16 വർഷത്തിന് ശേഷം കടുംപിടുത്തം ഒഴിവാക്കി നയൻതാര, ജവാനിൽ ഷാരൂഖ് ഖാന് ഒപ്പം നടി ബിക്കിനിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ

11683

മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ നടിയാണ് നയൻതാര. അടുത്തിടെ ആയിരുന്നു താരത്തിന് വാടക ഗർഭ ധാരണത്തിയൂടെ ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്.

കാമുകൻ ആയിരുന്നു വിഘ്‌നേഷ് ശിവനെയാണ് നടി വിവാഹം കഴിച്ചത്. തമിഴിലെ യുവ സംവിധായകനായ വിഘ്‌നേഷുമായി വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലാണ് നടി അദ്ദേഹത്തെ കല്യാണം കഴിച്ചത്. കല്യാണം കഴിഞ്ഞ് മാസങ്ങൾക്ക് അകം തന്നെ കുട്ടികളും പിറന്നിരുന്നു.

Advertisements

അതേ സമയം സൂപ്പർതാരം ഷാരൂഖ് ഖാനൊപ്പം ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നയൻതാര ഇപ്പോൾ. ആറ്റ്‌ലി സംവിധാനം ചെയ്യു്‌ന ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്.

Also Read
ഡേറ്റിംഗ് സമയത്ത് ഞാൻ എല്ലാം ആസ്വദിച്ചിട്ടുണ്ട്, പുള്ളി മനസിൽ ആഗ്രഹിക്കുന്നത് സർപ്രൈസ് പോലെ നൽകും, എനിക്കെല്ലാം ക്രേസിയായിരുന്നു, നടി റായി ലക്ഷ്മി പറഞ്ഞത്

വർഷങ്ങൾക്ക് ശേഷം ഈ ചിത്രത്തിൽ നയൻതാര ബിക്കിനിയിൽ എത്തുമെന്നാണ് ചില റിപ്പോർട്ടുകൾ. 2007ന് ശേഷം സ്വിം സ്യൂട്ടിൽ എത്തുന്ന വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടില്ല. ബില്ല സിനിമയിലാണ് ഒടുവിൽ താരം സ്വിം സ്യൂട്ടിൽ പ്രത്യക്ഷപ്പെട്ടത്.

ജവാനിൽ താരം ബിക്കിനി അണിയുന്നുണ്ടെങ്കിൽ 16 വർഷങ്ങൾക്ക് ശേഷമാകും വീണ്ടും ഇത്തരം വേഷങ്ങളിൽ നയൻതാര അഭിനയിക്കുക. എന്നാൽ ഈ റിപ്പോർട്ടുകളിൽ യാതൊരു വാസ്തവവുമില്ല എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ജവാനിൽ നയൻതാരയെ ബിക്കിനി അണിയിക്കാൻ പ്ലാൻ ഉണ്ട്. അങ്ങനൊരു വേഷം ധരിക്കാൻ അവർക്ക് കുഴപ്പമൊന്നുമില്ല, അവർ തമിഴ് ചിത്രങ്ങളിൽ ചെയ്തിട്ടുള്ളതാണ്. പക്ഷെ അങ്ങനൊരു സീൻ ഈ സിനിമയിൽ ഇല്ല.

ഇതാരോ ചിന്തിച്ചു കൂട്ടി ഉണ്ടാക്കുന്നതാണ് എന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത് എന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്തു. അതേ സമയം അറ്റ്ലീയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ജവാന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജൂൺ 2ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.

എന്നാൽ സിനിമ ജൂണിൽ എത്തില്ല എന്ന് റിപ്പോർട്ടുകളുണ്ട്. അവസാന എഡിറ്റുകൾ ബാക്കിയുണ്ട് എന്നാണ് വിവരം. ഒക്ടോബറിൽ ആയിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുക എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Also Read
ആ ഭർത്താവിനോട് ഒരു സഹതാപവും തോന്നുന്നില്ല, ഒരു തെറ്റും ചെയ്യാത്ത ഒരു പെൺകുഞ്ഞിന്റെ ജീവിതം കൂടിയാണ് അയാൾ ഇല്ലാതാക്കിയത്: സിൻസി അനിൽ

Advertisement