ഇയാള്‍ക്ക് എന്റെ യഥാര്‍ത്ഥ മുഖം അറിയില്ല, അദ്ദേഹം എന്റെ കാലില്‍ അല്ല വീണത്; മമ്മൂട്ടിയുടെ വാക്കുകള്‍

143

വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. തനിക്ക് സിനിമയോടും അഭിനയത്തോടുമുള്ള ആർത്തിയെക്കുറിച്ച് മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു. ഇന്നും അഭിനയരംഗത്ത് സജീവമാണ് ഈ താരം. ഇതിനോടകം മമ്മൂക്ക നിരവധി വേഷങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു. അതിൽ ഏറ്റവും പ്രധാനമായൊരു വേഷം ആയിരുന്നു അംബേദ്കർ സിനിമയിലേത്.

Advertisements

ഡോ. ബാബാസാഹേബ് അംബേദ്കർ എന്ന ടൈറ്റിൽ വേഷത്തിൽ ആണ് മമ്മൂട്ടി എത്തിയത്. ഈ ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് നടന്ന ഒരു സംഭവത്തെ കുറിച്ച് മമ്മൂക്ക നേരത്തെ പറഞ്ഞിരുന്നു. ആ വീഡിയോ ഇപ്പോൾ വീണ്ടും വൈറൽ ആവുകയാണ്. തമിഴ് അവാർഡ് നിശയിൽ വെച്ചായിരുന്നു താരം ഇത് പറഞ്ഞത്.

‘അംബേദ്കറിന്റെ ഷൂട്ടിംഗ് പൂനയ് യൂണിവേഴ്‌സിറ്റിയിൽ വച്ച് നടക്കുകയാണ്. ഞാൻ കോട്ടും സ്യൂട്ടും ഒക്കെ ധരിച്ച് അംബേദ്കർ വേഷത്തിൽ പുറത്തേക്ക് വന്നപ്പോൾ, വളരെ വെൽ ഡ്രെസിഡായിട്ടുള്ള, നാല്പത് വയസ് തോന്നിപ്പിക്കുന്നയാൾ വന്ന് എന്റെ കാലിൽ വീണു. മമ്മൂട്ടിക്ക് അവിടെയും ഫാൻസ് ഉണ്ടെന്ന് വിചാരിച്ചു. ഞാൻ ഞെട്ടിപ്പോയി. ഇയാള് എന്തിനാണ് എന്റെ കാലിൽ വീഴുന്നതെന്ന് ചിന്തിച്ചു. ഞാൻ പിടിച്ചെഴുന്നേൽപ്പിച്ച് എന്താ ഈ കാണിക്കുന്നേന്ന് ചോദിച്ചു. അദ്ദേഹം അംബേദ്ക്കറുടെ ഫാൻ ആയിരുന്നു. ഇയാൾക്ക് എന്റെ യഥാർത്ഥ മുഖം അറിയില്ല. അദ്ദേഹം കാലിൽ വീണത് എന്റെ അല്ല അംബേദ്ക്കറുടെ കാലിലാണ്.

ഞാൻ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ മുന്നിൽ അദ്ദേഹം കരഞ്ഞു. അങ്ങനെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. അദ്ദേഹം സാധാരണക്കാരനല്ലായിരുന്നു. ആ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ആണ്. അവർക്ക് അംബേദ്കർ എന്ന് പറയുന്നത് ദൈവത്തെ പോലെയാണ്’, എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

 

Advertisement