സിനിമാ രംഗത്തെ എന്റെ സുഹൃത്തുക്കൾ എല്ലാം പാരകൾ ആയിരുന്നു, എന്തുകൊണ്ടാണ് ആളുകൾ അങ്ങനെ എന്ന് എനിക്ക് അറിയില്ല: നടി രാധിക

401

മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ലാൽജോസ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം ക്ലാസ്മേറ്റ്സിലെ റസിയയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രാധിക. ഒരു കാലത്ത് മലയാളത്തിൽ തരംഗമായിരുന്ന ആൽബങ്ങളിലൂടെയെത്തി ആരാധകരുടെ ഇഷ്ടതാരമായി റസിയ മാറിയിരുന്നു.

നിരവധി സംഗീത ആൽബങ്ങൽ അഭിനയിച്ച് ശ്രദ്ധേയായ നടിയാണ് രാധിക. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സിദ്ധിഖ്ലാൽ ഒരുക്കിയ സുപ്പർഹിറ്റ് ചിത്രം വിയറ്റ്നാം കോളനിയിൽ ബാലതാരമായി തുടക്കം കുറിച്ച താരമാണ് രാധിക. തുടർന്ന് ഇരുപത്തഞ്ചിലധികം സിനിമകളിൽ നടി അഭിനയിച്ചു.

Advertisements

നായികയായും സഹനടിയായും ചെറിയ റോളുകളിലുമൊക്കെ രാധിക മോളിവുഡിൽ എത്തിയിരുന്നു. പിന്നീട് മലയാളത്തിൽ നായികയായും സഹനടിയായും സജീവമായിരുന്ന താരത്തിന്റെ കരിയറിൽ തന്നെ വലിയ വഴിത്തിരിവ് ആയിരുന്നു ക്ലാസ്മേറ്റ്‌സ്. ലാൽജോസ് സംവിധാനം ചെയ്ത ഈ ക്യാമ്പസ് ചിത്രത്തിൽ പ്രാധാന്യമുളള റോളിൽ തന്നെയായിരുന്നു രാധിക അഭിനയിച്ചത്.

Also Read
മുസ്ലീം ആയിരുന്നെങ്കിൽ ഞാൻ കല്യാണം കഴിച്ചേനേ എന്ന് മീനാക്ഷിയോട് ആരാധകൻ, പൊളിച്ചടുക്കി പൊങ്കാലയിട്ട് ആരാധകർ

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെയാണ് നടി ഇന്നും അറിയപ്പെടുന്നത്. അതേ സമയം വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന രാധിക അടുത്തിടെയാണ് വീണ്ടും സജീവമായത്. ഷാജി എൻ കരുൺ സംവിധാനം ചെയ്യുന്ന ഓൾ എന്ന സിനിമയിലൂടെയാണ് രാധിക തിരിച്ചു വരവ് നടത്തിയത്.

ഇപ്പോഴിതാ എന്തുകൊണ്ടാണ് സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളവരുമായി വലിയ ബന്ധം കാത്തു സൂക്ഷിക്കാത്തതെന്ന് തുറന്നു പറയുകയാണ് രാധിക. മലയാള സിനിമ എന്നെ മറന്നു പോയി എന്ന് തോന്നിയിട്ടുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല വിവാഹം കഴിഞ്ഞു ദൂരേക്ക് സെറ്റിൽഡ് ഒക്കെ ആകുമ്പോൾ പ്രാക്റ്റിക്കലി ആളുകൾ അങ്ങനെ ചിന്തിക്കും.

ഞാൻ ആ ഒരു ചിന്തയിൽ ആയിരുന്നു. എപ്പോഴും സംസാരിക്കുന്ന ആളുകൾ സിനിമയിൽ എനിക്ക് കുറവാണ്. ആരും ആയും ഒരു പേഴ്സണൽ ടച്ച് എനിക്ക് ഉണ്ടായിരുന്നില്ല. എനിക്ക് കൂട്ടുകാർ ഉള്ളത് ഒരുപാട് ഇഷ്ടം ആയിരുന്നു എന്നാൽ എനിക്ക് കിട്ടിയതൊക്കെയും പാരകൾ ആയിരുന്നു. എന്റെ ഒരു ക്യാരക്ടർ വച്ചിട്ട് എനിക്ക് അത് തിരിച്ചറിയാൻ ആയില്ല. തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഒരുപാട് വൈകി.

അതുകൊണ്ടുതന്നെ പിന്നെ സൗഹൃദം അങ്ങനെ മുൻപോട്ട് കൊണ്ടുപോയില്ല. കാണുമ്പൊൾ സംസാരിക്കുന്ന രീതിയിലേക്ക് ചുരുങ്ങി. പിന്നെ നമ്മൾ ഇൻഡസ്ട്രിയിൽ നിന്നും വിട്ടല്ലോ, സിനിമ കാണും എന്നാൽ ആളുകളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ ആയി. അതോടെ സിനിമ എന്നെ മറന്നു പോയി എന്ന് കരുതി.

ബ്രേക്ക് തന്നത് ക്ലസ്സ്മേറ്റ്സ് ആണ്. വിവാഹത്തിന് ശേഷം ഏതോ ഒരു ക്യാരക്റ്റർ ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ ലാൽജോസ് സാർ ചോദിച്ചത് നിനക്ക് ഇപ്പോഴും സിനിമ ചെയ്യാൻ ഇഷ്ടം ഉണ്ടോ എന്നാണ്. എല്ലാവരുടെയും തെറ്റിദ്ധാരണ ആയിരുന്നു ഞാൻ സിനിമ വിട്ടുപോയി എന്ന്. എന്തുകൊണ്ടാണ് ആളുകൾ അങ്ങനെ ചിന്തിക്കുന്നത് എന്ന് എനിക്ക് അറിയില്ല.

ആദ്യം ഒക്കെ ഒരു സങ്കടം ഉണ്ടായിരുന്നു. അതിൽ ഡിപ്രെഷൻ ആയി മാറുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഞാൻ എന്നെ തന്നെ പഠിപ്പിച്ചു. മതി അതിന്റെ ആവശ്യം ഇല്ല എന്ന്. എല്ലാവർക്കും അങ്ങനെ വലിയ സംഭവം ആകാൻ ആകില്ല എന്ന് മനസ്സിനോട് പറഞ്ഞു. അതോടെ ഞാൻ എന്നെ തന്നെ ശ്രദ്ധിച്ചു മുൻപോട്ട് പോകാൻ തുടങ്ങിയെന്നും രാധിക വ്യക്തമാക്കുന്നു.

Also Read
സീരിയല്‍ ലൊക്കേഷനില്‍ വെച്ച് മോശം പെരുമാറ്റം, സംവിധായകന്റെ കരണത്തടിച്ച് നടി ചിലങ്ക

Advertisement