പഠനം നിർത്തിയ ഭാര്യ ഇന്ന് അഭിഭാഷക; അഭിനന്ദനങ്ങൾ ആര്യ നോബി; ആശംസയുമായി നോബി മാർക്കോസ്

1093

മിമിക്രി രംഗത്ത് നിന്നും എത്തി മലയാളികൾക്ക് സുപരിചിതനായ ബിഗ്സ്‌ക്രീൻ മിനിസ്‌ക്രീൻ താരമായി മാറിയ വ്യക്തമയാണ് നോബി മാർക്കോസ്. കോമഡി ഷോകളിലൂടെ താരമായി മാറിയ നോബി സിനിമകളിലും സജീവ സാന്നിധ്യമാണ്. സ്റ്റാർ മാജിക്കിലും താരമായിരുന്നു നോബി.

ബിഗ് ബോസ് മലയാളം സീസൺ 3യിലേയും മത്സരാർത്ഥിയായിരുന്നു നോബി. ഇപ്പോഴിതാ തന്റെ ഭാര്യയുടെ വലിയ ഒരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് നോബി. ഭാര്യയായ ആര്യ എൽഎൽബി നേടി എടുത്തതിനെ പറ്റിയും അതിന്റെ സന്തോഷത്തെ പറ്റിയും താരം തന്റെ സോഷ്യൽ മീഡിയയിൽ കുറിപ്പിലൂടെ പങ്കു വച്ചിരിക്കുകയാണ്.

Advertisements

ആര്യ അഭിഭാഷകയായി എൻ റോൾ ചെയ്തുവെന്നാണ് താരം പറയുന്നത്. നിയമ പഠനത്തിനിടെ വിവാഹം ചെയ്ത ആര്യ പിന്നീട് പഠനം നിർത്തിയിരുന്നു. കുറച്ച് കാലത്തിന് ശേഷമാണ് ബാക്കി പഠനം തുടർന്നത്. ഇപ്പോൾ പഠനം പൂർത്തിയാക്കിയിരിക്കുകയാണ്.

‘നിന്റെ സ്വപ്നം നീ യാഥാർത്ഥ്യമാക്കി, അഭിനന്ദനങ്ങൾ അഡ്വക്കറ്റ് ആര്യ നോബി’-എന്നായിരുന്നു നോബിയുടെ പോസ്റ്റ്. നിരവധി ആരാധകരും ആര്യയ്ക്ക് ആശംസ അറിയിച്ചിരിക്കുകയാണ്.

ALSO READ- അമ്മ അംഗങ്ങൾ ഒരുപാട് സഹായിച്ചതാണ്; ചട്ടപ്രകാരം മോളി കണ്ണമാലിയെ സഹായിക്കാൻ പറ്റില്ല; വിശദീകരിച്ച് ടിനി ടോം

മുൻപ് തന്റെ പ്രണയത്തേയും വിവാഹത്തേയും കുറിച്ച് നോബി മനസ് തുറന്നിരുന്നു. ഫോണിലൂടെയായിരുന്നു തന്റേയും ആര്യയുടേയും പ്രണയം തുടങ്ങിയതെന്നാണ് നോബി പറയുന്നത്. പിന്നീട് രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. ഭാര്യ പഠിച്ചിരുന്ന എൽഎൽബി കോളേജിൽ ഒരു പരിപാടി അവതരിപ്പിക്കാനായി എത്തിയതായിരുന്നു നോബി.

അവിടെ വച്ചാണ് രണ്ടു പേരും കണ്ടുമുട്ടുന്നത്. തന്റെ സ്‌കിറ്റുകൾ് കണ്ട് ഇഷ്ടപ്പെട്ട് പ്രണയിച്ച ആളാണ് ഭാര്യയെന്നാണ് താരം പറയുന്നത്. തങ്ങൾ രണ്ടു പേരും രണ്ട് മത വിഭാഗങ്ങളിൽ പെടുന്നവരാണെന്നും അതായിരുന്നു തങ്ങളുടെ പ്രണയത്തിലെ വെല്ലുവിളിയെന്നുമാണ് നോബി പറയുന്നത്. രജിസ്റ്റർ വിവാഹമായിരുന്നു തങ്ങളുടേത്.

ALSO READ- മോഹൻലാൽ എന്നെ ത ല്ലു ന്ന ത് കണ്ട് അമ്മ നിർത്താതെ ക ര ഞ്ഞു, ലാലിനോട് ദേഷ്യപ്പെട്ടതിന് നിരവധി ചീ ത്ത വിളികളാണ് കിട്ടിയത്: വിന്ദുജ മേനോൻ പറഞ്ഞത്

അതിനാൽ വിവാഹത്തിന് മുൻപ് ഭാര്യയുടെ നാട്ടിലെ പൊലീസ് സ്റ്റേഷനിലും തന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിലും രജിസ്റ്റർ വിവാഹം ചെയ്യാൻ പോകുന്നതിന്റെ നോട്ടീസ് പതിപ്പിച്ചിരുന്നുവെന്നാണ് നോബി പറയുന്നത്. അത് ഭയങ്കര ടെൻഷൻ ഉണ്ടാക്കിയിരുന്നതായും നോബി പറയുന്നു. അതിന് ശേഷം സ്‌കിറ്റ് ചെയ്യാൻ പോയത് എല്ലാം പേടിയോടെ ആയിരുന്നുു.

ഭയങ്കര നാണമായിരുന്നു ഭാര്യയ്ക്ക്. വിവാഹം കഴിക്കുമ്പോൾ അവൾ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആയായിരുന്നു. ഒളിച്ചോടി കല്യാണം കഴിച്ചതിന്റെ നാണക്കേടിൽ ഭാര്യ പഠനം നിർത്തി. തുടർന്ന് പഠിക്കാൻ താൻ പറഞ്ഞുവെങ്കിലും ഭാര്യ കേട്ടില്ലെന്നാണ് നോബി പറയുന്നത്.

എന്തായാലും കുറച്ചുനാൾ കഴിഞ്ഞതോടെ ആര്യയുടെ മനസിൽ വീണ്ടും പഠിക്കാനുളള മോഹം ഉടലെടുക്കുക ആയിരുന്നു. ഇതോടെ വീണ്ടും പഠനം ആരംഭിച്ചു. വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുക ആയിരുന്നു എന്നാണ് നോബി പറയുന്നത്. ഭാര്യ ഇന്ന് ഒരു അഭിഭാഷകയാണെന്നും നോബി പറയുന്നു. 2014 ഫെബ്രുവരിയിൽ ആണ് നോബിയുടെയും ആര്യയുടെയും രജിസ്റ്റർ വിവാഹം നടന്നത്. 2016 ൽ മകൻ ധ്യാൻ ജീവിതത്തിലേക്ക് വന്നു. കോമഡി ഷോകളിലൂടെ താരമായി മാറിയ നോബി സിനിമകളിലും സജീവ സാന്നിധ്യമാണ്.

Advertisement