ഡിവോഴ്‌സ് സമയത്ത് ലാലേട്ടൻ എന്നെ വിളിച്ചിരുന്നു, അദ്ദേഹം ചോദിച്ച ചോദ്യം കേട്ടതും ഷോക്കായിപ്പോയി, നടൻ ബാല പറഞ്ഞത് കേട്ടോ

8512

സിനിമാ രംഗത്ത് വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന, മലയാളം സിനിമാ ആരാധകർക്ക് ഏറെ സുപരിചിതൻ ആയ നടൻ ആണ് ബാല. തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമകളിൽ നിരന്തരം അഭിനയിച്ച് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ബാല.

നായകനായും വില്ലനായും സഹനടനായും എല്ലാം നിരവധി സിനിമകളിൽ ബാല അഭിനയിച്ചിട്ടുണ്ട്. അൻപ് എന്ന തമിഴ് സിനിമയിലൂടെ ആണ് ബാല അഭിനയ ലോകത്തേക്ക് എത്തിയത്. തുടർന്ന് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്.

Advertisements

മലയാളം, തമിഴ് ഭാഷകളിൽ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഈ ബന്ധം പക്ഷേ വേർ പിരിഞ്ഞിരുന്നു. തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെ ആണ് ബാല രാണ്ടാമത് വിവാഹം കഴിച്ചത്.

Also Read
ഒരു മണിക്കൂറിന് 25,000 രൂപ വരെ, കൂടുതൽ മണിക്കൂറുകൾക്ക് ഡിസ്‌കൗണ്ട്, തങ്ങൾ തിരഞ്ഞെടുക്കുന്ന സ്ത്രീകൾ ഏത് വസ്ത്രം ധരിക്കണമെന്ന് കസ്റ്റമേഴ്‌സിന് തീരുമാനിക്കാം: തൊടുപുഴയിൽ ബ്യൂട്ടി പാർലറിൽ നടന്നത്

ആദ്യ ഭാര്യ അമൃത സുരേഷും ആയുള്ള ബന്ധം വേർപെടുത്തിയ ശേഷം ആയിരുന്നു എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. അതേ സമയം ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കരൾ രോഗത്തെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ആരോഗ്യനില തൃപ്തികരം ആണെന്നാണ് ലഭിക്കുന്ന വിവരം.

ഇതിനിയെ ബാലയുടെ പഴയ അഭിമുഖങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായി പ്രചരിക്കുന്നുണ്ട്.
അമൃത ടിവിയിലെ പാടാം പറയാം എന്ന പരിപാടിയിൽ അതിഥിയായി ബാല എത്തിയിരുന്നു. ആശുപത്രിയിലാകും മുൻപ് ബാല പങ്കെടുത്ത പരിപാടി കഴിഞ്ഞ ദിവസമാണ് ചാനലിൽ സംപ്രേഷണം ചെയ്തത്.

തന്റെ സിനിമാ കരിയറിനെ കുറിച്ചും ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ കുറിച്ചുമൊക്കെ അഭിമുഖത്തിനിടെ ബാല സംസാരിച്ചിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കുറിച്ചും അദ്ദേഹവുമായുള്ള ബന്ധത്തെ കുറിച്ചും ബാല പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

മോഹൻലാൽ ഒരു അവതാരമാണ്. അദ്ദേഹത്തിന് ഒപ്പം ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട് എന്നുമാണ് ബാല പറഞ്ഞത്. അദ്ദേഹത്തിന്റെ അമ്മ അമൃതയിൽ അഡ്മിറ്റായ സമയത്ത് കാണാൻ പോയിരുന്നു. അമ്മയ്ക്ക് എങ്ങനെയുണ്ട് എന്ന് ഞാൻ ചോദിക്കാറുണ്ടായിരുന്നു. ഫുൾടൈം ഒരു മകനായി അദ്ദേഹം അവിടെ നിന്നു.

ഡിവോഴ്‌സ് സമയത്ത് ലാലേട്ടൻ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. എങ്ങനെയാണ് ഭക്ഷണം എന്നൊക്കെയാണ് എന്നോട് ചോദിച്ചത്. അന്ന് ഞാൻ ഭക്ഷണമൊന്നും മേടിച്ചു കഴിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ചോദ്യം കേട്ടതും ഷോക്കായിപ്പോയി. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണേ മോനെ എന്നും പറഞ്ഞാണ് വെച്ചതെന്നും ബാല പറയുന്നു.

Also Read
മുസ്ലീം ആയിരുന്നെങ്കിൽ ഞാൻ കല്യാണം കഴിച്ചേനേ എന്ന് മീനാക്ഷിയോട് ആരാധകൻ, പൊളിച്ചടുക്കി പൊങ്കാലയിട്ട് ആരാധകർ

Advertisement