ഡേറ്റിംഗ് സമയത്ത് ഞാൻ എല്ലാം ആസ്വദിച്ചിട്ടുണ്ട്, പുള്ളി മനസിൽ ആഗ്രഹിക്കുന്നത് സർപ്രൈസ് പോലെ നൽകും, എനിക്കെല്ലാം ക്രേസിയായിരുന്നു, നടി റായി ലക്ഷ്മി പറഞ്ഞത്

43791

മലയാളികൾക്ക് ഏറെ സുപരിചിതയായ തെന്നിന്ത്യൻ താര സുന്ദരിയാണ് റായ് ലക്ഷ്മി. നിരവധി മലയാള സിനിമകലിൽ അഭിനയിച്ചിട്ടുള്ള നടിക്ക് ആരാധകരും ഏറെയാണ്. അതേ സമയം ഡേറ്റിംഗ് സമയത്ത് എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് റായി ലക്ഷ്മി ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

ഒരു തമിഴ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരം ഇക്കാര്യം പറഞ്ഞത്. എനിക്കെല്ലാം ക്രേസിയായിരുന്നു. സന്തോഷിച്ചിട്ടുണ്ട്, വിഷമിച്ചിട്ടുണ്ട്, തമാശകൾ പറഞ്ഞിട്ടുണ്ടെന്നും റായി ലക്ഷ്മി പറഞ്ഞു. വൺ നൈറ്റ് സ്റ്റാൻഡിനോട് തനിക്ക് യോജിപ്പില്ലെന്നും അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും താരം പറയുന്നു.

Advertisements

മാനസിക അടുപ്പത്തിന് സ്ഥാനമില്ലാത്ത പരിപാടിയാണത്. അതിനാൽ ഇതിനെ പിന്തുണയ്ക്കുന്നു എങ്കിലും അത് പിന്തുടരാൻ ആഗ്രഹമില്ല. അപരിചിതനും ഒത്ത് കഴിയുക പ്രയാസമാണ്. പരിചയമുള്ള എല്ലാവരുമായും ഇത്തരത്തിലുള്ള അടുപ്പം സൂക്ഷിക്കാറില്ല. നമുക്ക് സ്‌നേഹവും വിശ്വാസവും വേണം.

Also Read
വാക്കുകൾ മുറിയുന്നു കണ്ണുകളിൽ ഇരുട്ടു മൂടുന്നു: ഇന്നസെന്റിന്റെ വേർപാടിൽ നെഞ്ചു പൊട്ടി നടൻ ദിലീപ്

അതേ സമയം പ്രണയ വികാരങ്ങളെ നിയന്ത്രിക്കുന്നത് താരത്തിന് ഇഷ്ടമല്ല. പലപ്പോഴും തന്നെ മാറ്റാനും പാട്ണറെ സ്‌നേഹിക്കാനും കഴിയുന്ന വ്യക്തിയാണ് റായി ലക്ഷ്മി. പങ്കാളിക്കൊപ്പം യാത്ര ചെയ്യാൻ ഇഷ്ടമാണ്. പാചകം ചെയ്ത് ഒരുമിച്ച് കഴിക്കണം. അദ്ദേഹം സന്തോഷത്തോടെ ഇരിക്കാൻ വേണ്ടത് ചെയ്യും.

പുള്ളി മനസിൽ ആഗ്രഹിക്കുന്നത് സർപ്രൈസ് പോലെ നൽകും. സ്‌കൂളിൽ പഠിക്കുമ്പോഴാണ് ആദ്യത്തെ പ്രണയം മൊട്ടിട്ടതെന്നും താരം പറഞ്ഞു. അത് നടൻമാരോട് ആയിരുന്നു. സത്യ സന്ധതയും വിശ്വാസവുമുള്ള പങ്കാളികളെയാണ് തനിക്ക് ഇഷ്ടം.

അങ്ങനെയുള്ളവരെ അപൂർവമായേ കണ്ടെത്താനാകൂ. പലർക്കും എന്റെ ശരീരത്തോട് ആയിരുന്നു പ്രണയം. പിന്നീടാണ് അത് മനസിലാക്കിയത്. പലരും ശരീരത്തിന്റെ വലിപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറച്ച് നോക്കുകയും ചെയ്തിട്ടുണ്ട്.

ഇതേ കാരണത്താൽ ഏറെപ്പേർ സ്‌നേഹിക്കുകയും ചെയ്തു. അതുകൊണ്ട് സുന്ദരമായ ശരീരം വേദനിപ്പിച്ചിട്ടില്ല. ശരീരത്തിന്റെ വലിപ്പം അസ്വസ്ഥമാക്കിയിട്ടില്ല. അഭിനയത്തേക്കാളുപരി ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്.

അക്കാര്യത്തെ കുറിച്ച് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് പലരും പല വാഗ്ദാനങ്ങൾ നൽകി തന്നെ വഞ്ചിച്ചിട്ടുണ്ടെന്നും റായി ലക്ഷ്മി പറഞ്ഞിരുന്നു.

Also Read
ആ ഭർത്താവിനോട് ഒരു സഹതാപവും തോന്നുന്നില്ല, ഒരു തെറ്റും ചെയ്യാത്ത ഒരു പെൺകുഞ്ഞിന്റെ ജീവിതം കൂടിയാണ് അയാൾ ഇല്ലാതാക്കിയത്: സിൻസി അനിൽ

Advertisement