ആഗോള ആത്മീയ കേന്ദ്രത്തില്‍ വീടുവയ്ക്കാന്‍ ആഗ്രഹിക്കുന്നു; നടന്‍ അമിതാഭ് ബച്ചന്‍ അയോദ്ധ്യയില്‍ സ്ഥലം വാങ്ങി

223

ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ അയോദ്ധ്യയിൽ സ്ഥലം വാങ്ങി . 10000 ചതുരശ്ര അടി 14 കോടിയിൽ അധികം രൂപയ്ക്കാണ് അമിതാഭ് ബച്ചൻ വാങ്ങിയത് എന്ന് റിപ്പോർട്ടിൽ പറയുന്നു. മുംബൈ ആസ്ഥാനമായുള്ള ഒരു നിർമാണ കമ്പനിയായ ഹൗസ് ഓഫ് അഭിനന്ദൻ ലോധയിൽ നിന്നാണ് അമിതാഭ് ബച്ചൻ സ്ഥലം വാങ്ങിയത്.

Advertisements

ആഗോള ആത്മീയ കേന്ദ്രത്തിൽ വീടുവയ്ക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് അമിതാഭ് ബച്ചൻ പ്രതികരിച്ചു. അതേസമയം അയോദ്ധ്യ പ്രതിഷ്ഠ നടക്കുന്ന 22നായിരിക്കും ബോളിവുഡ് താരം അമിതാഭ് ബച്ചന്റെയും വീട് ഉൾപ്പെടുന്ന സരയൂ പദ്ധതി ഹൗസ് ഓഫ് അഭിനന്ദൻ ലോധ ഉദ്ഘാടനം ചെയ്യുക.

51 ഏക്കറിലാണ് സരയൂ പദ്ധതി. 2028 മാർച്ചിൽ നിർമാണം പൂർത്തിയാകും. അയോദ്ധ്യയിൽ നിന്ന് നാല് മണിക്കൂറാണ് താരത്തിന്റെ ജന്മസ്ഥലമായ പ്രയാഗ്‌രാജിലേക്കുള്ളത്.

Advertisement