ആ ഭർത്താവിനോട് ഒരു സഹതാപവും തോന്നുന്നില്ല, ഒരു തെറ്റും ചെയ്യാത്ത ഒരു പെൺകുഞ്ഞിന്റെ ജീവിതം കൂടിയാണ് അയാൾ ഇല്ലാതാക്കിയത്: സിൻസി അനിൽ

4975

കഴിഞ്ഞ കുറച്ചു ദിവസമായി വർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു സംഭവമാണ് ഭാര്യ വഞ്ചിച്ചതിൽ മനം നൊന്ത് പ്രവാസി യുവാവ് ജീവൻ ഒടുക്കയ സംഭവം. ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ കായംകുളം കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തിൽ ബൈജു രാജു(40) ആണ് കായംകുളത്തെ ലോഡ്ജിൽ ജീ വ നൊ ടു ക്കി യത്.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യയുടെ വീട്ടുകാർ തന്റെ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നും ആയിരുന്നു ബൈജു രാജു ഫേസ്ബുക്ക് ലൈവ് വീഡിയോയി ലൂടെ ആരോപിച്ചിരുന്നത്.

Advertisements

ഭാര്യയും ഭാര്യവീട്ടുകാരും ചതിച്ചെന്നും ജീവനൊടുക്കാൻ പോവുകയാണെന്നുമാണ് ബൈജു രാജു ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞത്. പണം കൈക്കലാക്കി തന്നെ വഞ്ചിച്ചെന്നും മകളെ തന്നിൽനിന്ന് അകറ്റിയെന്നും വിഡിയോയിൽ പറയുന്നുണ്ട്. ഇനി പറ്റുന്നില്ല ജീവിതത്തിൽ അർത്ഥമില്ല.

അവസാന പ്രതീക്ഷ മകളായിരുന്നു. ഒത്തിരികാര്യങ്ങൾ ആഗ്രഹിച്ചു. നല്ലൊരു കുടുംബം, നല്ലൊരു വീട്. ഒടുവിൽ കൂടെനിൽക്കുന്ന ആൾക്കാർ തന്നെ ചതിച്ചു മകളെ തട്ടിപ്പറിച്ചു. കല്യാണം തുടങ്ങിയത് തന്നെ ചതിയോടെയായിരുന്നു. എല്ലാമാസവും ഭാര്യാമാതാവിന് പണം അയച്ചു നൽകിയിരുന്നു. അതിന്റെപോലും നന്ദികാണിച്ചില്ല.

ഭാര്യാസഹോദരൻ ആവശ്യപ്പെടുമ്പോഴെല്ലാം പണം നൽകി. അവസാനം എന്നെ തന്നെ ചതിച്ചു. ആറ് എട്ട് മാസമായി ഭാര്യയും ചതിക്കുകയായിരുന്നു. വ്യാജ ആരോപണങ്ങളുന്നയിച്ച് കേസുണ്ടാക്കി മകളെ എന്നിൽനിന്ന് അകറ്റി. തന്റെ ആ ത്മ ഹ ത്യയ്ക്ക് കാരണം ഭാര്യ, ഭാര്യയുടെ സുഹൃത്ത്, ഭാര്യാമാതാവ്, ഭാര്യാസഹോദരൻ എന്നിവരാണെന്നും യുവാവ് ആരോപിച്ചിരുന്നു.

Also Read
ആരും നമ്മുടെ സ്വന്തം പ്രോപ്പർട്ടി ഒന്നും അല്ല, കാമുകൻ വേറെ ചാറ്റ് ചെയ്താലും വഴക്കിന് പോകാനും ആ ത്മ ഹ ത്യ ചെയ്യാനൊന്നും എനിക്ക് വയ്യ: ശ്രീലക്ഷ്മി അറയ്ക്കൽ

സംഭവത്തിൽ ബൈജുവിന് കുറച്ച് കൂടി പക്വത കാണിക്കാമായിരുന്നു എന്ന തരത്തിലുള്ള നിരവധി അഭിപ്രായങ്ങളും കുറിപ്പുകളും കമന്റുകളുമാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ സിൻസി അനിൽ ഈ സംഭവത്തിൽ നടത്തിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് സിൻസി അനിലിന്റേത്. സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സജീവമായി തുടരുന്ന സിൻസി പലപ്പോഴും സമകാലിന സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്നു പറയാറുണ്ട്.

