ഞാൻ കല്യാണം കഴിച്ചിട്ടില്ല; പക്ഷെ എനിക്ക് ഒരു മകളുണ്ട്; തന്റെ മകളെ വേദിയിൽ ചേർത്ത് നിർത്തി തമിഴ് താരം വിശാൽ

944

തെന്നിന്ത്യൻ സിനിമയിലെ ക്രോണിക് ബാച്ചിലേഴ്‌സിൽ ഒരാളാണ് വിശാൽ. നിരവധി തവണ വിവാഹിതനാവാൻ താരം പോകുന്നു എന്നു വാർത്തകൾ വന്നെങ്കിലും ഇതുവരെയും ഒരാൾക്കും പിടികൊടുക്കാതെയാണ് താരത്തിന്റെ പോക്ക്. അഭിനയത്തിന് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന നടന്മാരിൽ ഒരാളാണ് വിശാൽ.

സാമ്ബത്തിക പ്രതിസന്ധി അനുഭവിക്കുന്ന സിനിമാപ്രവർത്തകർക്കും വിദ്യാർഥികൾക്കും മറ്റും ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ വിശാലിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ഇപ്പോഴിതാ തന്റെ മകളെ പൊതുവേദിയിൽ പരിചയപ്പെടുത്തിയിരിക്കുകയാണ് നടൻ വിശാൽ. വിശാലും എസ് ജെ സൂര്യയും നായകന്മാരാകുന്ന പുതിയ ചിത്രം മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടയിലാണ് ആന്റൺ മേരി എന്ന തന്റെ മകളെ വിശാൽ പൊതുവേദിക്ക് പരിചയപ്പെടുത്തിയത്.

Advertisements

Also Read
കരളലിവുള്ളവനേ കലാകാരനാവാൻ പറ്റൂ; അതുകൊണ്ടാണോ എന്നറിയില്ല കലാകാരന്മാരിൽ ഭൂരിഭാഗവും കരൾ രോഗബാധിതരായിട്ടാ്ണ് മരിക്കാറ് ; അന്ന് സലീംകുമാർ മുരളിയെ കുറിച്ച് പറഞ്ഞതിങ്ങനെ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ വിവാഹിതനല്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, എനിക്ക് ഒരു മകളുണ്ട് എന്ന് പറഞ്ഞായിരുന്നു വിശാൽ മകളെ വേദിയിലേക്ക് വിളിച്ചത്. മകളുടെ പേര് ആന്റൺ മേരി എന്നാണെന്നും അവൾ ചെന്നൈയിലെ സ്‌റ്റൈല്ലാമേരിസ് കോളേജിലെ വിദ്യാർഥിയാണെന്നും വേദിയിൽ വച്ച് വിശാൽ പറഞ്ഞു.

ഒരു സുഹൃത്ത് വഴിയാണ് ആന്റൺ മേരിയെ കണ്ട്മുട്ടിയത്. കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളുടെ മകളാണ് ആന്റൺ മേരി. അതേസമയം, വിശാലിനെ പിതാവിന്റെ സ്ഥാനത്താണ് കാണുന്നതെന്നും ഉന്നത വിദ്യാഭ്യാസത്തിന് തുണയായ അദ്ദേഹത്തിനോട് ഒരുപാട് നന്ദിയുണ്ടെന്നും ആന്റൺ മേരി വേദിയിൽ വച്ച് പറഞ്ഞു.

Also Read
സംവൃതയെ കണ്ടപ്പോൾ അവളപ്പോൾ തന്നെ പെന്തക്കോസ്ത് സഭയിൽപ്പെട്ട ആളെ വിവാഹം കഴിക്കും എന്നാണ് ഞാൻ കരുതിയത്; അവളെ അങ്ങേക്കൊമ്പത്ത് നിന്ന് ഞാൻ പിടിച്ചിറക്കി; വൈറലായി സലീം കുമാറിന്റെ വാക്കുകൾ

‘എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്റ്റെല്ലാ മേരീസിൽ പഠിക്കണമെന്നത് സ്വപ്നമായിരുന്നു. അമ്മ പറയാറുണ്ടായിരുന്നു അതൊക്കെ വലിയ സ്വപ്നമാണ്. സാധിക്കില്ല എന്നതൊക്കെ. പക്ഷേ വിശാൽ അണ്ണൻ വഴി അതിന് സാധിച്ചു. എനിക്ക് അദ്ദേഹം പിതാവിനെപ്പോലെയാണ്. അതെപ്പോഴും അങ്ങനെയായിരിക്കും’, ആന്റൺമേരി വേദിയിൽ വച്ച് പറഞ്ഞു.

Advertisement