ചെലവിട്ടത് 70കോടി, മുംബൈയില്‍ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി സൂര്യ

494

ഒത്തിരി ആരാധകരുള്ള തമിഴ് നടനാണ് സൂര്യ. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റാക്കി മാറ്റുന്ന താരം ഇതിനോടകം ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമാതാരം ജ്യോതികയാണ് താരത്തിന്റെ ഭാര്യ.

Advertisements

സൂര്യയുടെയും ജ്യോതികയുടെയും നിര്‍മ്മാണ കമ്പനിയാണ് 2ഡി എന്റര്‍ടെയ്‌ന്മെന്റ്. ഇപ്പോഴിതാ 2ഡി എന്റര്‍ടെയ്‌ന്മെന്റ് ബോളിവുഡിലേക്കും എത്തുകയാണ്. േേബാളിവുഡില്‍ ഒത്തിരി നിക്ഷേപങ്ങള്‍ക്കായി ഇവര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Also Read: വല്ലപ്പോഴും വരുന്നതാണ്, ഇവിടെ സ്ഥിരതാമസമാക്കാനല്ല വന്നത്, ഞാന്‍ ഇവിടുത്തെ മരുമകള്‍ അല്ല, പൊട്ടത്തെറിച്ച് ആലീസ് ക്രിസ്റ്റി

അതിനിടെ സൂര്യയും കുടുംബവും ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് താമസം മാറ്റിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോവിതാ മുംബൈയില്‍ സൂര്യ ആഡംബര ഫ്‌ലാറ്റ് വാങ്ങിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

കോടികള്‍ ചെലവിട്ടാണ് സൂര്യ ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. 70കോടിയുടെ ഫ്‌ളാറ്റാണ് സൂര്യ വാങ്ങിയിരിക്കുന്നത്. മുംബൈയിലെ വന്‍കിട ബിസിനസ്സുകാരും ചലച്ചിത്ര താരങ്ങളും താമസിക്കുന്ന സ്ഥലത്താണ് സൂര്യയുടെ പുതിയ ഫ്‌ളാറ്റ്.

Also Read: ടൈപ്പ് കാസ്റ്റാവാൻ താൽപര്യമില്ല; വ്യത്യസ്ത വേഷത്തിനായി കാത്തിരുന്നതോടെ പത്ത് മാസമായി സിനിമ ഇല്ല; വിവാദത്തോട് രമ്യ സുരേഷ് പറയുന്നു

നിരവധി കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും, പൂന്തോട്ടവും ഇവിടുണ്ട്. 9000 അടിയാണ് വിസ്ത്യതി. എന്നാല്‍ പുതിയ ഫ്‌ലാറ്റ് എല്ലാവര്‍ക്കും ഒന്നിച്ചെത്തി ആഘോഷിക്കാനുള്ള സ്ഥലമായിട്ടാണ് കാണുന്നതെന്നും പറയപ്പെടുന്നു.

Advertisement