മമ്മൂട്ടിയുടെ ഫിറ്റ്‌നസ്സിന്റെ രഹസ്യം ഇതാണ്; ഒരു വിട്ട് വീഴ്ച്ചക്കും മമ്മൂട്ടി തയ്യാറല്ല

1642

പ്രായം കൂടുംതോറും ചെറുപ്പമായിക്കൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. വയസ്സ് 70 കഴിഞ്ഞുവെന്ന് താരത്തെ കണ്ടാൽ ഒരാളും പറയുകയും ഇല്ല. ഏത് ലുക്കിൽ വന്നാലും മാസ്സും ക്ലാസ്സുമാണ് മമ്മൂക്ക. ഇപ്പോഴിതാ തന്റെ ഫിറ്റ്‌നസ്സിന്റെ കാര്യത്തിൽ ഒരുവിട്ടുവീഴ്ചക്കും മമ്മൂട്ടി തയാറല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഷെഫ്.

ഷൂട്ടിങ് സെറ്റിലാണെങ്കിൽ പോലും വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് മെഗാസ്റ്റാർ കഴിക്കാറുള്ളത്. മമ്മൂട്ടിയുടെ ചിട്ടയായ ഭക്ഷണശൈലിയെ കുറിച്ച് സഹതാരങ്ങൾ പോലും വാചാലരാവാറുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ ഭക്ഷണ ശൈലിയെ കുറിച്ചാണ് പേഴ്‌സണൽ ഷെഫ് തുറന്ന് പറഞ്ഞിരിക്കുന്നത്.

Advertisements

Also Read
ആ പാട്ട് അന്ന് ഒറ്റ ഇരുപ്പിൽ എഴുതി തീർത്തതാണ്; പിന്നീട് അത് തിരുത്തേണ്ടി വന്നിട്ടില്ല; താൻ എഴുതിയ പാട്ട് വെളിപ്പെടുത്തി കൈതപ്രം

വളരെ കൃത്യമായ ഭക്ഷണരീതി പിന്തുടരുന്ന ആളാണ് മമ്മൂട്ടിയെന്നാണ് ഷെഫ് പറയുന്നത്. മിഡ് ഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഓട്സ്, പപ്പായ, മുട്ടയുടെ വെളള, തലേദിവസം വെളളത്തിൽ കുതിർത്ത ബദാം എന്നിവയാണ് മമ്മൂക്കയുടെ പ്രഭാത ഭക്ഷണം. ഉച്ചക്ക് ചോറിന് പകരം ഓട്‌സിന്റെ പുട്ടാണ് കഴിക്കുന്നത്.

തേങ്ങ അരച്ച മീൻകറി, വറുത്ത ഭക്ഷണ സാധനങ്ങളൊന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല. കരിമീൻ, കണമ്ബ്, തിരുത, കൊഴുവ എന്നിവയാണ് അദ്ദേഹത്തിന്റെ ഇഷ്ട മീൻ വിഭവങ്ങൾ. കൂടാതെ കുരുമുളക് പൊടി ചേർത്ത വെജിറ്റബിൾ സാലഡും മെനുവിലുണ്ട്.

Also Read
ആഴ്ച്ചയിൽ ആറുദിവസവും ഞാൻ വെജിറ്റേറിയനാണ്; രാവിലെ ഇഡ്ഡ്‌ലി ആണെങ്കിൽ വൈകി എണീക്കുന്ന ആളാണ് അവൾ; എന്നിട്ട് മട്ടൻ ബിരിയാണി ഓർഡർ ചെയ്യും; രവീന്ദർ

വൈകീട്ട് അദ്ദേഹം അധികം ഭക്ഷണം കഴിക്കാറില്ല. കട്ടൻ ചായ കുടിക്കും. ഗോതമ്ബിന്റേയോ ഓട്‌സിന്റേയോ ദോശയാണ് രാത്രി ഭക്ഷണം. അതും മൂന്ന് എണ്ണത്തിൽ കൂടുതൽ കഴിക്കില്ല. ദോശയ്ക്കൊപ്പം മസാല ചേർക്കാത്ത തേങ്ങാപ്പാൽ ഒഴിച്ച നാടൻ ചിക്കൻ കറിയാണ് കഴിക്കാറുളളത്. അത് ഇല്ലെങ്കിൽ ചട്ണി മതി. അതിനുശേഷം അദ്ദേഹം കൂൺ സൂപ്പ് കഴിച്ച് അന്നത്തെ ഭക്ഷണം അവസാനിപ്പിക്കും’- ഷെഫ് വെളിപ്പെടുത്തി.

Advertisement