സര്‍ക്കാരിന് സഹായവുമായി ശിവകാര്‍ത്തികേയന്‍ , ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം നല്‍കി നടന്‍

40

ഈ അടുത്തായിരുന്നു തമിഴ്‌നാട്ടിൽ മിഗ്ജാമ് ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഒന്നിച്ച് എത്തിയത്. ഇതിന് പിന്നാലെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇപ്പോഴിതാ സർക്കാരിന് സഹായവുമായി എത്തിയിരിക്കുകയാണ് നടൻ ശിവകാർത്തികേയൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ശിവകാർത്തികേയൻ 10 ലക്ഷം രൂപയാണ് നൽകിയത്.

Advertisements

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനാണ് ഇത് അറിയിച്ചത്. നേരത്തെ മറ്റ് തമിഴ് താരങ്ങളും സഹായവുമായി രംഗത്തെത്തിയിരുന്നു. മാത്രമല്ല ദുരിതബാധിതരെ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു നടൻ വിജയ് പങ്കുവെച്ച പോസ്റ്റ് വൈറൽ ആയിരുന്നു.

ആകുന്ന സഹായം ചെയ്യണം എന്നാണ് തന്റെ വെൽഫെയർ ക്ലബ് അംഗങ്ങളോട് വിജയ് സാമൂഹ്യ മാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെ അഭ്യർഥിച്ചത്. കുടിവെള്ളവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഇല്ലാതെ ആയിരക്കണക്കിന് ആളുകൾ എങ്ങനെ ദുരിതത്തിലാണെന്ന് സ്ഥിരമായി വാർത്തകൾ വരുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഇവരെ രക്ഷിക്കാൻ സഹായം തേടി നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

 

ഈ സാഹചര്യത്തിൽ, സർക്കാർ ഏറ്റെടുത്തിരിക്കുന്ന രക്ഷാദൗത്യങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സന്നദ്ധത അറിയിക്കാൻ വെൽഫെയർ ക്ലബ്ബ് അംഗങ്ങളോട് അഭ്യർഥിക്കുന്നുവെന്നും ദുരിതം അകറ്റാൻ കൈകോർക്കാം എന്നും വിജയ് എഴുതിയിരുന്നു.

Advertisement