ആ പാട്ട് അന്ന് ഒറ്റ ഇരുപ്പിൽ എഴുതി തീർത്തതാണ്; പിന്നീട് അത് തിരുത്തേണ്ടി വന്നിട്ടില്ല; താൻ എഴുതിയ പാട്ട് വെളിപ്പെടുത്തി കൈതപ്രം

953

മലയാളത്തിലെ ചലച്ചിത്ര ഗാനരചയിതാവും, കവിയും, സംഗീതസംവിധായകനും, ഗായകനും, നടനുമാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാട്. കർണാടക സംഗീതം അഭ്യസിച്ച ഇദ്ദേഹം നിരവധി കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. ദേശാടനം തുടങ്ങി ധാരാളം സിനിമകൾക്ക് ഗാനരചനയും, സംഗീതവും ഇദ്ദേഹം.നിർവ്വഹിച്ചിട്ടുണ്ട്

ഇപ്പോഴിതാ മമ്മൂട്ടി അഭിനയിച്ച അമരം എന്ന ഹിറ്റ് സിനിമയിലെ ‘വികാര നൗകയുമായ്’ എന്ന് തുടങ്ങുന്ന പാട്ട് ഒറ്റയിരിപ്പിൽ ഇരുന്ന് എഴുതിയതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. പിന്നീട്ട് തനിക്ക് ആ പാട്ട് തിരുത്തേണ്ടി വന്നിട്ടില്ലെന്നും ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് കൈതപ്രം.

Advertisements

Also Read
ആഴ്ച്ചയിൽ ആറുദിവസവും ഞാൻ വെജിറ്റേറിയനാണ്; രാവിലെ ഇഡ്ഡ്‌ലി ആണെങ്കിൽ വൈകി എണീക്കുന്ന ആളാണ് അവൾ; എന്നിട്ട് മട്ടൻ ബിരിയാണി ഓർഡർ ചെയ്യും; രവീന്ദർ

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ചില പാട്ടുകൾ എഴുതി തീർക്കാൻ സമയമെടുക്കും. എന്നാൽ, ചില പാട്ടുകൾ വളരെ വേഗത്തിൽ എഴുതി തീർക്കാൻ കഴിയും. ക്യാരക്ടറിനെ ഉൾക്കൊള്ളുന്നതുപോലെ ആയിരിക്കും ഇത് സംഭവിക്കും. അങ്ങനെ ഒറ്റ ഇരുപ്പിൽ എഴുതി തീർത്തതാണ് അമരത്തിലെ ‘വികാര നൗകയുമായ്’ എന്ന് തുടങ്ങുന്ന പാട്ട്

എന്നിളം കൊമ്ബിൽ നീ പാടാതിരുന്നെങ്കിൽ ജന്മം പാഴ്മരമായേനെ’ എന്ന് പറയുമ്‌ബോൾ അത് ജീവിതത്തിൽ എല്ലാവരും അനുഭവിച്ചിട്ടുള്ളതായിരിക്കും. ‘അന്നു കണ്ടില്ലായിരുന്നെങ്കിൽ എന്റെ ജീവിതം പാഴായേനെ’ എന്ന് പറയില്ലേ അതുപോലെ. അത് എനിക്കും തോന്നാറുള്ളതാണ്. അതാണ് ആ പാട്ടിൽ ഞാൻ എഴുതിയത്. നമ്മുടെ വികാരമാണ് എപ്പോഴും എഴുതുന്നത്. കഥാപാത്രത്തിലൂടെ നമ്മൾ പറയുകയാണ്. അപ്പോഴാണ് അത് പാട്ടാകുന്നത്.

Also Read
ഞാൻ കല്യാണം കഴിച്ചിട്ടില്ല; പക്ഷെ എനിക്ക് ഒരു മകളുണ്ട്; തന്റെ മകളെ വേദിയിൽ ചേർത്ത് നിർത്തി തമിഴ് താരം വിശാൽ

കമലദളത്തിലെ ‘എന്നുമാ സങ്കൽപ പാദപത്മങ്ങളിൽ തല ചായ്ച്ച് വെച്ചേ സീത ഉറങ്ങാറുള്ളൂ’ എന്ന വരിയുണ്ട്. അതു പോലെ മനസ്സിലേക്ക് കയറാൻ പറ്റണം. എനിക്കത് പറ്റാറുണ്ട്. ഓരോ കഥാപാത്രങ്ങളിലേക്കും അങ്ങോട്ട് പോകുകയാണ്. അവരെ ഇങ്ങോട്ട് കൊണ്ടുവരികയല്ല. ഇപ്പോഴും ചെറിയ കുട്ടികളൊക്കെ മത്സരങ്ങളിൽ പാടുന്നത് എന്റെ പാട്ടുകളാണ്. അവരൊക്കെ കാണുമ്‌ബോൾ പറയുകയും ചെയ്യും. പാട്ടെഴുതി 30 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ആ പാട്ടിന്റെ പേരിൽ തിരിച്ചറിയുന്നു.’- കൈതപ്രം പറഞ്ഞു.

Advertisement