ടൈപ്പ് കാസ്റ്റാവാൻ താൽപര്യമില്ല; വ്യത്യസ്ത വേഷത്തിനായി കാത്തിരുന്നതോടെ പത്ത് മാസമായി സിനിമ ഇല്ല; വിവാദത്തോട് രമ്യ സുരേഷ് പറയുന്നു

315

മലയാളത്തിലെ വളർന്ന് വരുന്ന താരങ്ങളിൽ പേരെടുത്ത് പറയേണ്ട താരമാണ് രമ്യാ സുരേഷ്. ചെറിയ വേഷങ്ങളിലാണ് താരം എത്തിയതെങ്കിലും അഭിനയിച്ച വേഷങ്ങൾ എല്ലാം തന്നെ പ്രകടനം കൊണ്ട് മുന്നിട്ട് നില്ക്കുന്നതായിരുന്നു. കുട്ടൻപിള്ളയുടെ ശിവരാത്രി, ഞാൻ പ്രകാശൻ എന്നീ ചിത്രങ്ങളിലൂടെയാണ് താരം പ്രക്ഷകർക്ക് സുപരിചിതയായി മാറിയത്. പ്രശംസ പിടിച്ച് പറ്റിയ പ്രകടനമായിരുന്നു ഞാൻ പ്രകാശൻ എന്ന സിനിമയിലേത്.

തുടർന്ന് സബാഷ് ചന്ദ്രബോസ് എന്ന സിനിമയിലും താരം തിളങ്ങി. നിലവിൽ മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റി എന്ന സിനിമയാണ് താരത്തിന്റെതായ ലേറ്റസ്റ്റ് റിലീസ്. കൂടാതെ, ലാണ് താരം ഒടുവിലായി അഭിനയിച്ചിരിക്കുന്നത്. താരത്തിന്റെ അടുത്ത ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

Advertisements

സൗബിൻ ഷാഹിറും മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തിലെത്തുന്ന സിനിമ വെള്ളരി പട്ടണമാണ് രമ്യയുടെ അടുത്ത സിനിമ. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന സിനിമ മാർച്ച് 24ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ കൃഷ്ണ ശങ്കർ, ശബരീഷ് വർമ തുടങ്ങിയവരും എത്തുന്നുണ്ട്.

ALSO READ- പണ്ട് മുതലേ പർദ്ദ ധരിക്കുന്ന ആളാണ് ഞാൻ; ഭർത്താവും മകളും ഒറ്റയ്ക്കാവുന്നത് സഹിക്കില്ല; ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ട് സജിത ബേട്ടി

വെള്ളരി പട്ടണം സിനിമയുടെ റിലീസിന് മുന്നോടിയായി നടത്തിയ പ്രസ് മീറ്റിൽ സംസാരിക്കവെ രമ്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ കഥാപാത്രങ്ങൾ ടൈപ് കാസ്റ്റിങ്ങാണ് എന്ന തരത്തിലുള്ള ചർച്ചകൾ ഈയിടെ സജീവമായിരുന്നു. ഇതോടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്നും എന്നാൽ തന്നെ തേടി അത്തരത്തിലുള്ള കഥാപാത്രങ്ങൾ വരാറില്ലെന്നും രമ്യ പറഞ്ഞു. സെലക്ടീവായി സിനിമ ചെയ്യാൻ തീരുമാനിച്ചത് കൊണ്ട് കഴിഞ്ഞ പത്ത് മാസമായി വെറുതെയിരിക്കുകയാണെന്നാണ് താരത്തിന്റെ വാക്കുകൾ.

ALSO READ-‘നിങ്ങളാണ് എന്റെ സന്തോഷം’; ഗോപി സുന്ദറിനും പാപ്പുവിനും ഒപ്പമുള്ള ചിത്രവുമായി അമൃത; കൊച്ചിന്റെ അപ്പൻ മരിക്കാൻ കിടക്കുമ്പോഴാണോ ആഘോഷമെന്ന് സോഷ്യൽമീഡിയ

എല്ലാ സിനിമയിലും ആരെങ്കിലും മരിക്കുമ്പോൾ കരയുന്ന കഥാപാത്രമാണ് ചെയ്യുന്നത്. ഈ സിനിമകളെല്ലാം ഒരുമിച്ചാണ് റിലീസ് ചെയ്തത്. ഇപ്പോൾ എനിക്ക് കരയാൻ പറ്റുന്നില്ലെന്നും രമ്യ തുറന്നുപറയുന്നു.

തനിക്ക് പൊലീസ് കഥാപാത്രം ചെയ്യാനും കോമഡി ചെയ്യാനുമൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷെ ഇതൊന്നും എന്നെ തേടി വരുന്നില്ലെന്നും ടൈപ്പ് കാസ്‌റഅറാകാൻ താൽപര്യമില്ലെന്നും രമ്യ തുറന്നുപറഞ്ഞു.

Advertisement