പണ്ട് മുതലേ പർദ്ദ ധരിക്കുന്ന ആളാണ് ഞാൻ; ഭർത്താവും മകളും ഒറ്റയ്ക്കാവുന്നത് സഹിക്കില്ല; ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ട് സജിത ബേട്ടി

874

ഒരു കാലത്ത് മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നിന്നിരുന്ന നടിയാണ് സജിതാ ബേട്ടി. ബാല താരമായി സിനിമയിലേക്ക് എത്തിയ സജിതാ ബേട്ടി നിരവധി ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയിരുന്നു. പിന്നീട് മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയ ആയി മാറുക ആയിരുന്നു താരം.

ബാലതാരമായി ആയിരിക്കുമ്പോൾ മുതൽ തന്നെ മികച്ച അഭിനയ മികവാണ് സജിത ബേട്ടി കാഴ്ച വെച്ചത്. കുട്ടിത്തം തുളുമ്പുന്ന മുഖവും നിഷ്‌കളങ്കമായ വിടർന്ന കണ്ണുകളുമായി അഭിനയത്തിൽ നിറഞ്ഞ് നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. എന്നാൽ ഇപ്പോൾ സീരിയൽ ലോകത്തേക്ക് താരം തിരിച്ചെത്തിയിരിക്കുകയാണ്.

Advertisements

ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയലിലൂടെ സജിത വീണ്ടും ഇപ്പോൾ മിനിസ്‌ക്രീനിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. സീരിയലിൽ ഹൈമവതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പട്ടു സാരിയൊക്കെ ധരിച്ച് വലിയ പൊട്ടൊക്കെ അണിഞ്ഞാണ് താരം സീരിയലിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ALSO READ- ‘നിങ്ങളാണ് എന്റെ സന്തോഷം’; ഗോപി സുന്ദറിനും പാപ്പുവിനും ഒപ്പമുള്ള ചിത്രവുമായി അമൃത; കൊച്ചിന്റെ അപ്പൻ മരിക്കാൻ കിടക്കുമ്പോഴാണോ ആഘോഷമെന്ന് സോഷ്യൽമീഡിയ

മുൻപ് താരം തന്റെ പ്രായത്തിന് അനുസരിച്ചുള്ള കഥാപാത്രങ്ങളായിരുന്നില്ല കൈകാര്യം ചെയ്തിരുന്നത്. വില്ലത്തി വേഷങ്ങളിലൂടെ ആണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. ഇടയ്ക്ക് ഗ്ലാമർ വേഷങ്ങളിലൂടെയും താരം പ്രേക്ഷകരിൽ നിറഞ്ഞ് നിന്നിരുന്നു. 2012 ൽ വിവാഹം കഴിഞ്ഞ സജിത ഗർഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് സജീവമായിരുന്നു.

കുടുംബമാണ് ഇപ്പോൾ സജിതയ്ക്കെല്ലാം. മകൾക്കും ഭർത്താവിനുമൊപ്പം ജീവിതം ആഘോഷിക്കുന്ന സജിതാ ബേട്ടി വീണ്ടും അഭിനയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.താരം അഭിനയിച്ച എല്ലാ സീരിയലുകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലിൽ അഭിനയിക്കുമ്പോൾ എക്കാലവും വലിയ താര പദവി ലഭിച്ചിട്ടുണ്ടെന്നും ഇനിയും തനിക്ക് അങ്ങനെ തന്നെ ആയിരിക്കും എന്നാണ് പ്രതീക്ഷയെന്നും സജിത പറയുന്നു.

സിനിമയിലടക്കം മോഡേൺ ലുക്കിലാണ് സജിത പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ യഥാർഥ ജീവിതത്തിൽ അങ്ങനെയല്ല എന്നാണ് സജിത വ്യക്തമാക്കുന്നത്. ഗ്‌ളാമർ വേഷങ്ങളിൽ നിന്നും പെട്ടെന്ന് ട്രഡീഷൻ ആയതല്ല താനെന്നും പണ്ട് മുതലേ പർദ്ദ ധരിക്കുന്ന ആളാണ് താനെന്നുമാണ് സജിത പറയുന്നത്.

ALSO READ- ഇരട്ടക്കുട്ടികളുടെ പിറന്നാൾ ആഘോഷത്തിൽ താരമായി ഫ്രോക്കിട്ട മീനാക്ഷി ദിലീപ്; ഒപ്പം അനിയത്തി മാമാട്ടിയും; വീഡിയോ വൈറൽ

അത് മാത്രമല്ല സജിത പരമ്പരാഗതമായ ആചാരങ്ങളിൽ വിശ്വസിക്കുന്ന ആളാണ് എന്നാണ് സജിത പറഞ്ഞത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ആചാരങ്ങളിൽ വിശ്വസിക്കുന്ന ആളാണ് സജിത. അതേസമയം സിനിമക്കും സീരിയലിനും വേണ്ടി ഓരോ കഥാപാത്രത്തിനായി വേഷം മാറാൻ താരത്തിന് മടിയില്ലെന്നും സജിത പറഞ്ഞിരുന്നു. അതോടൊപ്പം ഗ്‌ളാമർ വേഷങ്ങൾ ഒഴികെയുള്ളതും അതിന് അനുസരിച്ച് ചെയ്യാൻ സജിത അഭിമുഖത്തിൽ വെച്ച് പറഞ്ഞിരുന്നു. അതേസമയം മുൻപ് സജിതാ ബേട്ടി എങ്ങനെ ആയിരുന്നുവോ അങ്ങനെ തന്നെയാണ് ഇപ്പോഴും.

അതേസമയം മകളെ ഗർഭിണിയായപ്പോഴാണ് സജിത കരിയറിൽ നിന്നും ഇടവേള എടുത്തത്. അഭിനയത്തിൽ സജീവമല്ലെങ്കിലും പല ഉദ്ഘാടനങ്ങൾക്കും മറ്റു പരിപാടികളിലുമൊക്കെ പങ്കെടുക്കാറുണ്ടെന്നും സജിത പറഞ്ഞു. അതോടൊപ്പം തന്റേത് പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു എന്നും സജിത പറഞ്ഞു . താരത്തിന്റെ ഭർത്താവ് ഷാമസ് കൺസ്ട്രക്ഷൻ ബിസിനസ്സുകാരനാണ്.

നല്ലൊരു ഭർത്താവിനെയും കുഞ്ഞിനെയും അതിലുപരി നല്ല കുടുംബവും കിട്ടിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന് അഭിമുഖത്തിൽ സജിത വ്യക്തമാക്കിയിരുന്നു. അതോടൊപ്പം തനിക്ക് ഇപ്പോഴും നിരവധി ഓഫറുകൾ വരാറുണ്ട് എന്നും പറഞ്ഞു . എന്നാൽ നല്ല കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും അഭിനയം താൻ ഒരിക്കലും നിർത്തില്ലെന്നും തന്റെ ഭർത്താവ് മതി എന്ന് പറയുന്നത് വരെ അഭിനയിക്കുമെന്നും സജിത അഭിമുഖത്തിൽ മനസ് തുറന്നിരുന്നു. കൂടാതെ ഭർത്താവും മകളും ഒറ്റയ്ക്കാവുന്നത് തനിക്ക് സഹിക്കാനാകില്ലെന്നാണ് സജിത പറയുന്നത്.

Advertisement