അയോധ്യയിലെ ക്ഷേത്രം വൃത്തിയാക്കി നടി കങ്കണ റണാവത്ത്, വീഡിയോ വൈറല്‍

45

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി രാജ്യത്തെ ക്ഷേത്രങ്ങൾ വൃത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ഇപ്പോഴിതാ അയോദ്ധ്യയിൽ എത്തിയ നടി കങ്കണ റണാവത്ത് ഹനുമാൻ ക്ഷേത്രം അടിച്ചുവാരിയിരിക്കുകയാണ്.

Advertisements

ഞായറാഴ്ച അയോദ്ധ്യയിൽ എത്തിയ കങ്കണ ക്ഷേത്രം അടിച്ചുവാരി വൃത്തിയാക്കുകയായിരുന്നു. കങ്കണയുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. അതേസമയം തിങ്കളാഴ്ച നടക്കുന്ന പ്രാണപ്രതിഷ്ഠചടങ്ങിൽ പങ്കെടുക്കാനാണ് കങ്കണ അയോധ്യയിലെത്തിയത്.

ചൂല് കയ്യിലെടുക്കാനായി ആളുകൾക്ക് പ്രചോദനമാകാൻ വേണ്ടിയാണ് ക്ഷേത്രം വൃത്തിയാക്കിയതെന്ന് താരം പറഞ്ഞു.

ചുവന്ന പട്ട് സാരിയും ആഭരണങ്ങളും അണിഞ്ഞ കങ്കണ ക്ഷേത്രം വൃത്തിയാക്കുന്ന ദൃശ്യങ്ങൾ ചർച്ചയാകുന്നു. സ്വാമി രാംഭദ്രചാര്യയ്ക്കൊപ്പം യജ്ന നടത്തുന്നതിന്റെ കങ്കണയുടെ ചിത്രവും പുറത്തുവന്നിരുന്നു.

Advertisement