സീരിയല്‍ ലൊക്കേഷനില്‍ വെച്ച് മോശം പെരുമാറ്റം, സംവിധായകന്റെ കരണത്തടിച്ച് നടി ചിലങ്ക

2941

കൂടെവിടെ ഉള്‍പ്പടെ നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് ചിലങ്ക. സംവിധായകന്‍ വിനയന്റെ ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് ചിലങ്ക അഭിനയരംഗത്ത് അരങ്ങേറിയത്.

Advertisements

പിന്നീട് ചിലങ്ക മിനിസ്‌ക്രീനിലാണ് തിളങ്ങിയത്. ആത്മസഖി, മായാമോഹിനി തുടങ്ങിയ സീരിയലുകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ചിലങ്ക പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.

Also Read: മൂത്തമകള്‍ ചേച്ചിയമ്മയായി, രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷത്തില്‍ ഗിന്നസ് പക്രു, ആശംസകളുമായി താരങ്ങള്‍

സോഷ്യല്‍മീഡിയയില്‍ സജീവസന്നിധ്യമാണ് ചിലങ്ക. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ സീരിയല്‍ ലൊക്കേഷനില്‍ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയ സംവിധായകന്റെ കരണത്തടിച്ച നടിയുടെ വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്.

കനല്‍പ്പൂവ് എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വെച്ച് ടിഎസ് സജിക്കാണ് ചിലങ്കയുടെ മര്‍ദനം. പല തവണ ലൊക്കേഷനില്‍ വെച്ച് അപമര്യാദയായി പെരുമാറിയ സംവിധായകനെ തല്ലേണ്ട അവസ്ഥയില്‍ വരെ എത്തുകയായിരുന്നു താരം.

Also Read: ഏറെ നാളത്തെ സ്വപ്‌നം, താരരാജാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മലൈക്കോട്ടൈ വാലിബനിലെ നടി

സംഭവത്തില്‍ ലൊക്കേഷനില്‍ സഹകരിച്ചവരുടെ ഓഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. സംവിധായകനെതിരെ നടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനെമെന്നും നടി പറഞ്ഞു. നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

Advertisement