ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി പ്രണയിച്ചതും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചതും ഈ ആളെ ആയിരുന്നു, നടി ആൻഡ്രിയയോടുള്ള പ്രണയത്തെ കുറിച്ച് ഫഹദ് ഫാസിൽ പറഞ്ഞത്

425

മലയാള സിനിമയിലെ യുവ സൂപ്പർതാരമാണ് ഫഹദ് ഫാസിൽ. മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ഫാസിലിന്റെ മകൻ കൂടിയായ ഫഹദ് മികച്ച കഥാപാത്ര സെലക്ഷൻ കൊണ്ടും തകർപ്പൻ അഭിനയം കൊണ്ടുമാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. അതേ സമയം തന്റെ ആദ്യ ചിത്രം വൻ പരാജയമായതിനെ തുടർന്ന് 7 വർഷം സിനിമയിൽ നിന്നും മാറിനിന്നതിന് ശേഷമാണ് ഫഹദ് ശക്തമായ തിരിച്ചുവരവ് നടത്തിയത്.

പിതാവായ ഫാസിൽ തന്നെ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ ആയിരുന്നു ഫഹദിന്റെ അരങ്ങേറ്റം. സാക്ഷാൽ മെഗാസാറ്റാർ മമ്മൂട്ടി അഥിതി താരമായി എത്തിയട്ടുപോലും ഈ ചിത്രം വൻ പരാജയമായി മാറിയിരുന്നു. എന്നാൾ മടങ്ങി വരവിൽ ഒന്നിനൊന്ന് വ്യത്യസ്തമായ മികച്ച ചിത്രങ്ങൾ ആയിരുന്നു ഫഹദ് ചെയ്തത്.

Advertisements

കലാപരമായും സാമ്പത്തികപരമായും വലിയ നേട്ടങ്ങളാണ് ഫഹദിന്റെ ഓരോ ചിത്രങ്ങളും നേടിയെടുത്തത്. അതേ സമയം ഇന്ന് പാഇന്ത്യൻ സിനിമാ രംഗത്തെ മുൻനിര നായകനാണ് ഫഹദ് ഫാസിൽ. പ്രശസ്ത സംവിധായകന്റെ മകനായിട്ടും കരിയറിലെ തുടക്കത്തിൽ ഏറെ വിമർശനങ്ങളും പരിഹാസങ്ങളും എല്ലാം നേരിട്ട ശേഷമാണ് അദ്ദേഹം ഇന്ന് ഈ നിലയിൽ എത്തപ്പെട്ടത്.

Also Read
അഹങ്കാരം തലയ്ക്ക് പിടിച്ച രഞ്ജിത്ത് അന്ന് പാവം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിച്ചു, ആ അടികൊണ്ട് അദ്ദേഹം കറങ്ങി നിലത്തുവീണു: ആലപ്പി അഷറഫ് വെളിപ്പെടുത്തുന്നു

അതുപോലെ തന്നെ ഇന്ന് ഏറെ ആരാധകരുള്ള താര ജോഡികൾ കൂടിയാണ് ഫഹദും നസ്രിയയും. അതേസമയം നസ്രിയ ഫഹദിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നതിന് മുമ്പ് ഫഹദിന്റെ മനസ് കീഴടക്കിയ ഒരു അഭിനേത്രി ഉണ്ടായിരുന്നു. നടി ആൻഡ്രിയ ജെർമീയ. ഫഹദിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ അന്നയും റസൂലും എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് വേണ്ടി ഇവർ ഇരുവരും ഒന്നിച്ചിരുന്നു.

എന്നാൽ ആ സിനിമയിൽ മാത്രമായിരുന്നില്ല റിയൽ ലൈഫിലും തനിക്ക് ആൻഡ്രിയയോട് ഇഷ്ടം തോന്നിയിരുന്നു എന്ന് ഫഹദ് തന്നെ തുറന്ന് പറഞ്ഞിരുന്നു. 2013 ൽ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഫഹദ് തന്റെ പ്രണയം വെളിപ്പെടുത്തിയത്. ആൻഡ്രിയ ബുദ്ധിമതിയാണെന്നും തന്റെ ഡ്രീം ഗേൾ ആണെന്നുമായിരുന്നു ഫഹദ് പറഞ്ഞത്.

ഷൂട്ടിന്റെ സമയത്ത് താൻ ആൻഡ്രിയയോട് അധികം സംസാരിച്ചിരുന്നില്ല. പിന്നീട് ചെന്നൈയിൽ വന്ന് സിനിമയുടെ എഡിറ്റഡ് സീനുകൾ കാണുന്നതിനിടെയാണ് തനിക്ക് ആൻഡ്രിയയോട് എത്രത്തോളം പ്രണയമുണ്ടെന്ന് തിരിച്ചറിയുന്നത് എന്നാണ് ഫഹദ് പറഞ്ഞത്. പക്ഷെ തന്റെ ഇഷ്ടം വളരെ ആത്മാർത്ഥമായിരുന്നു, എന്ന് ഫഹദ് പറയുമ്പോഴും അങ്ങനെ ഒരു ഇഷ്ടം ഇല്ലാ എന്നായിരുന്നു ആൻഡ്രിയയുടെ പ്രതികരണം.

തനിക്ക് വിവാഹത്തെക്കുറിച്ച് പ്ലാനുകളില്ലെന്നും കരിയറിൽ ശ്രദ്ധിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും ആൻഡ്രിയ പറഞ്ഞു. ആൻഡ്രിയയുടെ പ്രതികരണം വലിയ വാർത്തയായി മാറുകയും ചെയ്തു. ശേഷം ഇതിനെ കുറിച്ച് ഫഹദ് പിന്നീടും തുറന്ന് സംസാരിച്ചിരുന്നു.

അന്ന് അദ്ദേഹം പറഞ്ഞത്, ആൻഡ്രിയയുമായുള്ള പ്രണയകാലം തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും പ്രിയപ്പെട്ട സമയമങ്ങളിലൊന്നായിരുന്നു. ജീവിതത്തിൽ അങ്ങനെ മറക്കാൻ കഴിയാത്ത ഒന്ന് എന്നാണ് ഫഹദ് ഫാസിൽ വ്യക്തമാക്കുന്നത്.

ചിക്കൻ കഴിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതൊന്നു ശ്രദ്ധിച്ചോളു

Also Read
പ്രണവിനെ അല്ലാതെ വേറെ ആരെയും എനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമല്ല, മോഹൻലാലിന്റെ കുടുംബത്തിൽ അംഗമാകാൻ ആഗ്രഹമുണ്ട്: ഗായത്രി സുരേഷ്.

Advertisement