നേരത്തെ നോര്‍മലായിട്ടുള്ള ശമ്പളം ആയിരുന്നു കേരളത്തിലെ അഭിനേതാക്കള്‍ വാങ്ങിയിരുന്നത്; നടി നടന്മാരുടെ ഉയര്‍ന്ന പ്രതിഫലത്തെ കുറിച്ച് വിജയ് ബാബു

95

മലയാളികൾക്ക് സുപരിചിതനായ നടനാണ് വിജയ് ബാബു. അഭിനയരംഗത്തും നിർമ്മാണത്തിലും എല്ലാം തിളങ്ങിയിട്ടുള്ള താരമാണ് വിജയ് ബാബു. ടെലിവിഷനിലൂടെ കടന്നുവന്ന വിജയ് ബാബു പിന്നീട് സിനിമകളിൽ സജീവമാവുകയായിരുന്നു.

Advertisements

ഇപ്പോഴിതാ സിനിമാ മേഖലയിൽ അഭിനേതാക്കളുടെ പ്രതിഫലത്തെ കുറിച്ചാണ് വിജയ് ബാബു പറയുന്നത് . മുൻപ് വളരെ നോർമലായിട്ടുള്ള ശമ്പളം ആയിരുന്നു കേരളത്തിലെ അഭിനേതാക്കൾ വാങ്ങിയിരുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് താരം ഈ വിഷയത്തിൽ പ്രതികരിച്ചത്.

‘പ്രതിഫലത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല. 2010 ലൊക്കെ സാറ്റലൈറ്റ് ബും വന്നു. അതിന് മുൻപ് വളരെ നോർമലായിട്ടുള്ള ശമ്പളം ആയിരുന്നു കേരളത്തിലെ അഭിനേതാക്കൾ വാങ്ങിയിരുന്നത്. സാറ്റലൈറ്റ് ബും വരുമ്പോൾ റെവന്യു സ്ട്രീം വരികയാണ്. അപ്പോൾ എനിക്ക് ഇത്ര റൈറ്റ് ഉണ്ട് എന്നുള്ള രീതിയിൽ നടിനടന്മാർ പ്രതിഫലം കൂട്ടി. സാറ്റലൈറ്റ് ബൂം കഴിഞ്ഞപ്പോൾ ഒടിടി വന്നു. അതുകൂടെ ആയപ്പോൾ വേറൊരു സ്ട്രീം വരുന്നു. പിന്നെ ബോക്‌സ് ഓഫീസ്.

എനിക്ക് ഇത്രയും സാറ്റലൈറ്റ് അല്ലെങ്കിൽ ഒടിടി ഉണ്ടെന്ന് പറഞ്ഞ് വീണ്ടും ശമ്പളം ഉയർത്തുന്നു. പക്ഷേ ഇപ്പോൾ രണ്ടും കൈവിട്ടു. ഈ ഉയർന്ന ശമ്പളം അങ്ങനെ നിൽക്കുന്നുണ്ട്. പക്ഷേ ഒടിടിയും സാറ്റലൈറ്റും ചവിട്ടി. അത് ഭയങ്കര പ്രശ്‌നത്തിലേക്കാ പൊയ്‌ക്കൊണ്ടിരിക്കുന്നത്’, എന്നാണ് വിജയ് ബാബു പറയുന്നത്.

also read
പരിചയപ്പെട്ട നാളുമുതല്‍ റോബിനോട് ആരതി പറഞ്ഞത് ഇത് തന്നെ; ഒടുവില്‍ തന്റെ ആഗ്രഹം സഫലമാക്കി ആരതി

Advertisement