സംവൃതയെ കണ്ടപ്പോൾ അവളപ്പോൾ തന്നെ പെന്തക്കോസ്ത് സഭയിൽപ്പെട്ട ആളെ വിവാഹം കഴിക്കും എന്നാണ് ഞാൻ കരുതിയത്; അവളെ അങ്ങേക്കൊമ്പത്ത് നിന്ന് ഞാൻ പിടിച്ചിറക്കി; വൈറലായി സലീം കുമാറിന്റെ വാക്കുകൾ

453

കോമഡി താരമായി വന്ന് പിന്നീട് ക്യാരക്ടർ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ നടനാണ് സലീം കുമാർ. കോമഡിയിൽ നിന്നുമുള്ള സലീം കുമാറിന്റെ ചുവട് മാറ്റം ആദ്യം ആരാധകർക്ക് ഒരു അത്ഭുതമായിരുന്നെങ്കിലും പിന്നീട് അസാമാന്യ കലാകാരനാണ് അദ്ദേഹമെന്ന് തിരിച്ചറിഞ്ഞു. ദേശീയ അവാർഡുകൾ അടക്കം നിരവധി അവാർഡുകൾക്ക് അദ്ദേഹം അർഹനായി.

ഇപ്പോഴിതാ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ രസകരമായ നിമിഷങ്ങളെ കുറിച്ച് സലീം കുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; അച്ഛനുറങ്ങാത്ത വീടിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് രണ്ടാഴ്ച്ച മുമ്പ് സംവിധായകൻ ലാൽ ജോസിന്റെ ഒരു കോൾ എനിക്ക് വന്നു. നീ എത്രയും പെട്ടെന്ന് ഏതെങ്കിലുമൊരു പെന്തക്കോസ്ത് പള്ളിയിൽ പോയി രണ്ട് പ്രാർത്ഥനയെങ്കിലും അറ്റൻഡ് ചെയ്യണം. പള്ളി എവിടെ ആണെന്ന് കണ്ട് പിടിച്ച് സംവ്യത സുനിലിനെയും കൂടെ കൂട്ടാനായിരുന്നു നിർദ്ദേശം.

Advertisements

Also Read
‘എനിക്ക് തുണി ഒന്നും ഉടുത്തില്ലെങ്കിൽ അത്രയും സന്തോഷം, എല്ലാവരും അങ്ങനെ നടക്കണമെന്നാണ് ആഗ്രഹം’; വസ്ത്രധാരണത്തിലെ കാഴ്ചപ്പാട് പറഞ്ഞ് ഓവിയ

ചെയ്യാൻ പോകുന്ന സിനിമയിൽ അത്തരമൊരു സീനുണ്ടെന്നാണ് അന്ന് ലാൽ പറഞ്ഞത്. ഞാൻ തിരിച്ച് മറുപടി പറയുന്നതിനേക്കാൾ മുന്നേ ലാലുവിന്റെ ഫോൺ കട്ടായി. എന്റെ ഭാഗ്യത്തിന് പറവൂർ പെരുമ്പടന്നയിലെ ഒരു പള്ളിയിൽ ചെന്ന് ഞാൻ അവിടുത്തെ പാസ്റ്ററെ കണ്ട് സമ്മതം വാങ്ങി. പിറ്റേ ദിവസം തന്നെ ഞാൻ സംവ്യതയുമായി അവിടെ എത്തി.

സത്യത്തിൽ ആ പ്രാർഥന എന്നെ സംബന്ധിച്ചിടത്തോളം ഒരു വല്ലാത്ത അനുഭവമായിരുന്നു. അന്യർക്കു വേണ്ടി പ്രാർഥിക്കുന്ന ഒരുപറ്റം ആളുകൾ. ”ഈശ്വരാ എന്നെ മാത്രം രക്ഷിക്കണേ” എന്ന പ്രാർഥന കേട്ടും പ്രാർഥിച്ചും മാത്രം പരിചയമുള്ള എനിക്ക് അവരുടെ പ്രാർഥന ഒരു പുത്തൻ വെളിച്ചമായിരുന്നു. പ്രാർഥനയുടെ ഇടയിൽ ഞാൻ സംവ്യതയെ ഒന്നു നോക്കി. ആ സമയത്തു സംവൃതയുടെ മട്ടും ഭാവവും കണ്ടാൽ അവൾ അന്നു തന്നെ ഏതെങ്കിലും പെന്തക്കോസ്ത് സഭയിൽപെട്ട ഒരാളെ കല്യാണം കഴിച്ച് അവിടെത്തന്നെ താമസിച്ച് കളയും എന്ന് എനിക്ക് തോന്നി.

Also Read
മലയാളി മുഖം വേണം എന്നുള്ള പരിപാടിക്ക് എന്നെയാണ് വിളിക്കുന്നതെന്ന് അനു സിത്താര; ഫുൾ ടൈം ഭർത്താവ് കൂടെയുണ്ടെന്ന് വിനയ് ഫോർട്ട്

ഒരേയൊരു പ്രാർത്ഥനയിലൂടെ അവൾ സ്പിരിച്വാലിറ്റിയുടെ അങ്ങേക്കൊമ്പത്ത് അപ്പോഴേക്കും എത്തിക്കഴിഞ്ഞിരുന്നു. പ്രാർത്ഥന കഴിഞ്ഞപ്പോൾ അങ്ങേക്കൊമ്പത്ത് നിന്ന സംവ്യതയെ പിടിച്ചിറക്കി, പാസ്റ്ററോടു നന്ദിയും പറഞ്ഞ് ഞങ്ങൾ പെരുമ്പടന്ന പെന്തക്കോസ്ത് മിഷൻ പള്ളിയുടെ പടിയിറങ്ങി എന്നാണ് സലീം കുമാർ പറഞ്ഞത്.

Advertisement