നിന്നും എടുത്തിരുന്ന ലോൺ അടക്കാനായി നൽകിയ പണം പോലും തന്റെ ഭാര്യ ബാങ്കിൽ അടിച്ചിരുന്നില്ല എന്നും പരാതിയിൽ പറയുന്നു.

Also Read
ഡിവോഴ്‌സ് സമയത്ത് ലാലേട്ടൻ എന്നെ വിളിച്ചിരുന്നു, അദ്ദേഹം ചോദിച്ച ചോദ്യം കേട്ടതും ഷോക്കായിപ്പോയി, നടൻ ബാല പറഞ്ഞത് കേട്ടോ

Advertisement