മുസ്ലീം ആയിരുന്നെങ്കിൽ ഞാൻ കല്യാണം കഴിച്ചേനേ എന്ന് മീനാക്ഷിയോട് ആരാധകൻ, പൊളിച്ചടുക്കി പൊങ്കാലയിട്ട് ആരാധകർ

29637

മലയാളികളുടെ പ്രിയപ്പെട്ട ജനപ്രിയ നായകൻ നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് ഏറെ ആരാധകരുള്ള താര പുത്രിമാരിൽ ഒരാളാണ്. ദിലീപിന് ആദ്യ ഭാര്യയായ മഞ്ജു വാര്യരിൽ ഉള്ള മകളാണ് മീനാക്ഷി. ദിലീപിനും ഇപ്പോവത്തെ ഭാര്യ കാവ്യാ മാധവനും ഒപ്പമാണ് മീനാക്ഷി കഴിയുന്നത്.

കാവ്യ മാധവനുമായുള്ള ദിലീപിന്റെ രണ്ടാം വിവാഹത്തിന് മുൻകൈ എടുത്തതും മീനൂട്ടിയെന്ന് വിളിക്കുന്ന മീനാക്ഷി ആയിരുന്നു. മീനാക്ഷിയുമായി ഏറെ സൗഹൃദത്തിലാണ് കാവ്യ മാധവൻ. ഇരുവരും ഒരുമിച്ചുള്ള യാത്രകളും പൊതു പരിപാടികളലും വിവാഹ ചടങ്ങുകളിലും ഒക്കും പങ്കെടുക്കുമ്പോഴുള്ള ചിത്രങ്ങളുമൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

Advertisements

നിലവിൽ മെഡിസിന് പഠിക്കുന്ന മീനാക്ഷിയെ അധികം പുറത്ത് കാണാറില്ല. എന്നാൽ പ്രമുഖസംവിധായകൻ അരുൺ ഗോപിയുടെ മക്കളുടെ പിറന്നാളിന് എത്തിയ മീനൂട്ടിയുടെയും ദിലീപേട്ടന്റെയും ചിത്രം അതിവേഗമാണ് സോഷ്യൽ മീഡിയിൽ വൈറലായത്.

സൽവാറിൽ അതി സുന്ദരി ആയി എത്തിയ ചിത്രം ആണ് കഴിഞ്ഞദിവസം മീനാക്ഷി തന്റെ ഇൻസ്റ്റയിലൂടെ പങ്കുവച്ചത്.
ക്യൂട്ടി ദി ബ്യൂട്ടി എന്ന കമന്റ് ചെയ്താണ് മീനാക്ഷിയുടെ ആത്മമിത്രമായ നടി നമിത പ്രമോദ് എത്തിയത്. നമിതയ്ക്ക് സ്‌നേഹത്തിൽ നിറഞ്ഞ മറുപടിയും മീനാക്ഷി നൽകുകയുണ്ടായി. ചിത്രം വൈറൽ ആയതോടെ താരപുത്രിക്ക് പ്രണയാഭ്യർത്ഥനയും ലഭിക്കുന്നുണ്ട്.

എന്നാൽ ദിലീപേട്ടൻ ഫാൻസ് അവരെ വെറുതെ വിട്ടില്ല. ചുട്ട മറുപടി തന്നെ അത്തരക്കാർക്ക് ഫാൻസ് നൽകുകയും ചെയ്തു. മുസ്‌ളീം ആയിരുന്നെങ്കിൽ ഞാൻ കല്യാണം കഴിച്ചേനെ സാരമില്ല ഇനിയും സമയം ഉണ്ടെന്ന് ആണ് മീനാക്ഷിക്ക് ഒരു ആരാധകൻ നൽകിയ കമന്റ്.

Also Read
മൂത്തമകള്‍ ചേച്ചിയമ്മയായി, രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷത്തില്‍ ഗിന്നസ് പക്രു, ആശംസകളുമായി താരങ്ങള്‍

ഈ കമന്റിന് എതിരെയാണ് ദിലീപ് മീനാക്ഷി കാവ്യ ഫാൻസ് ഒന്നിച്ച് എത്തിയത്. ചെന്നൈയിൽ മെഡിക്കൽ വിദ്യാർത്ഥിനിയാണ് മീനാക്ഷി ദിലീപ്. ഒരു വർഷം കൊണ്ട് മീനാക്ഷി ഡോക്ടർ പഠനം പൂർത്തിയാക്കും എന്നാണ് ആരാധകരുടെ കണ്ടെത്തൽ. അച്ഛൻ കുട്ടിയാണ് മീനാക്ഷി എന്നാണ് പൊതുവെ ഉള്ള അഭിപ്രായം.

മഞ്ജുവും ദിലീപും വേർപിരിഞ്ഞപ്പോൾ അച്ഛനൊപ്പം പോകാൻ ആണ് മകൾ തീരുമാനിച്ചത്. മീനാക്ഷിയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇക്കാര്യത്തിൽ ഒരു സൂചനയോ പ്രതികരണമോ താരപുത്രിയുടെ ഭാഗത്ത് നിന്നോ ദിലീപിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല.

ദിലീപ് കാവ്യാമാധവൻ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ വിവരം അറിയാനും ആരാധകർ കാത്തിരിക്കുകയാണ്. 2016ൽ ആയിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതർ ആവുന്നത്. വിവാഹത്തിന് പിന്നാലെ കാവ്യ സിനിമ വിടുകയും ചെയ്തിരുന്നു.

Also Read
ഒരു മണിക്കൂറിന് 25,000 രൂപ വരെ, കൂടുതൽ മണിക്കൂറുകൾക്ക് ഡിസ്‌കൗണ്ട്, തങ്ങൾ തിരഞ്ഞെടുക്കുന്ന സ്ത്രീകൾ ഏത് വസ്ത്രം ധരിക്കണമെന്ന് കസ്റ്റമേഴ്‌സിന് തീരുമാനിക്കാം: തൊടുപുഴയിൽ ബ്യൂട്ടി പാർലറിൽ നടന്നത്

Advertisement