അഹങ്കാരം തലയ്ക്ക് പിടിച്ച രഞ്ജിത്ത് അന്ന് പാവം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിച്ചു, ആ അടികൊണ്ട് അദ്ദേഹം കറങ്ങി നിലത്തുവീണു: ആലപ്പി അഷറഫ് വെളിപ്പെടുത്തുന്നു

120

മികച്ച നിരവധി വേഷങ്ങളിലൂടെ മലയാളികളെ അമ്പരിപ്പിപ്പ നടനാണ് ഒടുവിൽ ഉണ്ണി കൃഷ്ണൻ. മലയാള സിനിമാ ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മികച്ച അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് ഒടുവിൽ ഉണ്ണി കൃഷ്ണൻ. ഇപ്പോഴിതാ സംവിധായകൻ ആലപ്പി അഷറഫ് ഒടുവിൽ ഉണ്ണി കൃഷ്ണനേയും സംവിധായകൻ രഞ്ജിത്തിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

രഞ്ജിത്ത് എന്ന എഴുത്തുകാരനെ ഞാൻ ആദ്യമായി മദ്രാസിൽ വച്ച് കാണുമ്പോൾ വളരെ ആകർഷണീയമായ സ്വഭാവ സവിശേഷതകളുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. എല്ലാവരോടും എളിമയോടെ ചിരിച്ച് സംസാരിക്കുന്ന ഒരു കലാകാരൻ. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം, എഴുത്തിലായാലും സംവിധാനത്തിലായാലും തന്റേതായ കയ്യൊപ്പ് ചാർത്തിയതുമായിരുന്നു.

Advertisements

മറ്റുള്ളവർക്ക് അസൂയ തോന്നും വിധം അദ്ദേഹം വിജയത്തിന്റെ ഓരോ പടവുകളും ചവിട്ടിക്കയറി. അങ്ങനെ അയാൾ വിജകരമായി മുന്നോട്ട് പോകുന്നതിനിടയിൽ അദ്ദേഹത്തിന്റെ സ്വഭാവത്തിനും പരിണാമങ്ങൾ സംഭവിച്ചു. പഴയ പുഞ്ചിരിയൊക്കെ മാറി മുഖത്ത് ഗൗരവും ദേഷ്യവും നിറച്ചു. മറ്റുള്ളവരെ പുച്ഛത്തോടെ കാണുകയും ഞാൻ മാത്രമാണ് ശരിയെന്ന മനോഭാവത്തേക്ക് കടക്കുകയും ചെയ്തു.

Also Read
എങ്ങനെ മറക്കും അത്രയും നല്ല മുഖം, ഒരുപാട് നാൾ ആ ഇഷ്ടം മനസിൽ കൊണ്ടുനടന്നു, ആശാ ശരത്തിനോട് ഉണ്ടായിരുന്ന തന്റെ ഇഷ്ടത്തെ കുറിച്ച് കൃഷ്ണകുമാർ പറഞ്ഞത്

അങ്ങനെ അഹങ്കാരം തലയ്ക്ക് പിടിച്ച് നിൽക്കുന്ന സമയത്താണ് ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി അദ്ദേഹം സ്ഥാനമേൽക്കുന്നത്. ഇതോടെ അദ്ദേഹം വരിക്കാശ്ശേരി മനയിലെ തമ്പുരാനായി മാറി. ഏത് വേദിയിലേക്കും കരഘോഷങ്ങളോട് സ്വീകരിച്ചിരുന്ന ജനങ്ങൾ അദ്ദേഹത്തെ കൂക്കിവിളികളോടെ സ്വീകരിക്കാൻ തുടങ്ങി. അങ്ങനെ പതിയെ അയാളെ ജനങ്ങളും അധികാരികളും എല്ലാവരും ഇപ്പോൾ കൈവിട്ട അവസ്ഥയാണ്.

ഇപ്പോൾ ആലോചിക്കുമ്പോൾ അദ്ദേഹം ഇതൊക്കെ അനുഭവിക്കാൻ ബാധ്യസ്ഥനാണ് എന്ന് എനിക്ക് തോന്നാനുള്ള അനുഭവം പറയാം. ആറാം തമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ ഞാനുണ്ടായിരുന്നു. ചെറിയ ഒരു വേഷവും ചെയ്തിരുന്നു. ഒരിക്കൽ ഒരിക്കൽ ഒടുവിൽ ഉണ്ണികൃഷ്ണൻ രഞ്ജിത്തിനോട് എന്തോ ഒരു തമാശ പറഞ്ഞു.

മ ദ്യ പിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അ ടി ക്കുകയായിരുന്നു. ആ അ ടി കൊണ്ട് ഒടുവിൽ തല കറങ്ങി നിലത്തുവീണു. അദ്ദേഹത്തെ മറ്റുള്ളവർ പിടിച്ചു എഴുന്നേൽക്കുമ്പോൾ അദ്ദേഹത്തിന് കണ്ണ് കാണാൻ പറ്റാത്ത അവസ്ഥയായിരുന്നു.

നിറകണ്ണുകളോടെ ഒടുവിൽ നിന്നു. ഒടുവിൽ മാനസികമായും അദ്ദേഹം തകർന്നു. പിന്നീടുള്ള ദിവസങ്ങളിൽ കളിയും ചിരിയും മാഞ്ഞു. ഈ അടിയോടൊപ്പം ഒടുവിലിന്റെ ഹൃദയവും തകർന്നുപ്പോയി. അതിൽ നിന്ന് മോചിതനാകാൻ ഏറെ നാൾ എടുത്തു എന്നും ആലപ്പി അഷറഫ് വെളിപ്പെടുത്തുന്നു.

ചിക്കൻ കഴിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതൊന്നു ശ്രദ്ധിച്ചോളു

Also Read
സുധിയെ വിറ്റ് കാശാക്കുന്നതുപോലെ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ തോന്നും, എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക: സാജു നവോദയ

Advertisement