മൂത്തമകള്‍ ചേച്ചിയമ്മയായി, രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷത്തില്‍ ഗിന്നസ് പക്രു, ആശംസകളുമായി താരങ്ങള്‍

401

മലയാളത്തിന്റെ ഇഷ്ടതാരമാണ് ഗിന്നസ് പക്രു. കുഞ്ഞന്‍ നായകന്‍ എന്നാണ് പക്രുവിനെ വിശേഷിപ്പിക്കാറുള്ളത്. സിനിമാ നടന്‍ എന്നതിലുപരി നിര്‍മ്മാതാവും, സംവിധായകനുമൊക്കെയാണ് അദ്ദേഹം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയതിന് ശേഷമാണ് അദ്ദേഹത്തെ ഗിന്നസ് പക്രു എന്നു വിളിക്കുന്നത്.

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനും ഇപ്പോള്‍ സംവിധായകനുമാണ് ഗിന്നസ് പക്രു എന്ന അജയകുമാര്‍. സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ഒരു മുഴുനീളന്‍ സിനിമയില്‍ അഭിനയിക്കുന്ന ഏറ്റവും നീളം കുറഞ്ഞ ആള്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ആളാണ് അജയകുമാര്‍.

Advertisements

അങ്ങനെയാണ് അദ്ദേഹത്തിന് ഗിന്നസ് പക്രു എന്ന പേര് ലഭിച്ചത്. മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തി പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടനായി മാറി ഗിന്നസ് പക്രു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഒരു വ്യക്തിമുദ്ര മലയാളസിനിമയില്‍ പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

Also Read: ഏറെ നാളത്തെ സ്വപ്‌നം, താരരാജാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മലൈക്കോട്ടൈ വാലിബനിലെ നടി

വിദ്യാഭ്യാസത്തിന് ശേഷം ഒരു മിമിക്രി കലാകാരനായാണ് പക്രു പ്രേക്ഷകര്‍ക്കിടയില്‍ എത്തുന്നത്. നിരവധി ടെലിവിഷന്‍ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് 2006 മാര്‍ച്ചില്‍ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്. 2009 ല്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. ദീപ്ത കീര്‍ത്തി എന്നാണ് മകള്‍ക്ക് അവര്‍ പേര് നല്‍കിയത്.

ഇപ്പോഴിതാ തനിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് താരം. മകള്‍ ദീപ്തയോടൊപ്പം കുഞ്ഞതിഥിയെ കൈയ്യിലെടുത്തുകൊണ്ടുള്ള ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് പക്രു.

Also Read: ഞങ്ങള്‍ക്ക് തെറ്റുപറ്റി, ആറാട്ട് സിനിമ പരാജയപ്പെടാന്‍ കാരണം തുറന്നുപറഞ്ഞ് ബി ഉണ്ണിക്കൃഷ്ണന്‍

ചേച്ചിയമ്മ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. എറണാകുളത്തെ അമൃതാഹോസ്പിറ്റലില്‍ വെച്ചായിരു്ന്നു ഗായത്രിയുടെ പ്രസവം. ഗിന്നസ് പക്രുവിനും കുടുംബത്തിനും നിരവധി സിനിമാതാരങ്ങളാണ് ആശംസകള്‍ അറിയിച്ചത്.

Advertisement