പർപ്പിൾ സാരിയിൽ തിളങ്ങി കാവ്യ; ദിലീപിനൊപ്പം നിൽക്കുമ്പോൾ ഭംഗി കൂടുന്നുവെന്ന് ചിലർ; മഞ്ജുവിനെ അനുകരിക്കുകയാണോ എന്ന് സംശയിച്ചും കമന്റുകൾ

192

സിനിമ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ നായികയായി മാറിയ നടിയാണ് കാവ്യ മാധവൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികായി അഭിനയിച്ചിട്ടുള്ള കാവ്യയ്ക്ക് ആരാധകരും ഏറെയാണ്. കാവ്യ നടൻ ദിലീപിനെ വിവാഹം ചെയ്തതടക്കമുള്ള കാര്യങ്ങൾ വലിയ രീതിയിൽ വിവാദവും ചർച്ചയുമൊക്കെയായിരുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്.

സോഷ്യൽമീഡിയയിലേക്ക് ചുവടുവെച്ച കാവ്യ ഇപ്പോൾ സജീവമായി പോസ്റ്റുകൾ ചെയ്യുന്നുമുണ്ട്. നിമിഷ നേരം കൊണ്ടണ് കാവ്യയുടെ പോസ്റ്റുകൾ വൈറലാകുന്നത്. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് കാവ്യ പങ്കുവെയ്ക്കുന്നത്.

Advertisements

അതുകൊണ്ടുതന്നെ മഞ്ജുവിനെ തോൽപ്പിക്കാനാണോ കാവ്യയുടെ ഭാവമെന്നാണ് പലരും ചോദിക്കുന്നത്. കാവ്യ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുകയാണ്. മഞ്ജു വാര്യരെ തോൽപ്പിക്കാനുള്ള ഭാവമാണോ എന്നു ചോദിച്ചുകൊണ്ടാണ് കമന്റുകൾ. മുൻപ് കാവ്യയുടെ ഫാൻസ് പേജുകൾ ആയിരുന്നു താരത്തിന്റെ ഫോട്ടോകളൊക്കെ പോസ്റ്റ് ചെയ്തിരുന്നത്.

ALSO READ- നമുക്ക് അങ്ങനെ പ്രത്യേകിച്ച് വഴി ഒന്നും ഇല്ലെന്നെ;എന്താണോ ഉള്ളത് അതാണ് സനാതനം; ഉദയനിധിക്കെതിരം രചന നാരായണൻകുട്ടി

കാവ്യയും ഇൻസ്റ്റഗ്രാമിൽ സജീവമായതോടെ, ഫോട്ടോസിന്റെയും വീഡിയോയുടെയും എല്ലാം ഒഴുക്കും കൂടി. പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയുമാണ്. പുതുതായി കാവ്യ പങ്കിട്ട ദിലീപിനൊപ്പം ചേർന്നു നിൽക്കുന്ന ഫോട്ടോയും ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പർപ്പിൾ കളറിലുള്ള സാരിയിലാണ് കാവ്യ ഇത്തവണ തിളങ്ങുന്നത്.

കാവ്യയുടെ പഴയ സൗന്ദര്യത്തിൽ വലിയ കോട്ടമൊന്നും തട്ടിയിട്ടില്ലെന്നും കാലത്തിന്റെ ഒഴുക്കിൽ അൽപം പ്രായം തോന്നുന്നുണ്ട് എന്നൊക്കെയാണ് കമന്റുകൾ. കൂടാതെ, ദിലീപിനൊപ്പം ചേർന്നു നിൽക്കുമ്പോൾ ആ സൗന്ദര്യം കൂടുന്നെന്നും പറയുകയാണ് ചിലർ.

ALSO READ- മമ്മൂട്ടിയുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം ഇതാണ്; ഒരു വിട്ട് വീഴ്ച്ചക്കും മമ്മൂട്ടി തയ്യാറല്ല

ചിങ്ങം ഒന്നിനാണ് കാവ്യ ഇൻസ്റ്റഗ്രാമിൽ എത്തിയത്. കേരള സാരിയിൽ നിൽക്കുന്ന ഫോട്ടോയാണ് ഏറ്റവും ആദ്യം പങ്കുവച്ചത്. നിമിഷങ്ങൾക്കകം തന്നെ അത് വൈറലായിരുന്നു. ദിലീപിനൊപ്പം പൊതു ചടങ്ങുകൾക്കെല്ലാം പങ്കെടുക്കുന്ന കാവ്യയുടെ പുതിയ പുതിയ ചിത്രങ്ങളും ഇതിനിടെ പുറത്തെത്താറുണ്ട്.

ഇതിനിടെ, സോഷ്യൽ മീഡിയയിൽ പെട്ടെന്ന് സജീവമായതിന്റെ കാരണം, സിനിമയിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയാണോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്.

ദിലീപിനൊപ്പമാണെങ്കിൽ കാവ്യയ്ക്ക് ഇനിയും അഭിനയിച്ചുകൂടെയെന്നും പലരും ചോദിക്കുന്നു.

Advertisement