ഞങ്ങള്‍ക്ക് തെറ്റുപറ്റി, ആറാട്ട് സിനിമ പരാജയപ്പെടാന്‍ കാരണം തുറന്നുപറഞ്ഞ് ബി ഉണ്ണിക്കൃഷ്ണന്‍

752

മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. ഒത്തിരി സിനികളില്‍ അഭിനയിച്ച അദ്ദേഹത്തിന് ഇന്ന് തെന്നിന്ത്യയിലാകെ ആരാധകരേറെയാണ്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Advertisements

ആദ്യകാലങ്ങളില്‍ താരത്തിന്റെ ചിത്രങ്ങളെല്ലാം വമ്പന്‍ ഹിറ്റുകളായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി തിയ്യേറ്ററിലെത്തിയ മിക്ക ചിത്രങ്ങളും പരാജയമാണ് ഏറ്റുവാങ്ങിയത്. അതില്‍ ഒന്നായിരുന്നു ആറാട്ട് എന്ന സിനിമ.

Also Read: ചെലവിട്ടത് 70കോടി, മുംബൈയില്‍ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി സൂര്യ

വലിയ ഹൈപ്പോടെ തിയ്യറ്ററിലെത്തിയ ചിത്രം പരാജയപ്പെട്ടു. കൂടാതെ ഈ അടുത്ത കാലത്തായി ഏറ്റവും ട്രോളുകള്‍ ഏറ്റുവാങ്ങിയ ചിത്രം കൂടിയായിരുന്നു ഇത്. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ഉദയകൃഷ്ണയാണ്.

ഇപ്പോഴിതാ സൃഷ്ടാക്കള്‍ എന്ന നിലയില്‍ ആറാട്ട് സിനിമയില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിക്കുകയാണ് ബി ഉണ്ണിക്കൃഷ്ണന്‍. തന്റെ സോണിലുള്ള ചിത്രമായിരുന്നില്ല ആറാട്ടെന്നും ഉദയനാണ് നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രവുമായി വന്നതെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

Also Read: ടൈപ്പ് കാസ്റ്റാവാൻ താൽപര്യമില്ല; വ്യത്യസ്ത വേഷത്തിനായി കാത്തിരുന്നതോടെ പത്ത് മാസമായി സിനിമ ഇല്ല; വിവാദത്തോട് രമ്യ സുരേഷ് പറയുന്നു

ഒരു സ്പൂഫായിരുന്നു താന്‍ ഉദ്ദേശിച്ചത്. ലാല്‍ സാറിന്റെ സിനിമകള്‍ അദ്ദേഹം തന്നെ സ്പൂഫ് ചെയ്യണമെന്നുണ്ടായിരുന്നു, അങ്ങനെ ചിത്രം ചെയ്തുവെന്നും എന്നാല്‍ സ്പൂഫ് ചിത്രത്തില്‍ മുഴുവന്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും അതാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റെന്നും ഉണ്ണിക്കൃഷ്ണന്‍ കൂട്ടച്ചേര്‍ത്തു.

Advertisement