ഇരട്ടക്കുട്ടികളുടെ പിറന്നാൾ ആഘോഷത്തിൽ താരമായി ഫ്രോക്കിട്ട മീനാക്ഷി ദിലീപ്; ഒപ്പം അനിയത്തി മാമാട്ടിയും; വീഡിയോ വൈറൽ

1010

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജനപ്രിയ നായകനായ നടൻ ദിലീപിന്റേത്. അടുത്ത കാലത്തായി അദ്ദേഹം ചില പ്രശ്‌നങ്ങളിൽ പെട്ടിരിക്കുക ആണെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ ആരാധകർ കാര്യമായി എടിത്തിട്ടില്ല.

ദിലീപിന്റെ അത്ഭുത പൂർവ്വമായ വളർച്ചയിൽ അസൂയാലുക്കളായവരുടെ കളികൾ ആണ് ഈ വിവാദങ്ങൾക്ക് എല്ലാം കാരണം എന്നാണ് ദിലീപിനെ ഇഷ്ടപ്പെടുന്നവർ പറയുന്നതും വിശ്വസിക്കുന്നതും. അതേ സമയം ആരാധകർക്ക് ഏറെ ഇഷ്ടമാണ് കാവ്യ മാധവനും മീനാക്ഷിയും മഹാലക്ഷ്മിയും അടങ്ങുന്ന ദിലീപിന്റെ കുടുബത്തിനെ.

Advertisements

ആദ്യ ഭാര്യ മഞ്ജുവാര്യരിലുള്ള മകൾ മീനാക്ഷിയും മഹാലക്ഷ്മിയും അടുത്തബന്ധമാണ് സൂക്ഷിക്കുന്നതെന്ന് ഇരുവരുടേയും ചിത്രങ്ങൾ വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ കാവ്യയും ദിലീപും മീനാക്ഷിയും മഹാലക്ഷ്മിയും ചേർന്ന് ഒരു ആഘോഷത്തിൽ പങ്കെടുക്കുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സംവിധായകൻ അരുൺ ഗോപിയുടെ ഇരട്ടക്കുട്ടികളുടെ പിറന്നആൾ ആഘോഷത്തിനാണ് ദിലീപ് കുടുംബ സമേതമെത്തിയത്. ഈ പാർട്ടിക്ക് മീനാക്ഷ് ഫ്രോക്ക് ധരിച്ചെത്തിയതും ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

ALSO READ- പഠനം നിർത്തിയ ഭാര്യ ഇന്ന് അഭിഭാഷക; അഭിനന്ദനങ്ങൾ ആര്യ നോബി; ആശംസയുമായി നോബി മാർക്കോസ്

പാർട്ടിക്കിടയിൽ, കൈയ്യിൽ വൈൻ ഗ്ലാസുമൊക്കെയായി ചില്ല് ചെയ്യുന്ന മീനാക്ഷിയെ വീഡിയോയിൽ കാണാം. സംവിധായകൻ അരുണും ദീലിപും അടുത്ത സുഹൃത്തുക്കളാണ്. ഇത് തെളിയിക്കുന്നതാണ് താരത്തിന്റെ കുടുംബ സമേതമുള്ള പാർട്ടിയിൽ പങ്കെടുക്കൽ.

അതേസമയം, പാർട്ടിയൽ തിളങ്ങിയത് മീനാക്ഷി തന്നെയായിരുന്നു. മീനാക്ഷിക്കൊപ്പം അനിയത്തി മാമാട്ടിയും കൂടെ ഉണ്ടായിരുന്നു. അരുണിന്റയും മക്കളുടെയും ഒപ്പം നിന്ന് സെൽഫി എടുത്തിരിക്കുന്നതും ദീലീപും കാവ്യയും മീനുട്ടിയും മാമാട്ടിയുമൊക്കെ പിറന്നാൾ ആഘോഷിക്കുന്നതും വീഡിയോയിലുണ്ട്.

ALSO READ- അമ്മ അംഗങ്ങൾ ഒരുപാട് സഹായിച്ചതാണ്; ചട്ടപ്രകാരം മോളി കണ്ണമാലിയെ സഹായിക്കാൻ പറ്റില്ല; വിശദീകരിച്ച് ടിനി ടോം

എംബിബിഎസ് അവസാന വർഷം പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ. മീനാക്ഷി സിനിമയിലേയ്ക്ക് എത്തുമോ എന്ന ചോദ്യത്തിന് മീനാക്ഷിക്ക് സിനിമാ നടിയാകാൻ താൽപ്പര്യമില്ലെന്നും അങ്ങനെ ഒരു ആഗ്രഹം ഇതുവരെ പറഞ്ഞിട്ടില്ലെന്നും ദീലിപ് മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്.

റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥൻ ആണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വീണാ നന്ദകുമാർ നായികയായി എത്തുന്ന ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് ദിലീപ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

രാമലീല എന്ന തകർപ്പൻ സിനിമയ്ക്കു ശേഷം ദിലീപും അരുൺ ഗേപിയും ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യകതയും ഈ സിനിമയ്ക്കുണ്ട്. തെന്നിന്ത്യൻ താരസുന്ദരി മിൽക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന തമന്നയാണ് ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്.

Advertisement