ഒമാനിലെ സ്റ്റേജ് ഷോക്കിടെ ബിനു അടിമാലിയെ കൂകി വിളിച്ച് അപമാനിച്ച് ഇറക്കി വിട്ട് കാണികൾ, വീഡിയോ വൈറൽ

2551

മിമിക്രി രംഗത്ത് നിന്നും എത്തി സിനിമയിൽ തിളങ്ങി നിൽക്കുന്നഹാസ്യ നടന്മാരിൽ ഒരാളാണ് ബിനു അടിമാലി. തനിക്ക് ലഭിക്കുന്ന വേഷങ്ങൾ എല്ലാം ഹാസ്യ രീതിയിൽ അവതരിപ്പിക്കുന്ന ബിനു അടിമാലിക്ക് ആരാധകരും എറെയാണ്. കോമഡി സ്‌കിറ്റുകളിലൂടെ ഉയർന്നു വന്ന താരം റിയാലിറ്റി ഷോകളിൽ നിറ സാന്നിധ്യം കൂടിയാണ്.

ഒരു ചാനലിലെ കോമഡി റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയ രംഗത്തേക്കും കടന്നുവന്നത്. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ആണ് താരം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തത്. നിരവധി ആരാധകരാണ് സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോക്ക് ഉള്ളത്.

Advertisements

ബിനു അടിമാലിക്ക് പുറമേ മിമിക്രി രംഗത്ത് നിന്നും എത്തിയ മലയാളത്തിലെ മറ്റ് ചില ഹാസ്യ നടന്മാരും ഷോയിൽ പങ്കെടുക്കാറുണ്ട്. വിദേശരാജ്യങ്ങളിലും കേരളത്തിലും ഇന്ത്യയിൽ ഉടനീളവും ബിനു അടിമാലിയും കൂട്ടരും കോമഡി ഷോകൾ നടത്താറുണ്ട്. കഴിഞ്ഞദിവസം ഒമാനിൽ ആയിരുന്നു ഇനി അടിമാലിയുടെ പരിപാടി.

Also Read
ഇവന് വേലയും കൂലിയും ഇല്ലെന്നു തോന്നുന്നു, അവന്റെ അവസ്ഥ കാണുമ്പോൾ വിഷമം വരുന്നു: അനു സിത്താരയുടെ ഭർത്താവ് വിഷ്ണുവിനെ കുറിച്ച് മോശം കമന്റുകളുമായി ചിലർ

മസ്‌കറ്റ് മെഗാ ഷോ എന്ന പരിപാടിയായിരുന്നു ഒമാനിൽ വച്ച് സംഘടിപ്പിച്ചത്. പരിപാടിയിൽ ബിനു അടിമാലിയും കൂട്ടരും ഒരു സ്‌കിറ്റ് അവതരിപ്പിച്ചിരുന്നു. എന്നാൽ അവർ പ്രതീക്ഷിച്ച പോലത്തെ പിന്തുണ അല്ല അവിടെ നിന്നും ലഭിച്ചത്. കാണികൾ എല്ലാവരും കൂകി വിളിച്ച് പരിപാടി നിർത്തണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ ബിനു അടിമാലിയും കൂട്ടരും പരിപാടി തുടർന്നു. കളിയാക്കലുകൾ കൂടിയപ്പോൾ ബിനു അടിമാലി പരിപാടി നിർത്തി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു.കാണികളിൽ മിക്കവരും വിളിച്ച് പറഞ്ഞത് പരിപാടി നിർത്താൻ ആയിരുന്നു. എന്നാൽ ബിനു അടിമാലി പരിപാടി നിർത്താതെ തുടർന്ന് കൊണ്ട് പോയി. ഈ പരിപാടിയുടെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുന്നത്.

Also Read
പടുകൂറ്റൻ പ്രതിഫലം കുറയ്ക്കാൻ പറ്റില്ലെന്ന് വാശിപിടിച്ച നയൻതാരയെ ഒഴിവാക്കി തമന്നയെ നായികയാക്കി, പടം കിടിലൻ ഹിറ്റ്, നയൻസിന്റെ പടം പൊട്ടി പാളിസായി, സംഭവം ഇങ്ങനെ

Advertisement