സിനിമയിലേക്ക് മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സൂപ്പര്‍ നടനാണ് ജയറാം. പി പത്മരാജന്റെ അപരന്‍ എന്ന സിനിമയിലെ നായക വേഷത്തിലൂടെ അരങ്ങേറിയ ജയറാം എന്ന താരത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്ന് ആയിരുന്നു. മികച്ച നിരവധി സിനിമകളിലെ ഒട്ടേറെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കുക ആയിരുന്നു.
സ്‌കൂള്‍ കോളേജ് പഠനകാലത്ത് തന്നെ മിമിക്രി വേദികളില്‍ സജീവമായിരുന്ന ജയറാം കൊച്ചിന്‍ കലാഭവന്റെ പ്രധാന മിമിക്രി താരങ്ങളില്‍ ഒരാളായാണ് പ്രസിദ്ധി നേടുന്നത്. കലാഭവനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ സംവിധായകന്‍ പി പത്മരാജന്‍ തന്റെ സിനിമയിലേക്ക് ജയറാമിനെ നായകനായി തെരഞ്ഞെടുക്കുകയായിരുന്നു.
1988ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന പത്മരാജന്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ജയറാം കടന്നു വരുന്നത്. പിന്നീട് സംവിധായകന്‍ രാജസേനനുമായുള്ള കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ് ജയറാമിന്റെ കരിയര്‍ ഗ്രാഫ് ഏറെ മുകളിലേക്ക് ഉയര്‍ത്തിയത്. സത്യന്‍ അന്തിക്കാടിന് ഒപ്പവും ഏറെ കുടുംബ ചിത്രങ്ങള്‍ ജയറാം സൂപ്പര്‍ ഹിറ്റുകളാക്കി മാറ്റി. ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം സജീവ സാന്നിധ്യമാണ് ജയറാം.
Also Read: ഞങ്ങള്‍ക്ക് തെറ്റുപറ്റി, ആറാട്ട് സിനിമ പരാജയപ്പെടാന്‍ കാരണം തുറന്നുപറഞ്ഞ് ബി ഉണ്ണിക്കൃഷ്ണന്‍
ജയറാമിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ജയറാമും കുടുംബവപം സംബന്ധിച്ച ഒരു വിവാഹച്ചടങ്ങിന്റേ ചിത്രങ്ങളാണ്.
ആനിയും സോന നായരും ജയറാമിനോട് അമ്മായിയച്ഛന്‍ ആവാന്‍ പോകുകയാണല്ലേ എന്ന് പറയുന്ന സീനാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ശരിയാണ് താന്‍ അമ്മായിയച്ഛന്‍ ആവാന്‍ പോകുകയാണെന്നും തന്റെ രണ്ട് മക്കളുടെയും വിവാഹം ഒന്നിച്ച് നടത്താനായിരുന്നു ആഗ്രഹമെന്നും ജയറാം പറഞ്ഞു.
കോഴ്‌സ് പഠിക്കാന്‍ മകള്‍ ലണ്ടനില്‍ പോയപ്പോള്‍ ഒരു സായിപ്പിനെയെങ്കിലും പിടിച്ച് കൊണ്ടുവരാനായിരുന്നു താന്‍ പറഞ്ഞതെന്നും നമ്മളേക്കാള്‍ ദാരിദ്രം പിടിച്ചവരാണ് സായിപ്പന്മാരെന്നായിരുന്നു അപ്പോള്‍ മകള്‍ പറഞ്ഞതെന്നും ജയറാ ംപറയുന്നു.