ഇപ്പോഴിതാ ബൈജു രാജുവിന്റെ വിഷയത്തിലും തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സിൻസി. ജീവനൊടുക്കിയ ഭർത്താവിനോട് ഒരു സഹതാപവും തോന്നിയില്ല എന്നാണ് സിൻസി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സഹതാപം തോന്നിയത് ഇത്തരത്തിലുള്ള ഭർത്താക്കന്മാരെ സൃഷ്ടിക്കുന്ന സമൂഹത്തോടാണ് എന്നും ഇവിടുത്തെ സദാചാര മലരുകളോടാണ് എന്നും സിൻസി പറയുന്നു. 100 കാര്യങ്ങൾ ഈ വിഷയം പരിഹരിക്കാൻ ഉണ്ടായിരുന്നുവെന്നും ഒരു ഡിവോഴ്‌സിൽ തീരുന്ന പ്രശ്‌നം മാത്രമേ ഇതിൽ ഉണ്ടായിരുന്നുള്ളൂ എന്നും സിൻസി പറഞ്ഞു.

ഇയാൾ പൊതു വിചാരണയ്ക്ക് വേണ്ടി സമൂഹത്തിലേക്ക് എറിഞ്ഞു കൊടുത്തത് അയാളുടെ ഭാര്യയെ മാത്രമല്ല എന്നും ഒരു തെറ്റും ചെയ്യാത്ത ഒരു പെൺകുഞ്ഞിന്റെ ജീവിതം കൂടിയാണ് എന്നും ഇവർ അഭിപ്രായപ്പെട്ടു. എന്നിട്ട് അയാൾ ആ കുഞ്ഞിന്റെ ഭാവിയെ കുറിച്ച് ഓർത്ത് വേവലാതിപ്പെടുക ആയിരുന്നു എന്നും ഇത് എന്തൊരു വിരോധാഭാസമാണ് എന്നും സിൻസി കുറിച്ചു.

അതേ സമയം താൻ ജീവനൊടുക്കാനുള്ള കാരണവും ഭാര്യയുടെ അവിഹിതത്തെ പറ്റിയും രണ്ട് വീഡിയോകൾ ആയി ബൈജു തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. അതിൽ ഒരു വീഡിയോയിൽ ബൈജു തന്റെ ഭാഗം മുഴുവനായി വിശദീകരിച്ച് പറയുന്നുണ്ട്. മറ്റൊരു വീഡിയോ യിൽ ഇയാൾ ഭാര്യയെ രൂക്ഷമായി ചോദ്യം ചെയ്യുന്നതാണ് കാണാൻ കഴിയുന്നത്.

അതിൽ നിന്നും തന്നെ ബൈജു എത്രത്തോളം ടോക്‌സിക് ആയിട്ടുള്ള ഒരു വ്യക്തിയാണ് എന്ന് കാണാൻ സാധിക്കും എന്നാണ് ഒരുവിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്. അതേ സമയം ബൈജു രാജുവിനെ അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ചുകൊണ്ടും ചിലർ രംഗത്തെത്തുന്നുണ്ട്.

ഇത് ഒരു സ്ത്രീയാണ് ഇങ്ങനെ ചെയ്തിരുന്നത് എങ്കിൽ എല്ലാവരും അവരുടെ ഭാഗത്ത് നിൽക്കും ആയിരുന്നു എന്നും ഇവിടെ ഒരു പുരുഷനായത് കൊണ്ട് ചോദിക്കാനും പറയാനും ആരുമില്ല എന്നുമൊക്കെയാണ് ചിലർ അഭിപ്രായപ്പെടുന്നത്.

Also Read
ഞാൻ ഒറ്റയ്ക്കായിരുന്നു, ആ സംവിധായകൻ എന്നെ ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ചു, പിന്നെ സംഭവിച്ചത് ഇങ്ങനെ: ഞെട്ടിക്കുന്ന് വെളിപ്പെടുത്തലുമായി വിദ്യാ ബാലൻ

Advertisement