മക്കൾ മണ്ണിൽ കളിച്ചുവളരണം; പഴഞ്ചോർ മാത്രമേ ഉള്ളൂവെങ്കിൽ അത് കഴിക്കാനാണ് മകളേയും മകനേയും പഠിപ്പിച്ചിട്ടുള്ളത്; പബ്ജി കളിച്ച് മൂന്ന് ലക്ഷം കളഞ്ഞത് പറഞ്ഞ് ഉർവശി

383

തെന്നിന്ത്യയിലെ മികച്ച നായികമാരുടെ പേരെടുത്താൽ അതിൽ ആദ്യ പത്തിൽ സ്ഥാനം പിടിക്കുന്ന നടിയാണ് ഉർവ്വശി. തെന്നിന്ത്യയിലെ വിവധ ഭാഷകളിലായി ഏകദേശം 700 ഓളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. വലിയ നടിയാണെന്നുള്ള ഭാവം തൊട്ടു തീണ്ടിയിട്ടില്ലാത്ത, അതിന്റെ തലകനം തീരെ ഇല്ലാത്ത നായികയാണ് അവരെന്ന് പറയേണ്ടതായി വരും.

സിനിമയുടെ വെള്ളിവെളിച്ചത്തിനപ്പുറത്ത് സാധാരണ വീട്ടമ്മയായിട്ടാണ് ഉർവശി കഴിയുന്നത്. എന്നും ഇങ്ങനെ സാധാരണക്കാരായി നിൽക്കാൻ സാധിക്കണമെന്നും തന്റെ മക്കളേയും ഇതു തന്നെയാണ് പഠിപ്പിച്ചിട്ടുള്ളത് എന്നും ഉർവശി പറയുന്നു.

Advertisements

മക്കൾക്ക് ഏത് സാഹചര്യത്തിലായാലും ജീവിക്കുവാൻ കഴിയണം. അതുപോലെയാണ് തന്റെ മോനെയും മോളെയും വളർത്തിയത്. ഇതേ അഭിപ്രായമാണ് ഭർത്താവിനും, അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. രാവിലെ എണീറ്റ് കുറച്ചു പഴഞ്ചോർ ആണ് ഉള്ളത് അതിൽ കുറച്ചു തൈരും ഉള്ളിയും ചേർത്ത് കഴിക്കണം.

ALSO READ- പർപ്പിൾ സാരിയിൽ തിളങ്ങി കാവ്യ; ദിലീപിനൊപ്പം നിൽക്കുമ്പോൾ ഭംഗി കൂടുന്നുവെന്ന് ചിലർ; മഞ്ജുവിനെ അനുകരിക്കുകയാണോ എന്ന് സംശയിച്ചും കമന്റുകൾ

ഇവിടെ വേറെ ടിഫിൻ ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന് പറഞ്ഞാൽ തന്റെ മോൻ അത് കഴിക്കണം അല്ലാതെ അവനു ബർഗർ വേണം പിസ വേണം പഴയ ചോർ കഴിക്കാൻ പറ്റില്ലെന്നൊന്നും പറയരുത്. അങ്ങനെ പറഞ്ഞാൽ ഒന്നും നടക്കില്ല.

ഒരു ഭക്ഷണമാണ് അതിനെ ബഹുമാനിച്ച് അത് കഴിക്കണം. ഇവിടെ ഭക്ഷണം പോലും ഇല്ലാത്ത എത്രയോപേർ കഷ്ടപ്പെടുന്നു, ഉള്ളത് കഴിക്കണം എന്ന് തന്റെ മക്കളെ പഠിപ്പിച്ചിട്ടുണ്ടെന്നാണ് ഉർവശി അവൾ വികടൻ എന്ന തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ALSO READ- നമുക്ക് അങ്ങനെ പ്രത്യേകിച്ച് വഴി ഒന്നും ഇല്ലെന്നെ;എന്താണോ ഉള്ളത് അതാണ് സനാതനം; ഉദയനിധിക്കെതിരം രചന നാരായണൻകുട്ടി

കൂടാതെ, മക്കൾ ഫോൺ ഉപയോഗിക്കുന്നതൊക്കെ ശ്രദ്ധിക്കണം. നമ്മളെ ഒന്നും ശ്രദ്ധിക്കാതെ ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ നമ്മുടെ കുഞ്ഞ് ഫോണിൽ നോക്കി ഇരിക്കുവാണേൽ അത് എന്താണെന്ന് നമ്മൾ അറിയണമെന്നും ഇത് ്താന#് ലോക്ക്ഡൗൺ കാലത്ത് പഠിച്ചതാണെന്നും ഉർവശി വ്യക്തമാക്കുന്നു.

ഒരിക്കൽ കേരളത്തിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യൻ ഫോൺ ഉപയോഗിച്ച് കളിച്ചു നഷ്ടപ്പെട്ടത് മൂന്നുലക്ഷം രൂപയാണ്. അന്വേഷിച്ചപ്പോഴാണ് അവൻ പബ്ജി കളിച്ചാണ് ക്യാഷ് പോയത് എന്നറിയുന്നത്. കുട്ടി അറിയാതെ ചെയ്തു പോയതാണ്, ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. മക്കളെ നമ്മൾ എപ്പോഴും ശ്രദ്ധിക്കണമെന്നും ഉദാഹരണ സഹിതം ഉർവശി പറയുന്നു.

സിനിമാ വിശേഷങ്ങൾ മാത്രം എപ്പോഴും പറഞ്ഞുകൊണ്ടിരിക്കാതെ ഒരു സാധാരണ സ്ത്രീയായി, ഒരു അമ്മയായി എന്റെ കുറെ വിശേഷങ്ങൾ പറയാനാണ് തന്റെ ആഗ്രഹം. മോനെ അടുത്തുള്ള വീട്ടിലെ കുട്ടികളുടെ ഒക്കെ കൂടെ കളിക്കുവാൻ രാവിലെ തന്നെ ഇറക്കി വിടാറുണ്ട്. അവൻ എല്ലാ വീട്ടിലും പോയി ഭക്ഷണം കഴിക്കും, എന്തൊക്കെയോ കഴിക്കും, നിറയെ കുട്ടികൾ നമ്മുടെ വീട്ടിലും വന്നു ഭക്ഷണം കഴിക്കും. വൈകുന്നേരം വരെ ഒക്കെ പോയി കളിക്കുമെന്നും ഉർവശി പറയുന്നു.

മക്കൾ മണ്ണിൽ കളിച്ചു വളരട്ടെ, മണ്ണ് ദേഹത്തൊക്കെ ആകും, മണ്ണ് ആയി കഴിയുമ്പോൾ കാൽ ചൊറിയും അങ്ങിനെ കുറെ കാര്യങ്ങൾ ഉണ്ട്. അതുപോലെ ലെവൽ തിരിച്ചു മക്കളെ വളർത്തരുത്. തന്റെ മോനെ ഭർത്താവിനൊപ്പം ചെറിയ തട്ടുകടയിലൊക്കെ ചായ കുടിക്കാനും ദോശ കഴിക്കാനും പറഞ്ഞു വിടാറുണ്ട്.

വീടിനടുത്തുള്ള ഈ തെരുവിലുളള എല്ലാ കടയിലും അവൻ പോകും. സ്‌കൂളിൽ പോകാൻ കാർ ഇല്ലെങ്കിൽ ഓട്ടോയിലോ ബൈക്കിലോ സൈക്കിളിലോ വരെ അവനെ വിടാറുണ്ടെന്നും ഉർവശി ലളിതമായി ജീവിച്ചു പഠിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് താരം വിശദീകരിക്കുന്നു.

Advertisement