ഏറെ നാളത്തെ സ്വപ്‌നം, താരരാജാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മലൈക്കോട്ടൈ വാലിബനിലെ നടി

1317

മലയാളി സിനിമാപ്രേമികളുടെ താരരാജാവാണ് മോഹന്‍ലാല്‍. ഒത്തിരി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരത്തിന് ഇന്ന് ആരാധകരേറെയാണ്. മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മലൈക്കോട്ടൈ വാലിബന്‍.

Advertisements

സിനിമാപ്രേമികളെല്ലാം തന്നെ വളരെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. എല്‍ജെപി മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും ഇരുകൈയ്യും നീട്ടിയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കുന്നത്.

Also Read: അമ്മായിയച്ഛന്‍ ആവാന്‍ പോകുന്നു, രണ്ട് മക്കളുടെയും വിവാഹം ഒന്നിച്ച് നടത്താനായിരുന്നു താത്പര്യം, മോളോട് സായിപ്പിനെ നോക്കാന്‍ പറഞ്ഞതാണ്, ജയറാം പറയുന്നു

ഈ ചിത്രത്തില്‍ നായികയായി എത്തുന്നത് യുവ നടി കത നന്ദിയാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.

കട്ടത്താടി ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തിലുള്ളത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകള്‍ ചെയ്തത്. മലൈക്കോട്ടെ വാലിബന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. രാജസ്ഥാനാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷനുകളില്‍ ഒന്ന്.

Also Read: ഞങ്ങള്‍ക്ക് തെറ്റുപറ്റി, ആറാട്ട് സിനിമ പരാജയപ്പെടാന്‍ കാരണം തുറന്നുപറഞ്ഞ് ബി ഉണ്ണിക്കൃഷ്ണന്‍

ഈ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍. ഇതുവരെ കാണാത്ത ലുക്കിലും ഭാവത്തിലുമായിരിക്കും മോഹന്‍ലാല്‍ മലൈക്കോട്ടെ വാലിബനില്‍ എത്തുകയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Advertisement