എന്റെ രണ്ട് സിനിമകൾ ആണ് ആത്മീയ തട്ടിയെടുത്തത്, എനിക്ക് എന്തായിരുന്നു ഒരു കുറവ്, തുറന്ന് ചോദിച്ച് സ്വാസിക വിജയ്

10834

വൈഗ എന്ന തമിഴ് സിനിമയിലൂടെ അഭിനയം തുടങ്ങി പിന്നീട് മലയാള സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ താരമാണ് സ്വാസിക വിജയ്. ഫ്ളവേഴ്സ് ചാനലിലെ സീത എന്ന സീരിയലിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരത്തിന് നിരവധി ഫാൻസ് പേജുകളുമുണ്ട്.

സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചാണ് താരം തിളങ്ങിയതെങ്കിലും മിനിസ്‌ക്രീനിൽ നായിക ആയിട്ടായിരുന്നു എത്തിയത്. സിനിമയേക്കാൾ കൂടുതൽ സീരിയലിൽ സജീവമാകുകയും ചെയ്തു. അതേ പോലെ ജോജു ജോർജ് നായകനായ ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ആത്മീയ രാജൻ.

Advertisements

ജോസഫിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടികൂടിയാണ് ആത്മിയ. ജോസഫ് മുതൽ കോൾഡ് കേസ് വരെ വ്യത്യസ്തമായ അഭിനയരീതിയിലൂടെ പ്രേക്ഷകരുടെ മനം കവരാൻ ആത്മിയയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിന് പുറമേ തമിഴിലും സജീവമായ ആത്മീയ അടുത്തിടെ ശേഖർ എന്ന ചിത്രത്തിലൂടെ തെലുങ്കിലും എത്തിയിരുന്നു.

Also Read
അമ്മായിയച്ഛന്‍ ആവാന്‍ പോകുന്നു, രണ്ട് മക്കളുടെയും വിവാഹം ഒന്നിച്ച് നടത്താനായിരുന്നു താത്പര്യം, മോളോട് സായിപ്പിനെ നോക്കാന്‍ പറഞ്ഞതാണ്, ജയറാം പറയുന്നു

ഇപ്പോഴിതാ സിനിമയിലെ തന്റെ രണ്ട് അവസരങ്ങൾ നടി ആത്മീയ രാജൻ തട്ടിയെടുത്തതായി പറയുകയാണ് സ്വാസിക വിജയ്. അമൃത ടിവിയിലെ താൻ അവതാരകയായ റെഡ് കാർപെറ്റ് എന്ന പരിപാടിയിലാണ് സ്വാസികയുടെ പ്രതികരണം. സ്വാസികയാണ് പരിപാടിയുടെ അവതാരക. ഈ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ആത്മീയ രാജനോട് സ്വാസിക ഇക്കാര്യം പറഞ്ഞത്.

ആത്മീയ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിടെയായിരുന്നു സ്വാസികയുടെ പരാതി. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത റോസ് ഗിത്താർ എന്ന ചിത്രത്തിൽ ആത്മീയ രാജൻ ആയിരുന്നു നായിക. താനും ആ സിനിമയുടെ ഓഡിഷന് പോയിരുന്നെന്നും എന്നാൽ തനിക്ക് അവസരം ലഭിച്ചില്ലെന്നും സ്വാസിക ആത്മീയയോട് പറഞ്ഞു.

ആത്മീയയോട് എനിക്ക് ചിലത് ചോദിക്കാനുണ്ട്. കാണാൻ കാത്തിരിക്കുക ആയിരുന്നു ഞാൻ. ഞാനും ആ സിനിമയുടെ ഓഡിഷന് പോയിരുന്നു. പക്ഷേ എനിക്ക് കിട്ടിയില്ല. അങ്ങനെ എനിക്കെന്താണ് കുറവുള്ളത്. ഒന്നല്ല, എന്റെ രണ്ട് അവസരങ്ങളാണ് ഈ കുട്ടി തട്ടിയെടുത്തത്.

രണ്ടാമത്തെ ചിത്രം പൃഥിരാജ് നായകനായ കോൾഡ് കേസ്’ ആണ്. എന്നെ ആ സിനിമയിലേയ്ക്ക് ആദ്യം വിളിച്ചിരുന്നു. എന്നാൽ പിന്നീട് അവരെന്നെ വിളിച്ചില്ല. അതിന് ശേഷം ആ സിനിമ കാണുമ്പോഴാണ് ആ സ്ഥാനത്ത് ആത്മീയയെ കാണുന്നത് എന്നും സ്വാസിക തമാശയായി പറയുന്നു.

എന്നാൽ പ്രേതത്തിന്റെ ലുക്ക് കൂടുതലുള്ളത് തനിക്കാണെന്നും അത് താൻ വിട്ടുതരില്ലെന്നുമാണ് സ്വാസികയുടെ ചോദ്യത്തിന് ആത്മീയ രാജൻ മറുപടി നൽകിയത്. ഉണ്ണി മുകുന്ദൻ നായകനായ ഷെഫീക്കിന്റെ സന്തോഷമാണ് ആത്മീയയുടേതായി മലയാളത്തിലിറങ്ങിയ അവസാന ചിത്രം.

Also Read
ആ ചിത്രത്തിലെ അഭിനയത്തിന് മമ്മൂക്കയ്ക്ക് ദേശീയ അവാർഡ് ഉറപ്പായും കിട്ടുമെന്ന് പ്രതീക്ഷിച്ചതാണ, പക്ഷേ സംഭവിച്ചത് ഇങ്ങനെ: പ്രശ്‌സ്ത സംവിധായകൻ പറഞ്ഞത് കേട്ടോ

Advertisement