മലയാളി മുഖം വേണം എന്നുള്ള പരിപാടിക്ക് എന്നെയാണ് വിളിക്കുന്നതെന്ന് അനു സിത്താര; ഫുൾ ടൈം ഭർത്താവ് കൂടെയുണ്ടെന്ന് വിനയ് ഫോർട്ട്

453

വിവാഹിത ആയതിന് ശേഷം സിനിമയിൽ എത്തിയ അപൂർവം നടിമാരിൽ ഒരാളാണ് അനു സിത്താര. ഇപ്പോൾ സൂപ്പർതാരങ്ങൾ അടക്കമുള്ള നായകന്മാരുടെ നായികയായി തിളങ്ങുകയാണ് താരം. ഇടയ്ക്ക് ഇടവേള എടുത്തെങ്കിലും വീണ്ടും സിനിമകളിൽ സജീവമാവുകയാണ് അനു സിത്താര.

താരത്തിന്റെ ഭർത്താവ് ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദാണ്. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നതെന്ന് പ്രണയ കഥ പറയുമ്പോൾ താരം വെളിപ്പെടുത്തിയിരുന്നു. പിന്നീട് താരം വിവാഹത്തിന് ശേഷമാണ് സിനിമാ ലോകത്തേക്ക് ചുവടുവെച്ചത്. കലാകുടുംബം ആയതിനാൽ തന്നെ അഭിനയിക്കുമ്പോൾ കുടുംബത്തിന്റെ പിന്തുണയെ കുറിച്ചും അനു സിത്താര പറയാറുണ്ട്.

Advertisements

അതേസമയം, ഈ കാലത്തിനിടയ്ക്ക് സിനിമയിൽ നിന്നും മാറി നിന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നും താരം പറയുന്നു. രണ്ടുവർഷം കൊറോണ കൊണ്ടുപോയി, പിന്നെ വന്ന സിനിമകൾ താൻ ചെയ്തിട്ടുണ്ടെന്നും അനു സിത്താര പറഞ്ഞു.

ALSO READ- കസവുപട്ടുടുത്ത്, മുല്ലപ്പൂ ചൂടി, വിടർന്ന ചിരിയുമായി കൈക്കൂപ്പി എത്തി സണ്ണി ലിയോണി; കണ്ട് മതിയാകാതെ ആരാധകർ; കോഴിക്കോട് പോലീസിനേയും വെട്ടിലാക്കി സണ്ണി ആരാധകർ

പ്രേക്ഷകർക്ക് ഫീൽ ചെയ്യുന്നതാകാം മാറി നിന്നുവെന്ന്. ആ ഒരു ഫീൽ തനിക്ക് വന്നിട്ടില്ല. ലോക്ക് ഡൗൺ സമയത്ത് ഷൂട്ട് ചെയ്ത സിനിമയാണ് വാതിൽ എന്നും അനു സിത്താര വെളിപ്പെടുത്തി.

ഇതിനിടെ, ഉദ്ഘാടനങ്ങൾ ആണോ കൂടുതൽ എന്ന അവതാരകന്റെ ചോദ്യത്തിന്, കൂടുതൽ എന്നല്ല ഓണാഘോഷം പോലെയുള്ള പരിപാടികളിൽ തന്നെയാണ് കൂടുതൽ വിളിക്കുന്നത് എന്ന് വേണമെങ്കിൽ പറയാമെന്നാണ് അനു സിത്താര പറയുന്നത്.

ALSO READ-ആര്ഡിഎക്‌സ് ആസ്വദിച്ചാണ് ഞങ്ങൾ ചെയ്തത്; ഞങ്ങളുടെ ഹൃദയം തൊടുന്ന നന്ദി; പ്രേക്ഷർക്ക് നന്ദി പറഞ്ഞ് ഫൈറ്റ് മാസ്റ്റർമാരായ അൻപും അറിവും

ഒരു മലയാളി മുഖം വേണം എന്നുള്ള പരിപാടികളിൽ എന്നെ വിളിക്കാറുണ്ട്. വീഡിയോസ് നോക്കിയാൽ കാണാം, എല്ലാ വർഷവും ഓണത്തിന് ആണ് പരിപാടികൾ കൂടുന്നത്. വീട്ടിൽ വെറുതെ ഇരിക്കുന്നതിനേക്കാളും നല്ലതല്ലേ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത് എന്നും അനു പറഞ്ഞു.

ഓണാഘോഷം ചെന്നൈയിൽ ആണെന്നും ഒരു യുഎസ് ട്രിപ്പ് ഉണ്ടെന്നും അനു സിത്താര പറഞ്ഞു. ആദ്യമായിട്ടാണ് യൂ എസിലേക്ക് പോകുന്നതെന്നും താരം പറഞ്ഞിരുന്നു. കൂടാതെ, ഫുൾ ടൈം അനുവിന്റെ കൂടെ പിക്‌സ് എടുത്തുനൽകാനും റീൽസ് എടുത്തുനൽകാനും ഭർത്താവും കൂടെ ഉണ്ടെന്ന് വിനയ് ഫോർട്ട് പറയുന്ന വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.

Advertisement