കങ്കണ ഡേറ്റിംഗിലാണോ, ഒപ്പം ഉള്ള ആ അജ്ഞാത പുരുഷന്‍ ആര്; മറുപടി പറഞ്ഞ് നടി

36

ഇടയ്ക്കിടെ വിവാദങ്ങളിൽ പെടാറുള്ള നടിയാണ് കങ്കണ റണാവത്. പലപ്പോഴും രാഷ്ട്രീയ വിഷയങ്ങളിലും മറ്റു പലതിലും തൻറെ അഭിപ്രായം തുറന്നു പറഞ്ഞതിന് പിന്നാലെയാണ് കങ്കണക്ക് നേരെ വിമർശനം ഉയർന്നത്. എന്നാൽ ഇതുകൊണ്ട് ഒന്നും മൗനം പാലിച്ച് നിൽക്കുന്ന വ്യക്തിയല്ല കങ്കണ. ഇപ്പോഴും പല വിഷയത്തിലും പ്രതികരിച്ച് നടി എത്താറുണ്ട്. അതുകൊണ്ട് തന്നെ കങ്കണയുടെതായി പുറത്തുവരുന്ന ചിത്രവും പോസ്റ്റും എല്ലാം ഇടയ്ക്ക് ചർച്ച ആവാറും ഉണ്ട്.

Advertisements

കഴിഞ്ഞ ദിവസം നടിയുടെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇതിൽ അജ്ഞാതനായ ഒരു പുരുഷനും കങ്കണയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇതോടെ കങ്കണ ഡേറ്റിംഗിലാണ് എന്ന് വരെ വാർത്തകൾ പ്രചരിച്ചു. ഇപ്പോൾ നടി കങ്കണ റണൗട് തന്നെ ഇതിൽ പ്രതികരിച്ചിരിക്കുകയാണ്.

ഇതിന് ശേഷം ഒരുപാട് പേർ ഫോണിൽ തന്നെ വിളിക്കും മെസേജ് അയക്കുകയും ചെയ്തു എന്നാണ് കങ്കണ റണൗട്ട് പറഞ്ഞത്. ആരാണ് ആ മിസ്റ്ററി മാനെന്ന് ചോദിച്ചാണ് സന്ദേശങ്ങൾ ലഭിച്ചത്. മാധ്യമങ്ങൾ അവരുടെ ഫാന്റസിക്ക് അനുസരിച്ച് കഥകൾ മെനയുകയായിരുന്നു.

ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് വരുന്നു എന്നത് ഒരുപക്ഷേ സഹോദരങ്ങളോ സുഹൃത്തുക്കളോ സഹപ്രവർത്തകരോ ഒക്കെ ആയതിനാലാകും, അല്ലാതെ ലൈംഗികത മാത്രമല്ല എന്നും ചൂണ്ടിക്കാട്ടിയ കങ്കണ തന്റെ ഒപ്പമുണ്ടായ ആൾ പ്രശസ്ത ഹെയർസ്‌റ്റൈലിസ്റ്റ് ആണ് എന്നും വ്യക്തമാക്കി.

 

 

 

Advertisement