എന്റെ സ്വപ്നം, ഇദ്ദേഹവുമായി പ്രണയത്തിൽ ആവാതെ ഇരിക്കുന്നത് എങ്ങനെ, അരവിന്ദ് സ്വാമിയെ കെട്ടിപ്പിടിച്ച് കിടിലൻ ചിത്രങ്ങളുമായി കുശ്ബു, വൈറൽ

1584

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക ആയിരുന്നു ഖുശ്ബു സുന്ദർ. തമിഴിലേയും മലയാളത്തിലേയും തെലുങ്കിലേയും ഒക്കെ ഒട്ടുമിക്ക എല്ലാ സൂപ്പർതാരങ്ങൾക്കും നായിക ആയിട്ടുള്ള ഖുശ്ബു അഭനയിച്ച സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു.

ചിന്നത്തമ്പി എന്ന തമിഴ് ചിത്രത്തിലെ വേഷത്തിലൂടെയാണ് ഖുശ്ബു മലയാളികളുടേയും പ്രിയങ്കരിയായി മാറിയത്. പിന്നീട് ഒരുപിടി മികച്ച മലയാള സിനിമയിലും ഖുശ്ബു വേഷമട്ടിരുന്നു. ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമായ ഖുശ്ബു പങ്കുവെച്ച ഒരി ഫോട്ടോയാണ് വൈറലായി മാറുന്നത്.

Advertisements

പ്രമുഖ നടൻ അരവിന്ദ് സ്വാമിക്ക് ഒപ്പമുള്ള ചിത്രമാണ് ഖുശ്ബു പങ്കുവെച്ചിരിക്കുന്നത്. ഇദ്ദേഹവുമായി പ്രണയത്തിൽ ആവാതിരി ക്കുന്നതെങ്ങനെ? എന്റെ സ്വപ്നം’ എന്ന അടിക്കുറിപ്പോടെ ആണ് ഖുശ്ബു ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അരവിന്ദ് സ്വാമിയുമായി ചേർന്ന് നിൽക്കുന്ന മൂന്നു ഫോട്ടോകളാണ് ഖുശ്ബു പോസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read
പടുകൂറ്റൻ പ്രതിഫലം കുറയ്ക്കാൻ പറ്റില്ലെന്ന് വാശിപിടിച്ച നയൻതാരയെ ഒഴിവാക്കി തമന്നയെ നായികയാക്കി, പടം കിടിലൻ ഹിറ്റ്, നയൻസിന്റെ പടം പൊട്ടി പാളിസായി, സംഭവം ഇങ്ങനെ

നേരത്തെ അലൈപ്പായുതേ എന്ന സിനിമയിൽ ഇരുവരും പ്രധാന വേഷം ചെയ്തിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കഴിഞ്ഞാൽ, തെന്നിന്ത്യൻ സിനിമയിൽ പ്രായം പിന്നിലോട്ടു കൊണ്ട് പോയ്‌കൊണ്ടിരിക്കുന്ന രണ്ടു താരങ്ങളാണ് നടൻ അരവിന്ദ് സ്വാമിയും നടി ഖുശ്ബുവും എന്ന് വേണം പറയാൻ.

ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ തന്നെ റൊമാന്റിക് നായകനായിരുന്ന അരവിന്ദ് സ്വാമി പ്രായം അൻപത് പിന്നിട്ടപ്പോൾ നടത്തിയ രണ്ടാം വരവിലും അതീവ സുന്ദരൻ തന്നെയാണ്. രണ്ടാം വരവിൽ മലയാളത്തിലും അരവിന്ദ് സ്വാമി എത്തിയിരുന്നു. മലയാളത്തിന്റെ ചോക്ലേറ്റ് നായകൻ ചാക്കോച്ചന്റെ ഒപ്പം ഒറ്റ് എന്ന സിനിമയിലാണ് അരവിന്ദ് സ്വാമി എത്തിയത്.

ഒറ്റ് സിനിമയിലെ അണ്ടർവേൾഡ് ഡോണിന്റെ അരവിന്ദ് സ്വാമി വേഷം ശ്രദ്ധേയമായിരുന്നു. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു ഒറ്റ്. എന്നാൽ അരവിന്ദ് സ്വാമിയുടെ പ്രഭാവത്തിൽ ആരാധകർ മാത്രമല്ല, താരങ്ങളും ആകൃഷ്ടരാവും എന്നതിന്റെ തെളിവാണ് നടി ഖുശ്ബു പങ്കുവെച്ച ഈ ചിത്രങ്ങൾ എന്നും പറയണം.

സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെങ്കിലും അണ്ണാത്തെ എന്ന രജനികാന്ത് സിനിമയിലൂടെ ഖുശ്ബു മടങ്ങി വരവ് നടത്തിയിരുന്നു. ശരീര ഭാരം കുറച്ച് വമ്പൻ മേക്കോവറും ഖുശ്ബു നടത്തിയിരുന്നു.

Also Read
ഒമാനിലെ സ്റ്റേജ് ഷോക്കിടെ ബിനു അടിമാലിയെ കൂകി വിളിച്ച് അപമാനിച്ച് ഇറക്കി വിട്ട് കാണികൾ, വീഡിയോ വൈറൽ

Advertisement